സിനിമാ ചിത്രീകരണത്തിനിടെ നടി ദുരൂഹസാഹചര്യത്തില്‍ മരിച്ചു

Posted by Farsana Jaleel, 11 Jan, 2017

സിനിമാ ചിത്രീകരണത്തിനിടെ നടിയെ ദൂരഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജക്കൂര്‍ സ്വദേശിയും പ്രമുഖ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പത്മാവതിയെയാണ് സിനിമാ ചിത്രീകരണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 44 വയസ്സായിരുന്നു.

ധനുഷ് നായകനായ വിഐപി എന്ന തമിഴ് സിനിമയുടെ കന്നഡ റീമേയ്ക്കിന്റെ ചിത്രീകരണം ആവലഹള്ളിയില്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ 100 ലേറെ ജൂനിയര്‍ ആര്‍ടിസ്റ്റുകളെ വെച്ചാണ് ചിത്രീകരണം നടത്തിയത്.

ചിത്രീകരണം പൂര്‍ത്തിയായിട്ടും പത്മാവതിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. പാക്ക് അപ്പിന് ശേഷം ആര്‍ട്ടിസ്റ്റുകളുടെ എണ്ണം എടുത്തപ്പോള്‍ പത്മാവതിയെ കാണാനില്ലെന്ന് മനസ്സിലായതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസിന് ചിത്രീകരണ സംഘത്തിനു സംഭവിച്ച വീഴ്ചയാണോ മരണത്തിനു കാരണമെന്നും സംശയമുണ്ട്. നൃത്തരംഗത്തിന്റെ ചിത്രീകരണമായിരുന്നു ഈ കെട്ടിടത്തില്‍ വെച്ച് നടന്നത്. സാങ്കേതിക തൊഴിലാളികള്‍ ഉള്‍പ്പെടെ 160 ല്‍ പരം ആളുകള്‍ ഇവിടെ ഉണ്ടായിരുന്നു.

പത്മാവതി മരിച്ചത് ഷൂട്ടിങ് സെറ്റില്‍ വച്ചല്ലെന്നാണ് സംവിധായകന്‍ നന്ദകിഷോറിന്റെ വാദം. മാസങ്ങള്‍ക്കിടെ കന്നഡ സിനിമ ചിത്രീകരണത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ നവംബര്‍ ഏഴിനു മാസ്തിഗുഡി സിനിമയുടെ സംഘട്ടന ചിത്രീകരണത്തിനിടെ നടന്‍മാരായ ഉദയ്, അനില്‍ എന്നിവര്‍ തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

loading...
NEW GEN

64th National Film Awards 2017 Winners List

The 64th National Film Awards announced. The Jury members have a tough time selecting the best films;the jury deserve special appreciation, said the director, DFF India. There were 344 feature films in 26 languages from which the awards were chosen this year.

Aparna Balamurali marks her Tamil debut through 8 THOTTAKKAL.

Whether it may be the teaser or it may be the scintillating songs, it has to be said that the film 8 THOTTAKKAL is gradually increasing the expectation level of the Audience, especially when the rhythmic master Yuvanshankar Raj has bagged the musical rights of the film. It is a must to say that the mind blowing promotional strategies for the film is creating waves in all over Tamilnadu.

Si3 Joins 100 Crore Club

Singam 3 had terrific response on its opening day and is said to have collected more than Rs 20 crore. The film saw 90 per cent occupancy on Saturday and is said to have collected Rs 15 crore. Si3 had a record breaking opening weekend and netted Rs 25 crore in Tamil Nadu alone. Singam 3 is the successful franchise created by Hari. The first film in the series came out in 2010 and became a blockbuster. The second part also collected more than Rs 100 crore at the box office

Birth certificate of Dhanush is fake, claims elderly couple

An aged couple, who have claimed that popular actor Dhanush is their son, have accused him of producing a fake birth certificate before the Madras High Court bench here to get their case pending before a lower court at nearby Melur quashed. In their counter affidavit before the Melur Judicial Magistrate on Wednesday, R Kathiresan and Meenakshi submitted that they could prove their claim that Dhanush was their son, if the trial was conducted.