ഫെഫ്കയ്ക്ക് തിരിച്ചടി

Posted by Jeesa Dasan, 28 Sep, 2020

സംവിധായകൻ വിനയന്റ്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ട്രെയ്ഡ് യൂണിയനും കോമ്പറ്റീഷൻ ആക്ട് ബാധകമെന്ന് സുപ്രീംകോടതി പറഞ്ഞു. പിഴ തുക കുറയ്ക്കണമെന്ന ഫെഫ്കയുടെ ആവശ്യവും ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് തള്ളി. ഈകഴിഞ്ഞ സെപ്റ്റംബർ 15ാo തിയതിയിലായിരുന്നു വിനയന്റ്റെ വിലക്ക് നീക്കിയ കോംപറ്റീഷൻ കമ്മീഷന്റെയും ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിൻറ്റെയും ഉത്തരവിനെതിരെ ഡയറക്ടർമാരുടെ യൂണിയനായ ഫെഫ്ക സുപ്രീം കോടതിയെ സമീപിച്ചത്.

സംവിധായകൻ വിനയന്റ്റെ വിലക്ക് നീക്കിയ കമ്മീഷനും ട്രൈബ്യൂണലും മലയാള ചലച്ചിത്ര സംഘടനകൾക്ക് പിഴ ചുമത്തിയിരുന്നു. വിനയന്റ്റെ പരാതി പരിഗണിച്ച് 2017 ൽ കോംപറ്റീഷൻ കമ്മീഷനും പിന്നീട് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലും ഈ പിഴ ശരിവച്ചു. സുപ്രീംകോടതിക്ക് മുമ്പുള്ള പരാതിയിൽ ഫെഫ്ക ഈ പിഴയെ ചോദ്യം ചെയ്തിരുന്നു. വിനയനെതിരെ തെളിവുകൾ പരിഗണിക്കാതെ കോമ്പറ്റീഷൻ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് ഫെഫ്ക വാദിച്ചു. എന്നാൽ ഫെഫ്കയുടെ ഈ വാദം സുപ്രീം കോടതി തള്ളുകയായിരുന്നു.

സംവിധായകൻ തുളസി ദാസിനെ തന്റ്റെ സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്ന് നടൻ ദിലീപ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിനയനും ചലച്ചിത്ര സംഘടനകളും തമ്മിലുള്ള തർക്കം ആരംഭിച്ചത്. തർക്കം ഗുരുതരമായ പ്രശ്‌നമായി മാറിയതിനാൽ അഭിനേതാക്കളെയും സാങ്കേതിക വിദഗ്ധരെയും വിനയന്റ്റെ സിനിമകളുമായി സഹകരിക്കുന്നതിൽ നിന്ന് സംഘടനകൾ വിലക്കിയതായി ആരോപണമുണ്ട്.

 

 

 

 

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram