കാലത്തെ ജയിച്ച ജയന്‍

Posted by Arunima S, 16 Nov, 2020

 

“ എടേ പയ്യന്‍ നിനക്കെന്നെ ശെരിക്കും മനസിലായിട്ടില്ല ”

 

അതെ, ജയനെന്ന അതുല്യ പ്രതിഭയെ കാലം പൂര്‍ണമായും മനസിലാക്കുന്നതെ ഉള്ളൂ.അതിനു തെളിവായിരുന്നു 1980 നവംബര്‍ 16 ഞായറാഴ്ച രാത്രി ഏഴു മണിക്ക് ശേഷം മദ്രാസ് മെഡിക്കല്‍ ആശുപത്രിയിലെ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നത്. അന്ന് പ്രകൃതി ഒരുക്കിയ കോളിക്കത്തില്‍ പെട്ട് മദ്രാസ് വലയുമ്പോള്‍ ,ജയന്‍റെ മരണത്തിന് വഴിയൊരുക്കിയ “കോളിക്കത്തി”ലായിരുന്നു അണിയറ പ്രവര്‍ത്തകര്‍.

 

                                 RadioZindagi-Ushas-Malayalam-Jayan by Usha Dawn | Mixcloud

 

എല്ലാ മരണങ്ങളെ കുറിച്ചും “അവിശ്വസനീയം” എന്നാണ് ജയന്‍ പറയാറുള്ളത്.പക്ഷേ ആ വാക്ക് ഏറെ അര്‍ഥവത്തായത് ജയന്‍റെ മരണത്തിലായിരുന്നു എന്നു മാത്രം.സാഹസികതയും പൗരുഷവും നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാലോകത്തെ സ്വന്തമാക്കിയ നടൻ  ഓര്‍മ്മയായിട്ട് ഇന്നേക്ക് നാല്‍പ്പത് വര്ഷമാകുന്നു.

 

ഒറ്റ ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശത്തോടെയാണ്  പ്രതികൂലമായ കാലാവസ്ഥയിലും സംവിധായകന്‍ പി എന്‍ സുന്ദരം ഷൂട്ടിംഗ് തുടരാന്‍ തീരുമാനിച്ചത്.പക്ഷേ അത് വഴിയൊരുക്കിയത് പകരം വയ്ക്കാനാകാത്ത നഷ്ടത്തിനായിരുന്നു.

 

                            actor jayan on Twitter:

 

ജയന്‍ മരിച്ചുവെന്ന വാര്ത്ത ആരാധകര്‍ക്ക് മാത്രമല്ല മലയാള സിനിമയ്ക്കു തന്നെ വിശ്വസിക്കാനാകുമായിരുന്നില്ല. തന്‍റെ ചിത്രങ്ങളിലൂടെ വിധിയെ വെല്ലുന്ന അമാനുഷികത കാണിച്ച മനുഷ്യനെ വിധി തോല്‍പ്പിച്ച നിമിഷത്തിന് സാക്ഷിയാകേണ്ടി വന്ന ഇരുണ്ട ദിനം ഓരോരുത്തരെയും കരയിച്ചു.

 

            SUPER STAR JAYAN WAS MURDERED ON NOV 16TH 1980...JAGADEEPKUMAR. - YouTube

 

1939 ജൂലൈ 25 ന് കൊല്ലം ജില്ലയിലെ തേവള്ളിയിലായിരുന്നു കൃഷ്ണൻ നായർ എന്ന ജയന്‍ ജനിച്ചത്. ഇന്ത്യൻ നേവി ഉദ്യോഗസ്ഥനായിരുന്ന ജയന്‍ സിനിമയോടുള്ള അഭിനിവേശത്താല്‍ ജോലി ഉപേക്ഷിച്ചു വരികയായിരുന്നു. 1974 ൽ ശാപമോക്ഷം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.പിന്നിട് ശരപഞ്ജരം എന്ന സിനിമയിലൂടെ ജയന്‍ എന്ന തേരോട്ടം ആരംഭിക്കുന്നതാണ് സിനിമലോകം കണ്ടത്.

 

 

സത്യൻ, നസീർ, സോമൻ, മധു എന്നീ താരങ്ങളുടെ കാലത്ത് അസാധ്യ ആക്ഷൻ രംഗങ്ങളിൽ കഴിവു തെളിയിച്ചുകൊണ്ടാണ് ജയൻ ജയിച്ചു വന്നത്. സ്ത്രീ ആരാധകരായിരുന്നു ജയന് ഏറെയും. ഇപ്പൊഴും ആരാധകര്‍ക്ക് കുറവൊന്നുമില്ല. മലയാള സിനിമാ ലോകത്തെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന വിശേഷണവും അദേഹത്തിന് മാത്രം സ്വന്തം.

 

 

മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പഞ്ചമി എന്ന ഹരിഹരന്‍ സിനിമയിൽ വില്ലനായി എത്തി പിന്നീട് നായകനായി മാറിയ താരമാണ് ജയന്‍. ശ്രീകുമാരന്‍തമ്പി, ഐ വി ശശി, ബേബി തുടങ്ങി നിരവധി സംവിധായകരുടേ സിനിമകളിലെ ശ്രദ്ധേയ വേഷം അദ്ദേഹത്തെ തേടിയെത്തി. കരിമ്പന, അങ്ങാടി, ബേബി, ലൗ ഇന്‍ സിംഗപ്പൂര്‍, സര്‍പ്പം, ശരപഞ്ജരം എന്നീ സിനിമകളിലെ പ്രണയനായകനായും ആക്ഷൻ ഹീറോയായും അദ്ദേഹം നിറഞ്ഞാടി.  

 

                          Jayan

 

മിമിക്രി സ്റ്റേജുകള്‍വഴിയാണ് ജയൻ ഇപ്പോഴും ആരാധകര്‍ക്കിടയിൽ ജീവിക്കുന്നത്. അടുത്തിടെയാണ് നടന് ജന്മനാട്ടിൽ നിത്യ സ്‌മാരകം ഒരുങ്ങിയത്. കൊല്ലം ജില്ലാ പഞ്ചായത്ത് ഓഫീസ് വളപ്പിൽ കല്ലുമാല സമരത്തിന്‍റെ സ്‌മാരകമായ കമ്മാൻ കുളത്തിന് സമീപമുള്ള ഐടി ഹാളാണ് ഒന്നേകാൽ കോടി രൂപ മുടക്കി നവീകരിച്ച് ജയൻ സ്‌മാരകമാക്കിയത്.ആറടി ഉയരമുള്ള എണ്ണഛായ ചിത്രവും ഹാളില്‍ സ്ഥാപിച്ചിട്ടുണ്ട്.

                                                   Jayan - Wikipedia

 

loading...

തിരകളുടെ രഹസ്യങ്ങൾ തകർക്കാനൊരു "പാസ്‍വേർഡ്"

30 Nov, 2020

തിരകളുടെ രഹസ്യങ്ങൾ തകർക്കാനുള്ള പാസ് വേഡ് വരുന്നു. ജെറോമാ ഇന്‍റർനാഷണലിന്‍റെ ബാനറിൽ ജീനാ ജോമോൻ നിർമ്മിക്കുന്ന ചിത്രമാണ് "പാസ്‍വേർഡ്". ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്‌ജീത് ദിവാകർ സംവിധാനം ചെയ്ത് മോൻസി സ്കറിയ രചന നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് ക്രൈംബ്രാഞ്ച് ഐജിപി ശ്രീജിത്ത് ഐപിഎസ് ആണ് നിർവഹിച്ചത്. നടൻ ജോസായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. മലയാളത്തിലെ ശ്രദ്ധേയരായ അൻപതോളം താരങ്ങളുടെ എഫ് ബി പേജിലൂടെയും പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ട്.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram