Wedding Video: ഒന്നും മിണ്ടാതെ ഭാവന.......ഒടുവില്‍ നന്ദി മാത്രം പറഞ്ഞ് ഭാവനയും നവീനും

Posted by Farsana Jaleel, 22 Jan, 2018

രഹസ്യമാക്കിയിട്ടും പരസ്യമായി ഭാവന-നവീന്‍ വിവാഹം. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ച് സ്വകാര്യമായി നടത്തിയ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും ഇടിച്ചു കയറിയതോടെ നവീന്റെയും ഭാവനയുടെയും മുഖത്ത് അസ്വസ്ഥതകള്‍ പ്രകടമായിരുന്നു.

 

മൈക്കുമായി തങ്ങളുടെ മുന്നില്‍ നിരന്നവരോട് മൗനം മാത്രമായിരുന്നു ഭാവന നല്‍കിയത്. ഒടുവില്‍ ഭാവന നന്ദി എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിച്ചെങ്കിലും നവീന്‍ അതിനും തയ്യാറായില്ല.

തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് സ്‌നേഹവിരുന്നും ബംഗ്ലൂരുവില്‍ നവീന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ സത്ക്കാരവും നടത്തും.

മാര്‍ച്ചിലായിരുന്നു വിവാഹ നിശ്ചയം. തൃശൂരില്‍ വെച്ച് നടന്ന വിവാഹ നിശ്ചയത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരിക്കുകയായിരുന്നു ഈ വിവാഹത്തിനായി.

നവീനെ ഭാവന പരിചയപ്പെടുന്നത് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്ബാണ്. നവീന്‍ നിര്‍മ്മിച്ച കന്നഡ ചിത്രമായ റോമിയോയില്‍ ഭാവന നായികയായി എത്തുന്നതോടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീടീ പരിചയം പ്രണയമായി മാറുകയായിരുന്നു. ഒടുവില്‍ പ്രണയം വിവാഹത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. 

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram