Posted by Farsana Jaleel, 10 Mar, 2018
"ജനറേഷന് ഏതായാലും ഹീറോ മമ്മൂക്ക തന്നെ...."
"കുട്ടികളുടെ കൂട്ടത്തില്‍ ഒരു ചെറുപ്പക്കാരന് ചുള്ളന് ചെക്കന്....."
"ഈ പിള്ളേര്‍ക്ക് 50 വയസ്സായാലും ഇവരുടെ റീയൂണിയന് വന്നാലും ഇക്ക ഇങ്ങനെ തന്നെ ഇരിക്കും...."
സ്കൂള്‍ കുട്ടികള്‍ക്കൊപ്പം തറയില്‍ കുത്തിയിരുന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. താരപദവിയോ തലക്കനമോ ഒന്നുമില്ലാതെ സ്കൂള്‍ കുട്ടികള്‍ക്കൊപ്പം അവരിലൊരാളായി അര്‍ക്കൊപ്പം തറയില്‍ ചമ്രം പടഞ്ഞിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് മമ്മൂട്ടി. സ്കൂള്‍ കുട്ടികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മമ്മൂക്കയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
താരം തന്നെയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രം പുറത്തുവിട്ടത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ അബ്രബാമിന്റെ സന്തതികള്‍ എന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ വെച്ചെടുത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയുടെ ഈ ചിത്രത്തെ പ്രശംസിച്ച് മകന് ദുല്‍ഖര്‍ സല്‍മാനും ഫെയ്സ്ബുക്കില്‍ പോസ്റ്റുമായെത്തിയിരുന്നു. ഈ ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടെന്നും, കൂളെസ്റ്റ് വാപ്പച്ചിയെയാണ് കാണാന്‍ സാധിക്കുന്നതെന്നുമാണ് ദുല്‍ഖര്‍ കുറിച്ചത്. ഈ ചിത്രത്തിനൊപ്പം വാപ്പച്ചി, കൂളസ്റ്റ് എവര്‍, ഫാവ്, ഫോര്‍ ജെനറേഷന്‍സ്, ലൗ തുടങ്ങീ നിരവധി ഹാഷ് ടാഗുമായാണ് ദുല്‍ഖര്‍ എത്തിയിരിക്കുന്നത്.
മമ്മൂട്ടിയുടെ ചിത്രത്തിന് താഴെയുള്ള കമന്റ് ബോക്സില്‍ നിരവിധി രസകരമായ കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്. കുട്ടികളുടെ കൂട്ടത്തില്‍ ഒരു ചെറുപ്പക്കാരന് ചുള്ളന് ചെക്കന്, കളര്‍ ഡ്രസ് ഇട്ട് ക്ലാസ്സില്‍ കയറിയാല്‍ ടീച്ചര്‍ വഴക്കു പറയും....നിങ്ങളുടെ അഹങ്കാരം, ഞങ്ങളുടെ അഹങ്കാരി...., പരീക്ഷ ചൂടിലും മമ്മൂക്ക തന്നെയാണ് താരം, യൂണിഫോം അല്ലാത്തത് കൊണ്ട് ആളെ മനസ്സിലായി, ജനറേഷന് ഏതായാലും ഹീറോ മമ്മൂക്ക തന്നെ...., ഈ പിള്ളേര്‍ക്ക് 50 വയസ്സായാലും ഇവരുടെ റീയൂണിയന് വന്നാലും ഇക്ക ഇങ്ങനെ തന്നെ ഇരിക്കും.... തുടങ്ങീ നിരവധി കമന്റുകളാണ് മമ്മൂട്ടിയുടെ ഈ ചിത്രത്തിന് താഴെയായി കമന്റ് ബോക്സില്‍ പ്രത്യക്ഷപ്പെടുന്നത്.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids