ഐ വി ശശി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Posted by online desk , 29 Oct, 2020

 

മൺമറഞ്ഞ വിഖ്യാത സംവിധായകൻ ഐ വി ശശിയുടെ സ്മരണാർഥമുള്ള പ്രഥമ ഐ വി ശശി ഫിലിം അവാർ‍ഡ് 2020 പ്രഖ്യാപിച്ചു. ഫസ്റ്റ് ക്ലാപ്പ് എന്ന സാംസ്ക്കാരിക സംഘടനയാണ് അവാർഡ് സംഘടിപ്പിച്ചത്. ഫീച്ചർ സിനിമ, ഷോർട്ട് ഫിലിം ജനറൽ, ക്യാമ്പസ്, പ്രവാസി വിഭാഗങ്ങളുടെയും, മ്യൂസിക്കൽ ആൽബം ഫെസ്റ്റിവലിൻ്റെയും വിജയികളെ സംഘടനയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രഖ്യാപിച്ചത്.

 

2019 ൽ റിലീസ് ചെയ്ത ഫീച്ചർ സിനിമകളിൽ നിന്ന് മികച്ച നവാഗത സംവിധായകനെയും
മികച്ച രണ്ടാമത്തെ നവാഗത സംവിധായകനെയുമാണ് ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്. സംവിധാനം ഒഴികെയുള്ള ചലച്ചിത്ര തലങ്ങളിൽ മികവേറിയ പ്രകടനം കാഴ്ച്ച വെച്ച നവാഗത പ്രതിഭയെ അവാർഡിന് പരിഗണിക്കണമെന്ന ജൂറിയുടെ പ്രത്യേക പരാമർശം പരിഗണിച്ച് ഇക്കുറി ഈ വിഭാഗത്തിലേക്ക് പരിഗണിച്ചത് മികച്ച പുതുമുഖ നടിയെയാണ്.

 

തിരക്കഥാകൃത്ത് ജോൺ പോൾ, സംവിധായകൻ റോഷൻ ആൻഡ്രൂസ്, നിർമ്മാതാവ് വിബികെ മേനോൻ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.വിധി പ്രഖ്യാപനം നടത്തിയത് ശ്രദ്ധേയ സംവിധായകരായ ഹരിഹരൻ, പ്രിയദർശൻ, ചലച്ചിത്ര നടി മഞ്ജു വാര്യർ എന്നിവർ ചേർന്നായിരുന്നു.

 

2019-ലെ മികച്ച നവാഗത സംവിധായകനുള്ള ഐ വി ശശി ചലച്ചിത്ര പുരസ്ക്കാരം മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചു. ഹെലൻ എന്ന ചിത്രത്തിൻ്റെ സംവിധാന മികവിനാണ് അംഗീകാരം. സംവിധായകൻ ഹരിഹരനാണ് വിധി പ്രഖ്യാപിച്ചത്.


മികച്ച രണ്ടാമത്തെ നവാഗത സംവിധായകനുള്ള പുരസ്ക്കാരം ഉയരെ എന്ന ചിത്രത്തിലൂടെ സംവിധായകൻ മനു അശോകിനാണ് ലഭിച്ചത്. സംവിധായകൻ പ്രിയദർശനാണ് ജേതാവിനെ പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹയായത് ഹെലൻ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രകളിലെ മികച്ച പ്രകടനത്തിന് അന്ന ബെൻ ആണ്. ഈ അവാർഡിൻ്റെ വിധി പ്രഖ്യാപിച്ചത് ചലച്ചിത്ര നടി മഞ്ജുവാര്യരാണ്.

 

മികച്ച നവാഗത സംവിധായകന് 50,000 രൂപയും കലാസംവിധായകൻ നേമം പുഷ്പരാജ് രൂപകൽപ്പന ചെയ്ത ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരമായി നൽകുക. രണ്ടാം സ്ഥാനത്തിനർഹനായ നവാഗത സംവിധായകന് ശില്പവും പ്രശസ്തി പത്രവും ലഭിക്കും. ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹയായ നടിക്ക് ലഭിക്കുക ചലച്ചിത്ര രംഗത്തെ തലമുറകളുടെ ഗുരുനാഥനായ സംവിധായകൻ കെ ജി ജോർജ്ജിൻ്റെ പേരിൽ ചലച്ചിത്ര മലയാള കൂട്ടായ്മയായ കെ ജി ജോർജ്ജ് സെൻറർ ഫോർ സിനിമയുടെ പേരിൽ നൽകുന്ന ശിൽപവും പ്രശസ്തിപത്രവുമാണ്. ഈ അവാർഡ് സ്പോൺസർ ചെയ്യുന്നത് സംവിധായകൻ ശ്യാംധറിൻ്റെ സ്ഥാപനമായ ഡബ്ലുഐഎഫ്‍ടി ആണ്.ഐ വി ശശിയുടെ ശിഷ്യന്മാരായ ജോമോൻ, പത്മകുമാർ, ഷാജൂൺ കാര്യാൽ എന്നിവരാണ് ഐ.വി. ശശി ചലച്ചിത്ര പുരസ്ക്കാരത്തിൻ്റെയും ഷോർട്ട് ഫിലിം മ്യൂസിക്കൽ ആൽബം പുരസ്ക്കാരങ്ങളുടെയും രക്ഷാധികാരികൾ. കൊവിഡിന് ശേഷം എറണാകുളത്ത് വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് പുരസ്ക്കാര ദാനം നിർവ്വഹിക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്.

 

ഐ വി ശശിയുടെ പത്നിയും നടിയുമായ സീമയുടെ അനുഗ്രഹാശിസുകളോടെ നടത്തിയ ചടങ്ങിൽ ഫസ്റ്റ് ക്ലാപ്പിൻ്റെ പ്രസിഡൻ്റ് ജസ്റ്റിൻ തച്ചിൽ, ഫെഫ്ക പ്രസിഡൻ്റ് സിബി മലയിൽ, ഫെഫ്ക, എഐഎഫ്ഇസി എന്നിവയുടെ ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ കമൽ, മാക്ട ചെയർമാൻ ജയരാജ്, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡൻ്റ് രൺജി പണിക്കർ, ജനറൽ സെക്രട്ടറി ജി എസ് വിജയൻ, നിർമ്മാതാക്കളായ പി വി ഗംഗാധരൻ, ലിബർട്ടി ബഷീർ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് എം. രഞ്ജിത്ത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് സിയാദ് കോക്കർ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.വരും വർഷങ്ങളിൽ ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരെയും നടീ നടന്മാരെയും മികവിൻ്റെ അടിസ്ഥാനത്തിൽ ഐ.വി.ശശി ചലച്ചിത്ര പുരസ്ക്കാരത്തിന് പരിഗണിക്കുവാൻ ഫസ്റ്റ് ക്ലാപ്പ് തീരുമാനിച്ചിട്ടുണ്ട്.

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram