പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി " മാജിക്‌ ബോണ്ട് " കുതിക്കുന്നു

Posted by Sumina, 02 Aug, 2020

 

ഡ്രീം മേക്കേഴ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. ആർ. അനൂപ് രാജ് രചനയും സംവിധാനവും നിർവഹിച്ച് യൂട്യൂബിൽ റിലീസ് ചെയ്ത മാജിക്‌ ബോണ്ട് എന്ന ഹ്രസ്വ ചിത്രം മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്.
ഒപ്പം , അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളിലൂടെ ബാല താരമായെത്തിയ മീനാക്ഷി, ജെയ്സൺ ജേക്കബ്, ബിജു നെട്ടറ, ഡിനി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ചത്.ഒട്ടേറെ പുതുമയുള്ള ഒരു കഥാ പശ്ചാത്തലം ആണ് ചിത്രത്തിന്റേത് .

അത്ഭുതപ്പെടുത്തുന്ന എന്നാൽ അവകാശപെടാൻ കഴിയാത്തൊരു ബന്ധം തേടിയുള്ള ഡെന്നിസ് ഫിലിപ്പിന്റെ അന്വേഷണവും അതിന്റെ പരിസമാപ്തിയും ആണ് ചിത്രം പറയുന്നത്. "മാജിക്‌ ബോണ്ട്‌" കേരളത്തിലും തുടർന്ന് ഇന്ത്യക്ക് പുറത്തുമായി നിരവധി ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുക്കുകയും അനവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു.

കൊല്ലം ജില്ലയിലെ ചിറക്കര എന്ന സ്ഥലമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ, ഏതാനും ഭാഗങ്ങൾ കാപ്പിലും ചിത്രീകരിച്ചു. ചിത്രത്തിൽ നേഹ എന്ന കഥാപാത്രത്തെ വളരെ ഹൃദ്യമായി അവതരിപ്പിച്ചത് മീനാക്ഷിയാണ് . മാജിക്‌ ബോണ്ടിലെ ഡെന്നിസ് ഫിലിപ്പ് എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെയാണ് ജെയ്സൺ ജേക്കബ് അനശ്വരമാക്കിയത് .ചിത്രത്തിന്റെ പ്രൊജക്റ്റ്‌ ഡിസൈനർ കൂടി ആണ് ജെയ്സൺ ജേക്കബ്. സോഫിയ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചത് സിനിമ, സീരിയൽ രംഗങ്ങളിൽ ശ്രദ്ധേയ ആയ ഡിനി ആണ്. സജിൻ വർഗീസ്, രാംകുമാർ , അഭികൃഷ്ണ എന്നിവരും മികച്ച അഭിനയം കാഴ്ച വച്ചു .

ബിജു നെട്ടറയാണ് ജോസഫ് കുരുവിളയെന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് .രണ്ടു ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച നടൻ ആയി ബിജു നെട്ടറയെ തിരഞ്ഞെടുത്തിട്ടുണ്ട് .ഡോക്യുമെന്ററി സംവിധായകൻ, സിനിമ, സീരിയൽ അഭിനേതാവ്, അവതാരകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ബിജു നെട്ടറ ഓൺലൈനിൽ അവതരിപ്പിച്ചു വരുന്ന "കർട്ടൺ "എന്ന പരിപാടി ശ്രദ്ധേയമാണ്. മികച്ച സംവിധായകൻ എം. ആർ. അനൂപ് രാജ് മികച്ച നടൻ ബിജു നെട്ടറ ,മികച്ച സഹനടൻ ജെയ്സൺ ജേക്കബ് മികച്ച ബാലനടി മീനാക്ഷി ആയും തെരഞ്ഞെടുക്കപ്പെട്ടു .

ഏഴോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച രാരിഷ്. ജി. കുറുപ്പാണ് മാജിക് ബോണ്ടിന്റെ ഛായാഗ്രഹണം. പ്രൊജക്റ്റ്‌ ഡിസൈനർ ജെയ്സൺ ജേക്കബ് , എഡിറ്റിങ് ആശിഷ് ജോസഫ്, മേക്കപ്പ് പ്രദീപ്‌ രംഗൻ ,കോസ്‌ റ്റും അനുഷറെജി , കലാസംവിധാനം ഫിറോസ് , സ്റ്റിൽസ് അനു നെയ്യാറ്റിൻകര ,പബ്ലിസിറ്റി ഡിസൈനൻ രാജീവ്,‌ പ്രൊഡക്ഷൻ മാനേജർ അഭികൃഷ്ണ എന്നിവരാണ്. സംഗീതം ജയേഷ് സ്റ്റീഫൻ, റിലീസ് ചെയ്യാനൊരുങ്ങുന്ന അവൾക്കൊപ്പം സിനിമയുടെയും സംഗീത സംവിധായകൻ ആണ് ജയേഷ് സ്റ്റീഫൻ. വിനയൻ, മനോജ്‌. കെ. ജയൻ, ജിബു ജേക്കബ്, പദ്മകുമാർ,അരുൺ ഗോപി തുടങ്ങിയവർ മാജിക്‌ ബോണ്ട് ഫേസ് ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട് .

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram