മാളവിക മോഹനന് പിറന്നാൾ മധുരം : ചൂടൻ മേക്കോവറിൽ താരം

Posted by Sumina, 04 Aug, 2020

മോഡലിങ്ങിൽ നിന്ന് വെള്ളിത്തിരയിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ മാളവിക മോഹനന് ഇന്ന് ഇരുപത്തിയേഴാം പിറന്നാൾ മധുരം. തെന്നിന്ത്യയിലെ ഹോട്ട് ഗ്ലാമർതാരമായി മാറിയ മലയാളിയായ മാളവിക മോഹനൻ "പട്ടംപോലെ" എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത് .അടുത്തിടെ അതീവ ഗ്ലാമറസ്സ് ലുക്കിലുള്ള താരത്തിന്‍റെ നിരവധി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലുൾപ്പടെ വൈറലായിരുന്നു. ലാക്‌മേ ഫാഷന്‍ വീക്കിൽ ഗ്ലാമറസ് ലുക്കിൽ താരമെത്തിയത് ഏവരേയും ഞെട്ടിച്ചു .

 

പ്രശസ്ത മോഡൽ ആയത് കൊണ്ട് തന്നെ സമൂഹമാധ്യമത്തിൽ നടി പങ്കുവച്ച അതീവ ഗ്ലാമറസായ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകാറുണ്ട് . തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു ബോൾഡ് ആയിട്ടുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു മാളവികയുടെ തുടക്കം. അപ്പോൾ ഒരുപാട് വിമർശനങ്ങളും ട്രോളുകളും ഉണ്ടായി.വസ്ത്ര ധാരണത്തെ കുറിച്ച് ആരോപണമുയർത്തി നിരവധി സദാചാര വാദികളും രംഗത്ത് വന്നു.

 

 എന്നാൽ അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് സദാചാരക്കാരുടെ കടുത്ത വിമർശനങ്ങൾക്ക് മറുപടിയായി ("ഞാൻ ധരിക്കാൻ ആഗ്രഹിക്കുന്ന വസ്ത്രം ധരിച്ചോണ്ട് ഇതാ ഒരു ഫോട്ടോ കൂടി ") എന്ന് പറഞ്ഞു കൊണ്ട് ഒന്നൂടെ ബോൾഡായിട്ടുള്ള മറ്റൊരു ഫോട്ടോ കൂടി പോസ്റ്റ് ചെയ്തു. ആ ഫോട്ടോ സമൂഹ മാധ്യമത്തിൽ തരംഗമായി മാറിയിരുന്നു . സിനിമകളേക്കാൾ ശ്രദ്ധിക്കപ്പെട്ടത് താരത്തിന്റെ ഫോട്ടോഷൂട്ടും ഗ്ലാമർ ഫോട്ടോകളുമാണ്.അവാർഡ് വേദികളിലും തന്റേതായ ഒരു സ്ക്രീൻ പ്രസൻസ് മാളവിക വളരെ വേഗം ഉണ്ടാക്കിയെടുത്തു.അതോടൊപ്പം ഇന്റർനെറ്റിലും സമൂഹ മാധ്യമത്തിലും താരത്തിന്റെ ഫോട്ടോകൾ വൈറൽ ആയതിനെ തുടർന്ന് ധാരാളം ആരാധകരും ഫോളോവേഴ്സും കൂടി.

2013ൽ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തി അരങ്ങേറ്റം കുറിച്ച നടി മാളവിക തമിഴ്, തെലുങ്ക് സിനിമകളുടെ ഭാഗമായി മാറി . 2015 ൽ ആസിഫ് അലി നായകനായ "നിർണായകം" എന്ന ചിത്രത്തിൽ മികച്ച അഭിനേത്രിക്കുള്ള സ്‌പെഷ്യൽ ജ്യുറി അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്.മമ്മൂട്ടിയുടെ "ദി ഗ്രേറ്റ് ഫാദറി"ലും മാളവിക ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. തുടർന്ന് 2016 ൽ കന്നഡ ചിത്രത്തിലും 2017ൽ പ്രശസ്ത ഇറാനിയൻ ചലച്ചിത്രസംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘’ബിയോണ്ട് ദ ക്ലൗഡ്സ്’’ എന്ന ചിത്രത്തിലും നായികയായി .

 

2019ൽ രജനീകാന്ത് ചിത്രം"പേട്ട"യിലൂടെയാണ് മാളവിക തമിഴകത്തേക്ക് അരങ്ങേറ്റവും കുറിച്ചത്. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം"ഹീറോ"യിൽ താരം അഭിനയിക്കുന്നുണ്ട്. മികച്ച വേഷങ്ങളിലൂടെ വളരെ പെട്ടെന്നായിരുന്നു സൗത്ത് ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ട്രൻഡിങ് ആയി മാളവിക മാറിയത് .

 

 1993 ആഗസ്റ്റ് 4 ന് കണ്ണൂരിൽ ജനിച്ച മാളവിക മോഹനൻ ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു. കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ അംഗമായിരുന്നു മാളവിക. സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുന്ന മാളവിക തന്റെ പുതിയ ചിത്രം മാസറ്ററിലും മികച്ച വേഷം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ റിലീസ് ആവാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മാസ്റ്റർ കാണാനുള്ള കാത്തിരിപ്പിനിടയിലാണ് ആരാധകർ മാളവികക്ക് ജന്മദിനാശംസകളുമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 

 

 

 

 

loading...

സില്‍ക്ക് സ്മിത നിങ്ങള്‍ക്ക് ഒരു മാദക റാണിയായിരിക്കും, എനിക്ക് അവള്‍ മകളെപ്പോലെയായിരുന്നു...

24 Sep, 2020

സിൽക്ക് സ്മിത ഓർമായായിട്ട് ഇന്ന് 24 വർഷങ്ങൾ പിന്നിടുകയാണെങ്കിലും ആ പേര് ഇന്നും നിറഞ്ഞുനിൽക്കുകയാണ്. ആന്ധ്രാ സ്വദേശിനിയായ വിജയലക്ഷ്മിയാണ് പിന്നീട് തെന്നിന്ത്യയെ ഇളക്കി മറിച്ച സിൽക്ക് സ്മിതയായത്. വിനു ചക്രവർത്തി രചിച്ച വണ്ടി ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ സിനിമാ പ്രവേശനം. ശരീര വടിവ് കൊണ്ടും ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും ആരാധകരെ ത്രസിപ്പിച്ചിരുന്നു സിൽക്ക്. ഇപ്പോഴിതാ സിൽക്കിനെ കുറിച്ചുള്ള വിനു ചക്രവർത്തിയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകുന്നത്. സില്‍ക്ക് സ്മിത നിങ്ങള്‍ക്ക് ഒരു മാദക റാണിയായിരിക്കും പക്ഷേ എനിക്ക് അവള്‍ മകളെപ്പോലെയായിരുന്നു. അടുത്ത ജന്‍മം ഉണ്ടെങ്കില്‍ എനിക്കവളുടെ അച്ഛനായാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram