15 വര്‍ഷം വിട്ടുനിന്നിട്ടും നിങ്ങളെന്നെ മറന്നില്ല........ആരാധകര്‍ക്ക് സുചിത്രയുടെ സര്‍പ്പ്രൈസ് ഗിഫ്റ്റ്

Posted by Farsana Jaleel, 21 Apr, 2017

രാധകര്‍ക്ക് മലയാളികളുടെ പഴയകാല നടി സുചിത്രയുടെ സര്‍പ്രൈസ് ഗിഫ്റ്റ്. 15 വര്‍ഷമായി മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും മലയാളികളുടെ മനസ്സില്‍ ഇന്നും സുചിത്രയുണ്ട്. 1978ല്‍ ആരവം എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ സുചിത്ര 2002 ല്‍ ഐ.വി ശശി ചിത്രമായ ആഭരണചാര്‍ത്തിലാണ് താരത്തെ അവസാനമായി മലയാളികള്‍ കാണുന്നത്. സുചിത്രയുടെ വിവാഹം കഴിഞ്ഞതോടെ സുചിത്ര സിനിമയില്‍ നിന്നും വിട്ടുനിന്നു. അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ മുരളീധരനാണ് സുചിത്രയുടെ ഭര്‍ത്താവ്.

സിനിമയോടു വിട പറഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു സുചിത്ര. പ്രേക്ഷകരുമായി സുചിത്ര സംവദിക്കാറുണ്ടായിരുന്നു. അതുതന്നെയാണ് സുചിത്രയുടെ പിറന്നാള്‍ ദിനത്തില്‍ സുചിത്രയ്ക്ക് ഫെയ്‌സ്ബുക്കില്‍ ആരാധകരുടെ പിറന്നാള്‍ ആശംസകള്‍ നിറഞ്ഞത്. ആരാധകരുടെ സ്‌നേഹം കണ്ട് അവര്‍ക്ക് നന്ദിയുമായി സുചിത്ര ഫെയ്‌സ്ബുക്ക് ലൈവിലെത്തി.

 

ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ താരം ആരാധകര്‍ക്ക് സര്‍പ്പ്രൈസ് ഗിഫ്റ്റുമായി എത്തിയിരിക്കുകയാണ്. നിങ്ങളെല്ലാവരോടും ഒരുവാക്ക് നന്ദി പറയാനാണ് ഞാനിവിടെ എത്തിയിരിക്കുന്നതെന്നും ഏപ്രില്‍ 17ന് പിറന്നാളിന്റെ അന്ന് ലോകമെമ്പാടുമുള്ള വിവിധ ഭാഗങ്ങളില്‍ നിന്നും പിറന്നാള്‍ സന്ദേശങ്ങളും വിഷസും അയച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നുവെന്നും സുചിത്ര വീഡിയോയില്‍ പറയുന്നു.

ഒരു മെസേജ് പോലും തിരിച്ചു അയക്കുമെന്ന പ്രതീക്ഷയില്ലാതെയാണ് ഇവരെല്ലാം തനിക്ക് മെസേജ് അയച്ചതെന്നും എല്ലാവരുടെയും സന്ദേശം താന്‍ കണ്ടുവെന്നും അത് തന്റെ മനസ്സില്‍ തൊട്ടുവെന്നും സുചിത്ര പറയുന്നു. ഒരു കലാകാരിക്ക് ഏറ്റവുമധഇകം സന്തോഷം നല്‍കുന്ന ഒന്നുകൂടിയാണിതെന്നും 15 വര്‍ഷമായി സിനിമാരംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണ് താനെന്നും എന്നിട്ടും തന്നെ ഓര്‍ക്കുന്നുവെന്നും അതില്‍ വളരെ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും സുചിത്ര പറയുന്നു.

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin