50 വര്‍ഷം, 500 സിനിമകള്‍, 22 പുരസ്‌കാരങ്ങള്‍; കെ.പി.എ.സി ലളിതയ്ക്ക് ചലച്ചിത്ര ലോകത്തിന്റെ ആദരം

Posted by Farsana Jaleel, 29 Nov, 2017

മലയാള സിനിമാ, നാടക, ചലച്ചിത്ര രംഗത്ത് 50 വര്‍ഷം പിന്നിട്ട കെ.പി.എ.സി ലളിതയ്ക്ക് ചലച്ചിത്രലോകത്തിനന്റെ ആദരം. 50 വര്‍ഷത്തെ കെ.പി.എ.സി ലളിതയുടെ അഭിനയ രംഗത്തെ സംഭാവന കണക്കിലെടുത്താണ് ഈ ആദരം. ലളിതം 50 മെഗാ ഷോയുടെ ബ്രോഷര്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.

1969ല്‍ കെ.എസ്.സേതുമാധവന്റെ കൂട്ടുകുടുംബത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ലളിത ആ വര്‍ഷം ലഭിച്ചത് മൂന്നു ചിത്രങ്ങള്‍. ഒതേനന്റെ മകന്‍, വാഴ്‌വെ മായം, ത്രിവേണി.

തുടക്കം തന്നെ കൈ നിറയെ ചിത്രങ്ങള്‍ കിട്ടിയ കെ.പി.എ.സി.ലളിതയ്ക്ക് ഒട്ടും തന്നെ കാത്തിരിക്കേണ്ടി വന്നില്ല. പിന്നീട് കെ.പി.എ.സി ലളിതയെ തേടിയെത്തിയത് നിരവധി കഥാപാത്രങ്ങളും കഥകളുമായി കൈ നിറയെ ചിത്രങ്ങളായിരുന്നു.

സിനിമയില്‍ തിളങ്ങി നിന്നിരുന്ന കാലത്തായിരുന്നു സംവിധായകന്‍ ഭരതനുമായുള്ള വിവാഹം. ഇതോടെ താത്ക്കാലികമായി സിനിമയില്‍ വിട്ടു നിന്നു. ഭരതനുമായുള്ള വിവാഹ ശേഷം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭര്‍ത്താവിന്റെ തന്നെ കാറ്റത്തെ കിളിക്കൂട്ടിലൂടെയാണ് ലളിത വീണ്ടും തന്റെ നിര്‍ത്തിവെച്ച അഭിനയ ജീവിതം പുനരാരംഭിക്കുന്നത്. രണ്ടാം വരവില്‍ ലളിതയെ കാത്തിരുന്നത് സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം, പൊന്‍ മുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കു നോക്കി യന്ത്രം, ദശരഥം, വെങ്കലം, ഗോഡ്ഫാദര്‍, അമരം, വിയറ്റ്‌നാം കോളനി, പവിത്രം, മണിച്ചിത്രത്താഴ്, സ്പടികം, അനിയത്തി പ്രാവ് തുടങ്ങീ വിമര്‍ശനാത്്മകമായ കഥാപാത്രങ്ങളായിരുന്നു.

1998ല്‍ ഭര്‍ത്താവിന്റെ മരണത്തോടെ വീണ്ടും സിനിമയില്‍ നിന്നും വിട്ടുനിന്ന കെ.പി.എ.സി ലളിത സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് തിരിച്ചെത്തുന്നത്. വാല്‍ക്കണ്ണാടി, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ശാന്തം തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയത കെ.പി.എ.സി ലളിത എന്ന കലാകാരി സിനിമാ ലോകത്തിന് സമ്മാനിച്ചത് 500ല്‍ പരം ചിത്രങ്ങളായിരുന്നു. സിനിമയ്ക്കായി ജീവിതം ഉഴിഞ്ഞ് വെച്ച കെ.പി.എ.സി ലളിത കഥ തുടരും എന്ന പേരില്‍ തന്റെ ആത്മകഥയും 2013ല്‍ പുറത്തിറക്കി. ആത്മകഥയ്ക്ക് ചെറുക്കട് പുരസ്‌കാരവും ലഭിച്ചിരുന്നു.

50 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ഈ അനുഗ്രഹീത കലാകാരിയെ തേടിയെത്തിയത് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 20ല്‍ പരം പുരസ്‌കാരങ്ങളായിരുന്നു. 1990ല്‍ അമരം, 2000ല്‍ ശാന്തം എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം, നീല പൊന്‍മാന്‍, ആരവം, കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍, സന്ദേശം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ച ഈ അഭിനയ കുലപതിയ്ക്ക് തോപ്പില്‍ ഭാസി പ്രതിഭ പുരസ്‌കാരം, ഭരത് മുരളി പുരസ്‌കാരം, ബഹദൂര്‍ പുരസ്‌കാരം, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭ്യമായി.

"ലളിതം 50" എന്ന് പേരിട്ടിരിക്കുന്ന ചടങ്ങിലാണ് കെ.പി.എ.സി ലളിതയെ ആദരിക്കുന്നത്. കെ.പി.എ.സിയുടെ 50 വര്‍ഷത്തെ കഥാപാത്രങ്ങള്‍ ഒരിക്കല്‍ കൂടി രംഗ പ്രവേശനം ചെയ്യുന്നതാണ് പരിപാടിയുടെ പ്രത്യേകത. ഡിസംബര്‍ 27ന് പാലക്കാട് വെച്ച് നടക്കുന്ന പരിപാടിയില്‍ കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

പരിപാടിയോടനുബന്ധിട്ട് ഭര്‍ത്താവ് മരിച്ച 10 സ്ത്രീകള്‍ക്ക് വീടുവെച്ച് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. നിര്‍ധന കുടുംബത്തില്‍ നിന്നുള്ള 10 വിധവകള്‍ക്ക് മൂന്ന് സെന്റ് സ്ഥലവും വീടും സൗജന്യമായി നല്‍കും. അതുപോലെ ജീവിതത്തില്‍ പല മേഖലകളിലായി വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് ജീവിത വിജയം നേടിയ മാതൃകകളായ സ്ത്രീകളെയും ചടങ്ങില്‍ ആദരിക്കും.

അഭിരാമി അസേസിയേറ്റ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റും എക്താ പ്രവാസിയും പന്താരാ ലിയോയും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് സില്‍വര്‍ പാസിനൊപ്പം ന്യൂ ഇന്ത്യ അഷ്യുറന്‍സ് കമ്പനിയുടെ സൗജന്യ ഇന്‍ഷ്വുറന്‍സ് പാക്കേജും നല്‍കും. കൂടാതെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യ ശാലിക്ക് ഒരു റെനോള്‍ട്ട ക്വിഡും സമ്മാനമായി ലഭിക്കും.

പരിപാടിയോടനുബന്ധിച്ച് വെബ്‌സൈറ്റും പ്രകാശനം ചെയ്തു. സംവിധായകന്‍ ജോഷിയാണ് എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന വെബ്‌സൈറ്റ് പ്രകാശനം ചെയ്തത്.

loading...
NEW GEN

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.