എനിക്കു നേരെ ആസിഡ് ആക്രമണത്തിനു ശ്രമിച്ചു !!! ഗുരുതര ആരോപണവുമായി ജയപ്രദ

Posted by ബിന്ദു , 04 Feb, 2019

 

 

 

ബോളിവുഡിനെയും ഇന്ത്യൻ രാഷ്ട്രീയത്തെയും ഞെട്ടിക്കുന്ന ഗുരുതര ആരോപണവുമായി നടി ജയപ്രദ. പ്രമുഖ രാഷ്ട്രീയ നേതാവും എം.എൽ.എയുമായ അസം ഖാൻ തനിക്കു നേരെ ആസിഡ് ആക്രമണത്തിനൊരുങ്ങിയെന്നാണ് ജയപ്രദവെളിപ്പെടുത്തിയിരിക്കുന്നത്.തനിക്ക് നേരെ ആസിഡ് ആക്രമണത്തിന് ശ്രമിച്ചതായി പ്രമുഖ നടി ജയപ്രദയുടെ വെളിപ്പെടുത്തല്‍. സമാജ് വാദി പാര്‍ട്ടി നേതാവും റാംപൂര്‍ എംഎല്‍എയുമായ അസം ഖാനെതിരെയാണ് ജയപ്രദയുടെ ആരോപണം.

 

എന്റെ ന്റെ ജീവിതത്തിൽ നിരവധി പേർ സഹായിച്ചിട്ടുണ്ട്. എന്നാൽ അമർസിങ്ജി തന്റെ ഗോഡ് ഫാദറാണ്. തിരഞ്ഞെടുപ്പിൽ മൽസരിച്ച സമയത്താണ് എനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായത്. ഇക്കാര്യം അമ്മയോട് പോലും പറഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരിക്കൽപ്പോലും മടങ്ങി വരുമെന്ന് അമ്മയോട് വാഗ്ദാനം ചെയ്തിരുന്നില്ല. ജയപ്രദ പറയുന്നു.

 

ഇത്തരം സാഹചര്യങ്ങൾ നേരിട്ടപ്പോൾ ഒരു രാഷ്ട്രീയക്കാരൻ പോലും പിന്തുണയുമായി വന്നിരുന്നില്ല. ഇതിനിടെയാണ് എന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പുറത്ത് വരുന്നത്. ഇക്കാലയളവിൽ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. ജീവിതം മടുത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ആരും എനിക്കൊപ്പം നിന്നില്ല. ഈ സമയങ്ങളിലെല്ലാം എനിക്കൊപ്പം നിന്ന വ്യക്തിയാണ് അമർ സിങ്. അദ്ദേഹത്തെ ഗോഡ് ഫാദർ എന്നല്ലാതെ എന്താണ് പറുയുക. ഞങ്ങൾക്കെതിരായ പ്രചാരങ്ങൾ അവസാനിപ്പിക്കാൻ അദ്ദേഹത്തിന് ഞാൻ രാഖി കെട്ടണമായിരിക്കും. എന്നാൽ ആരെന്ത് പറഞ്ഞാലും എനിക്ക് അതൊന്നും പ്രശ്നമല്ല. ജയപ്രദ പറയുന്നു.ജയപ്രദയുടെ തുറന്നു പറച്ചിൽ വരും ദിവസങ്ങളിൽ വലിയ കോളിളക്കമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram