കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹതകൾ വിളിച്ചു പറയുമോ ചാലക്കുടിക്കാരൻ ചങ്ങാതി?

Posted by PR, 23 Sep, 2018

 

വിനയന്റെ സംവിധാനത്തിൽ പ്രദർശനത്തിന് എത്തുന്ന "ചാലക്കുടിക്കാരൻ ചങ്ങാതി"യെന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ അത്തരത്തിൽ ഉള്ള സൂചനകളാണ് പങ്കുവെയ്ക്കുന്നത്. മണിയെ സിനിമ ലോകത്തെ സൂപ്പർതാര പദവിയിലെക്ക് കൈപിടിച്ചുയർത്തുന്ന ചിത്രങ്ങൾ നൽകിയത് വിനയനാണ്.അതുകൊണ്ട് തന്നെ മണിയുടെ മരണത്തിലെ ദുരൂഹതകൾ ഏറെക്കുറെ വിനയൻ മണിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചാലക്കുടിക്കാരനിലൂടെ വെളിപ്പെടുത്തുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

സിബിഐ കലാഭവൻമണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുത്തിട്ടും ഇതുവരെ അതിനകത്തെ ദുരൂഹത മറനീക്കിപുറത്തു കൊണ്ടുവരുവാൻ സാധിച്ചിട്ടില്ല. ജാഫർ ഇടുക്കി, തരികിട സാബു എന്നീ ചലച്ചിത്രതാരങ്ങൾക്ക് മണിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടുവെങ്കിലും അതൊന്നും തെളിയിക്കാൻ സാധിച്ചിട്ടില്ല.

പുതുമുഖം രാജാമണിയാണ് ചാലക്കുടിക്കാരൻ ചങ്ങാതിയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സലിംകുമാർ, ജോയ് മാത്യു, ധർമജൻ, ടിനി ടോം, സുധീർ കരമന, സുനിൽ സുഗദ, രമേഷ് പിഷാരടി, കൊച്ചു പ്രേമൻ, ഗിന്നസ് പക്രു, ശ്രീജിത്ത് രവി , വിഷ്ണു ഗോവിന്ദൻ , ജോജു , മറിമായം ശ്രീകുമാർ, നിഹാരിക, രേണു, ഹണി റോസ് തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. വിനയനും ഉമ്മർ മുഹമ്മദുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 28നു പ്രദർശനത്തിനെത്തും. പ്രേക്ഷകർക്കും മണിയുടെ ആരാധകർക്കും കുറച്ചു ദിവസം കൂടി കാത്തിരിക്കാം വെള്ളിത്തിരയിലെ മണിയുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിയുന്നതിനായി...

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram