Posted by Online Desk, 12 Mar, 2019
കമ്മാരസംഭവത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ ദിലീപ് സിനിമയാണ് കോടതി സമക്ഷം ബാലന് വക്കീല്‍. ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിനുള്ള നന്ദിയുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഇപ്പോൾ എത്തിയിരിക്കുകയാണ്. വലിയൊരു ഇടവേളക്ക് ശേഷമാണ് ദിലീപ് ചിരിപ്പിക്കാനായി എത്തിയത്. ചിത്രത്തിന് നിറഞ്ഞ കൈയടിയും ലഭിച്ചു. ചിത്രത്തിന് ഇങ്ങനെ ഒരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബി ഉണ്ണികൃഷ്ണൻ പറയുന്നു.
ബോക്സ് ഓഫീസിലും ചിത്രം നേട്ടമുണ്ടാക്കി. സംസാര വൈകല്യമുള്ള ഒരു വക്കീലിന്റെ വേഷത്തിലാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന് വക്കീല്‍. തുടക്ക നിർമ്മാണ സംരഭം തന്നെ സൂപ്പർ ഹിറ്റ് ആണെന്ന് വയാകോം 18 ട്വിറ്ററിൽ കുറിച്ചു.
Viacom18 Motion Pictures is proud to be a part of #KodathiSamakshamBalanVakeel, the Malayalam Superhit film of the year! We are happy that our maiden venture in Malayalam has become a great success. If you’ve missed out on watching this one, go watch it today! pic.twitter.com/SPmN7mydXZ
— Viacom18 Movies (@Viacom18Movies) March 12, 2019
പാസഞ്ചര്‍, മൈ ബോസ്, 2 കണ്ട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം മംമ്തയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കോടതിസമക്ഷം ബാലന് വക്കീല്‍. ഇവരെ കൂടാതെ പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സിദ്ദി്ഖ്, ഹരീഷ് ഉത്തമന്, രഞ്ജി പണിക്കര്‍, ദിനേഷ് പണിക്കര്‍, ലെന, ബിന്ദു പണിക്കര്‍, ഗണേഷ് കുമാര്‍, സാജിദ് യഹിയ, നന്ദന് ഉണ്ണി, പ്രദീപ് കോട്ടയം, ബീമന്‍ രഘു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids