ഇവരാണ് ഗാംബിനോസിലെ താരങ്ങൾ ; ക്യാരക്റ്റർ പോസ്റ്ററുകൾ കാണാം

Posted by Online Desk, 11 Jan, 2019

 

 

നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന അധോലോകത്തിന്റെ കഥ പറയുന്ന ഗാംബിനോസ് എന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. മലബാറിലെ ക്രൈം ഫാമിലിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ പറയുന്നത്.

 

 


സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയൻ , രാധിക ശരത് കുമാർ, സമ്പത്ത് രാജ്, ശ്രീജിത് രവി, നീരജ, സിജോയ് വർഗീസ്, മുസ്തഫ, സാലു കെ. ജോർജ്, , ജാസ്മിൻ ഹണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 


ഓസ്ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരൂ ബ്രോഡ്കാസ്റ്റിങ് ആണ് ഗാംബിനോസ് നിർമ്മിക്കുന്നത്. ഒരു അധോലോക കുടുംബത്തിന്റെ കഥ പറയുകയാണ് ഗാംബിനോസ്. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് അവരുടെ കൊലപാതക രീതി. അമേരിക്കയിൽ താമസമാക്കിയ ഈ ഇറ്റാലിയൻ കുടുംബത്തിനെ പൊലീസിനുപോലും ഭയമായിരുന്നു. ഈ അധോലോക കുടുംബത്തിൽ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . ജയസൂര്യ റിലീസ് ചെയ്‌ത ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. ഗാംബിനോസിലെ താരങ്ങളുടെ ക്യാരക്റ്റർ പോസ്റ്ററുകൾ കാണാം...