സിബിഐ അന്വേഷണം മകന്റെ മരണത്തിലെ ദുരൂഹത നീക്കുമെന്ന് ബാലഭാസ്കറിന്‍റെ പിതാവ്

Posted by Sumina, 30 Jul, 2020

മകന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ സിബിഐ അന്വേഷണത്തിലൂടെ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി. സ്വർണക്കടത്തുകേസിലെ ചില പ്രതികൾക്ക് ബാലഭാസ്കറിന്റെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി. ബാലഭാസ്കറിന്റെ മരണം അപകടമല്ലെന്നും കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു.

ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. ഇതേ തുടർന്നാണ് കേസ് സിബിഐക്ക് വിട്ട് കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത് .പിന്നീട് കേസ് സിബിഐ തിരുവനന്തപുരം യൂണിറ്റ് ഏറ്റെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

സ്വർണക്കടത്ത് കേസിൽ എൻഐഎക്ക് പുറമെ സിബിഐക്കും അന്വേഷിക്കാനുള്ള അവസരം ഈ കേസിലൂടെ ലഭിച്ചിരിക്കുകയാണ് . അപകടത്തിന് പിന്നിൽ ദുരൂഹതയില്ലെന്ന ക്രൈംബ്രാഞ്ച് നിഗമനം ബാലഭാസ്‌കറിന്റെ പിതാവിന് തൃപ്തികരമല്ല .

2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെ ദേശീയ പാതയില്‍ പള്ളിപ്പുറത്ത് വച്ചായിരുന്നു എല്ലാവരെയും നടുക്കിയ അപകടം. ഭാര്യ ലക്ഷമി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ക്ക് ഒപ്പം തൃശൂരിലെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പോയി മടങ്ങി വരവേയായിരുന്നു ബാലഭാസ്കറിന്റെ കാർ റോഡരികിലെ മരത്തിൽ ഇടിച്ചു തകർന്നത്. ബാലഭാസ്കറിന്റെ മകൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു .തുടർന്ന് ഗുരുതരാവസ്ഥയിലായ ബാലഭാസ്കറിനെ ആശുതിപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് .

അതെ സമയം അടുത്തിടെ ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജറായ പ്രകാശ് തമ്പിയും സുഹൃത്ത് വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായതോടെ കേസിന് പുതിയ വഴിത്തിരിവായി .

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram