ആ സ്വകാര്യ ഫോൺ സംഭാഷണം പുറത്തുവിട്ടത് ആരെന്നു അറിയാം : ബാല

Posted by Sivi Sasidharan, 27 Feb, 2020

 

മലയാളത്തിൽ ഒരുകാലത്ത് മിന്നിനിന്ന  താരമായിരുന്നു നടൻ ബാല. 2006ൽ  കളഭം എന്ന മലയാള ചലച്ചിത്രത്തിലൂടെ മലയാള സിനിമാരംഗത്ത് വന്ന ബാല പിന്നീടു ഒരുപാട് ശ്രേദ്ധേയമായി കഥാപാത്രങ്ങൾ ചെയ്തിരുന്നു. യുവ നടൻ, വില്ലൻ എന്നീ റോളുകൾ ഗംഭീരമായി ചെയ്ത ബാല ഇപ്പൊൾ തന്റെ സഹോദരൻ ശിവ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തിൽ അഭിനയിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.   ഇതിനിടയിൽ ബാലയുടെ സ്വകാര്യ  ഫോൺ സംഭാഷണം പുറത്തായി. ഫോൺ സംഭാഷണം പുറത്തായതിന് പിന്നിൽ ആരെന്നു അറിയാമെന്നും ഇത് തന്നെ നന്നായി വേദനിപ്പിക്കുന്നെന്നും ബാല തന്റെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

 

ബാല ഫേസ്ബുക്കിൽ ലൈവിൽ പറഞ്ഞത് :

 

ഇന്ന് രാവിലെ തൊട്ട് എല്ലാവരുടെയും ഫോണ്‍ കോളുകള്‍ വരികയാണ്. വ്യക്തിജീവിതത്തെക്കുറിച്ച് എല്ലാം സംസാരിച്ച് കഴിഞ്ഞതാണ്, നാല് മാസം മുമ്പ് വിവാഹ മോചനവും ലഭിച്ചിരുന്നു. സ്വാഭാവികമായും ഒരു കേസ് നടക്കുമ്പോള്‍ സ്വയരക്ഷക്ക് കോള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടാകും. ഒരു വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത് എന്താണ്, ഇത് ശരിക്കും മുറിവേല്‍പ്പിക്കുന്നുണ്ട്. മനസ് ഒരു പാട് വേദനിക്കുന്നുണ്ട്. ആരും നേരിട്ട് എന്നെ വിളിച്ച് ഭീഷണിപ്പെടുത്തുന്നില്ല. പക്ഷേ എന്റെ വി ഐ പി ഫ്രണ്ട്‌സിനെ വിളിച്ച് ചിലതൊക്കെ പറഞ്ഞിട്ടുണ്ട്. എനിക്ക് വേണമെങ്കിലും പൊലീസില്‍ പരാതിപ്പെടാം. അല്ലെങ്കില്‍ മാധ്യമങ്ങളോട് സംസാരിക്കാം. പക്ഷേ ഇത് എന്റെ ജീവിതത്തിലെ കാര്യങ്ങളല്ല. സിനിമയില്‍ ഫോക്കസ് ചെയ്ത് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. വളരെ സില്ലിയായുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ആരാണെന്ന് പിടികിട്ടി, അവരും നന്നായിരിക്കട്ടെ.

 

 

loading...

ആ ഭയം എനിക്ക് മനസിലാകും ; ആശ ശരത്

28 Mar, 2020

ലോക്ക് ഡൗണ്‍ സമയത്ത് മക്കളും പ്രിയപ്പെട്ടവരുമൊക്കെ പലയിടത്തായി ജീവിക്കുന്ന ഒരുപാട് ആളുകള്‍ക്ക് ആശ്വാസ വാക്കുകളുമായി നടി ആശാ ശരത്ത്. ഫെയ്‌സ്ബുക്കില്‍് പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഏവരെയും സുരക്ഷിതരായിരിക്കണമെന്ന് ഓര്‍മിപ്പിച്ച് കൊണ്ട് ആശ്വാസ വാക്കുകളുമായെത്തിയത്. മക്കളോ മറ്റ് പ്രിയപ്പെട്ടവരോ അടുത്തില്ലാത്തവരുടെ മാനസിക ബുദ്ധിമുട്ട് തനിക്ക് മനസിലാകുമെന്നും താനും അത്തരത്തിലൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ആശ പറയുന്നു. കാനഡയില്‍ ഉപരിപഠനം നടത്തുകയാണ് ആശയുടെ മകള്‍. കുടുംബം ഒന്നിച്ചല്ലാത്തവരുടെ ടെന്‍ഷന്‍ എനിക്ക് പൂര്‍ണമായും മനസിലാകും.

ലൂസിഫര്‍ തീയേറ്ററുകളിലെത്തിയിട്ട് ഒരു വര്‍ഷം

28 Mar, 2020

ലൂസിഫര്‍ തീയേറ്ററുകളെ ഇളക്കി മറിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായ് സംവിധായകന്റെ കുപ്പായം അണിഞ്ഞ ചിത്രത്തില്‍ നായകനായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. മുരളി ഗോപിയുടെ അതിഗംഭീര തിരക്കഥയും സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും ദീപക് ദേവിന്റെ സംഗീതവും ഒത്തുചേര്‍ന്നപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് പകരം വെക്കാനാകാത്ത വിധം ഒരു മാസ്സ് ചിത്രമാണ്. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്പെഷ്യല്‍ വീഡിയോകളും പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയ

മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാലിന്റെ പോസ്റ്റ്

28 Mar, 2020

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ജന്മദിനമായിരുന്നു ഇന്ന്. മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്ന് പങ്ക് വച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആശംസയിലെ വാക്കുകളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. നിന്നെ പോലെ തന്നെ മനോഹരവും, വിസ്മയകരവും മറ്റെല്ലാത്തില്‍ നിന്നും എന്നായിരുന്നു ആശംസയില്‍ കുറിച്ചിരുന്നത്. ഈയടുത്ത നാളുകളില്‍ വിസ്മയ പങ്കുവെച്ച ഒരു ബുക്ക് പുറത്ത് എത്തിയതോടെയാണ് താര പുത്രിയുടെ ഉള്ളിലെ കലാകാരിയെ ലോകം തിരിച്ചറിഞ്ഞത്. സ്വന്തമായി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഗ്രൈന്‍സ് ഓഫ്

ലോകസമൂഹത്തിന് വേണ്ടിയുള്ള വ്രതം പോലെ ആകണം ലോക്കൗട്ടെന്ന് സുരേഷ് ഗോപി

28 Mar, 2020

കേരളത്തില്‍ കോവിഡ് ഭീതിയുടെ അന്തരീക്ഷം വിതയ്ക്കുമ്പോള്‍ ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കാലില് പിടിച്ച് അപേക്ഷിക്കുകയാണെന്നും ലോകസമൂഹത്തിന് വേണ്ടിയുള്ള വ്രതം പോലെ ആകണം ലോക്കൗട്ടെന്നും സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ വാക്കുകള്‍ മോശമായ ഭാഷകള്‍ ഉപയോഗിച്ചോളൂ, ശരീരത്തിലെ അവയവങ്ങള്ക്ക് പരുക്കേല്ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല. തല്ലിയാലേ ആളുകള് നന്നാവൂ എന്ന് വന്നാല് കുറ്റം പറയാനാകില്ല. അക്കാര്യത്തില്‍ മുഖ്യമന്ത്രി, പൊലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഈ സേനയെ കയ്യെടുത്ത് കുമ്പിടണം.

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram