എടാ എന്ന് വിളിച്ചാൽ എന്താടാ എന്ന് വിളി കേൾക്കാൻ ആരെങ്കിലും ഉള്ളത് നല്ലതാ : ലോക സൗഹൃദ ദിനത്തിൽ മോഹൻലാലിന്റെ ആശംസകള്‍

Posted by Sumina, 02 Aug, 2020

1987 ൽ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നാടോടിക്കാറ്റിൽ "എടാ വിജയാ" എന്ന് വിളിക്കുമ്പോള്‍ "എന്താടാ ദാസാ" എന്ന മറുപടി മലയാളികളുടെ നാവിൻ തുമ്പിലുണ്ട് . അവരുടെ സൗഹൃദത്തിന്റെ ഓര്‍മകളുമായി ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മോഹൻലാല്‍. ലോക സൗഹൃദ ദിനത്തിൽ തന്റെ ഫേസ്‌ബുക്കിലാണ് മോഹൻലാല്‍ ചിത്രം പങ്കു വച്ചിരിക്കുന്നത് . "എടാ എന്ന് വിളിച്ചാൽ എന്താടാ എന്ന് വിളി കേൾക്കാൻ ആരെങ്കിലും ഉള്ളത് നല്ലതാ" എന്ന സംഭാഷണമാണ് മോഹൻലാൽ കുറിച്ചത് .

സിഐഡി സിനിമകളിലെ കഥാപാത്രങ്ങളാണ് മോഹൻലാലിന്റെ ദാസനും ശ്രീനിവാസന്റെ വിജയനും. വൻ ഹിറ്റായി മാറിയ കഥാപാത്രങ്ങളായ ദാസനും വിജയനും ഇന്നും ആരാധകരുണ്ട്. മോഹൻലാലും ശ്രീനിയും ഇനി ദാസനും വിജയനും ആയി എത്തുമോ എന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട് .

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച് 1987 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ നാടോടിക്കാറ്റ്.ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ വിജയൻ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർക്കിടയിൽ
സംസാര വിഷയമാണ് .കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ്‌ "നാടോടിക്കാറ്റ് "എന്ന ചിത്രത്തിന്‌ വൻ വിജയം സമ്മാനിച്ചത്.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram