റോജയുടെ വാഹനം ആക്രമിച്ചു; അണികളെ വിട്ടയക്കാൻ കുത്തിയിരിപ്പ് സമരവുമായി പവൻ കല്യാൺ

Posted by santhisenanhs, 16 Oct, 2022

മന്ത്രിയും നടിയുമായ റോജ ഉൾപ്പെടെയുള്ള വൈ.എസ്ആ.ർ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നടൻ പവൻ കല്യാണിന്റെ പാർട്ടിയിലെ നൂറോളം പ്രവർത്തകരെ അറസ്ററ് ചെയ്തു. ഇവരെ വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പവൻ കല്യാൺ വ്യക്തമാക്കി.

 

ശനിയാഴ്ചയാണ് ആന്ധ്രപ്രദേശ് മന്ത്രിയും നടിയുമായ ആർ.കെ.റോജയുടെ വാഹനത്തിനു നേരെ വിശാഖപട്ടണം വിമാനത്താവളത്തിനു പുറത്തുവച്ച് ആക്രമണമുണ്ടായത്. ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ ചെയർപേഴ്‌സണായ റോജ, സർക്കാരിന്റെ മൂന്നു തലസ്ഥാന പദ്ധതിയെ അനുകൂലിച്ചുള്ള റാലിയിൽ പങ്കെടുക്കുന്നതിനാണ് വിശാഖപട്ടണത്ത് എത്തിയത്.

 

പവൻ കല്യാണിന്റെ ആരാധകരും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ ജനസേനയിലെ പ്രവർത്തകരും ഈ സമയം അവിടെയുണ്ടായിരുന്നു. കല്യാണിനെതിരെ വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ നടത്തിയ ചില പരാമർശങ്ങൾ സംബന്ധിച്ച് നേരത്തെ വിവാദം നിലനിന്നിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

 

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids