മമ്മൂട്ടിയുടെ കാല്‍ തൊട്ട് തൊഴുത് ലാലിനൊപ്പം ഡാന്‍സ് കളിച്ച് ഭാവന; വീഡിയോ വൈറല്‍

Posted by Farsana Jaleel, 23 Jan, 2018

നവീനുമായുള്ള വിവാഹ ശേഷം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റില്‍ ഭാവന ഒരുക്കിയ വിരുന്ന് സത്ക്കാരത്തില്‍ നിരവധി താരങ്ങള്‍ ഒഴുകിയെത്തി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ച് നടന്ന താലകെട്ടിന് ശേഷം സുഹൃത്തുക്കള്‍ക്കായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ താരങ്ങള്‍ക്കായി ഒരുക്കിയ വിരുന്ന് സത്ക്കാരത്തില്‍ നിരവധി താരങ്ങള്‍ അണിനിരന്നു.

വൈകിട്ട് ഏഴു മണിയോടെയാണ് മമ്മൂട്ടിയെത്തിയത്. ആശംസകള്‍ നേരാനെത്തിയ മമ്മൂട്ടിയുടെ കാല്‍ തൊട്ടു തൊഴുത് ഭാവന. മമ്മൂട്ടിയുടെ കാല്‍ തൊട്ടുതൊഴുത ഭാവന ലാലിനെ കണ്ടപ്പോള്‍ ചുവടുകള്‍ വെച്ചു. കുടുംബസമേതമെത്തിയ ലാല്‍ വേദിയില്‍ കയറുന്ന സമയത്ത് ഹണീ ബീ 2 വിലെ പാട്ടായിരുന്നു പശ്ചാത്തല സംഗീതം. ജില്ലം ജില്ലം പാട്ടിന് ലാലിനൊപ്പം ഭാവനയും ഡാന്‍സ് ചെയ്തു. ലാലിനൊപ്പം ചുവടുകള്‍ വെയ്ക്കുന്ന ഭാവനയുടെ ഡാന്‍സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

 

വിരുന്ന് സത്ക്കാരത്തില്‍ സിബി മലയില്‍, കമല്‍, അനൂപ് മേനോന്‍, ടൊവിനോ തോമസ്, മനോജ് കെ.ജയന്‍, വിനീത്, വിനയന്‍, സംവിധായകന്‍ ഹരിഹരന്‍, കെ.പി.എസ്.സി. ലളിത, മഞ്ജു വാര്യര്‍, നവ്യ നായര്‍, സിദ്ദീഖ്, ലെന, രമ്യ നമ്പീശന്‍, ലിബേര്‍ട്ടി ബഷീര്‍. ബൈജു കൊട്ടാരക്കര, സജി സുരേന്ദ്രന്‍, രചന നാരായണന്‍ കുട്ടി, ഷംന കാസിം, ഭാഗ്യ ലക്ഷ്മി, കൃഷ്ണപ്രഭ, ശില്‍പ ബാല, ശ്രിത ശിവദാസ്, രാധ തുടങ്ങീ താരങ്ങള്‍ പങ്കെടുത്തു.

അക്കൂട്ടത്തില്‍ പൃഥ്വിയും സുപ്രിയയുമുണ്ടായിരുന്നു. നേരില്‍ കണ്ടതും ഭാവനയെ കെട്ടിപ്പിടിച്ച് മംഗളാശംസകളും നേര്‍ന്ന് താരത്തെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു പൃഥ്വി. രമ്യാ നമ്പീശന്‍ ഉള്‍പ്പെടെയുള്ള ഭാവനയുടെ അടുത്ത സുഹൃത്തുക്കള്‍ കോഫിബ്രൗണ്‍ വേഷത്തിലാണ് എത്തിയത്. രമ്യാ നമ്പീശന്‍, ശില്‍പ, ഷഫ്‌ന, സയനോര എന്നിവരാണ് കോഫിബ്രൗണില്‍ വേദിയിലെത്തിയത്.

loading...
NEW GEN

Priya Prakash Varrier Has A Huge Crush On This Indian Cricketer

Priya is just 18, but her expressions have generated more conversations than any we have seen in recent times.

Baaghi 3 to go on floors in December

Actor Tiger Shroff will start shooting for the third instalment of Baaghi in China in December

AR Rahman and Sivakarthikeyan to team up.

Now the director is ready with his second script which would be funded by 24 AM Studios and would feature Sivakarthikeyan. The exciting part about this project is that AR Rahman

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.