സായാഹ്ന വാർത്തകൾ - പ്രിയൻ ഓട്ടത്തിലാണ് - പന്ത്രണ്ട്; റിലീസിന് എത്തുന്നു

Posted by santhisenanhs, 24 Jun, 2022

മലയാളത്തിലെ മുൻനിര താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മൂന്ന് ചിത്രങ്ങളാണ് ജൂൺ 24 തിയേറ്ററുകളിൽ എത്തുന്നത്. ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ സായാഹ്ന വാർത്തകൾ, ഷറഫുദ്ദീൻ, നൈല ഉഷ, അപർണ്ണ ദാസ്, അനാർക്കലി മരക്കാർ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പ്രിയൻ ഓട്ടത്തിലാണ്, ദേവ് മോഹൻ, വിനായകൻ, ലാൽ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ അണിനിരക്കുന്ന മിസ്റ്റിക്കൽ ആക്ഷൻ ഡ്രാമ പന്ത്രണ്ട് എന്നിവയാണ് ഇന്ന് തിയേറ്ററുകളിൽ എത്തുന്ന മലയാള ചിത്രങ്ങൾ.

 

സായാഹ്ന വാർത്തകൾ:

 

ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്ത സായാഹ്ന വാർത്തകൾ ഇന്ന് തിയേറ്ററുകളിൽ എത്തുന്നു. സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ അജു വർഗീസ്, ഇന്ദ്രൻസ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശർമ്മ, ആനന്ദ് മന്മഥൻ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.

 

ഡി 14 എൻറർടെയ്ൻ‍മെൻറ്സിൻറെ ബാനറിൽ മഹ്ഫൂസ് എം ഡിയും നൌഷാദ് ടിയും ചേർന്നാണ് നിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, അരുൺ ചന്ദുവിനൊപ്പം സച്ചിൻ ആർ ചന്ദ്രനും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം- പ്രശാന്ത് പിള്ള, ശങ്കർ ശർമ്മ, പശ്ചാത്തല സംഗീതം- ശങ്കർ ശർമ്മ, ഛായാഗ്രഹണം- ശരത്ത് ഷാജി, എഡിറ്റിംഗ്- അരവിന്ദ് മന്മഥൻ. 2019ൽ നിർമ്മാണം പൂർത്തിയാക്കിയ ചിത്രത്തിന്റെ റിലീസ് കൊവിഡ് പശ്ചാത്തലത്തിൽ നീണ്ടുപോവുകയായിരുന്നു.

 

പ്രിയൻ ഓട്ടത്തിലാണ്:

 

കെയർ ഓഫ് സൈന ഭാനു എന്ന ചിത്രത്തിന്റെ സംവിധായകൻ ആൻ്റണി സോണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഷറഫുദ്ദീൻ, നൈല ഉഷ, അപർണ്ണ ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഫീൽ ഗുഡ് ഫാമിലി എൻ്റർടെയ്നറായി എത്തുന്ന ചിത്രം ഷറഫുദ്ദീന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും ഓടി നടക്കുന്നതിനാൽ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാകാത്തയാളാണ് ചിത്രത്തിൽ ഷറഫുദ്ദീന്റെ കഥാപാത്രം.

 

അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിൽ അനാർക്കലി മരക്കാർ, ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, ബിജു സോപാനം എന്നിവരും അഭിനയിക്കുന്നുണ്ട്. കൊവിഡ് കാലത്തായിരുന്നു ചിതീകരണം. ചിത്രത്തിന്റെ ഒടിടി റിലീസ് മനോരമ മാക്സിലൂടെയാണ്.

 

പന്ത്രണ്ട്:

 

ലിയോ തദ്ദേവൂസ് രചനയും സംവിധാനവും നിർവ്വഹിച്ച പന്ത്രണ്ട് ഇന്ന് മുതൽ തിയേറ്ററുകളിൽ. മിസ്റ്റിക്കൽ ആക്ഷൻ ത്രില്ലർ എന്ന് ടീസറിൽ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ വിനായകൻ, ദേവ് മോഹൻ, ഷൈൻ ടോം ചാക്കോ, ലാൽ തുടങ്ങിയരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പച്ചമരത്തണലിൽ, പയ്യൻസ്, ഒരു സിനിമാക്കാരൻ, ലോനപ്പൻറെ മാനോദീസ എന്നീ ചിത്രങ്ങൾക്കു ശേഷം ലിയോ തദ്ദേവൂസ് ഒരുക്കുന്നതാണ് ചിത്രം.

 

സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്കൈ പാസ് എന്റർടൈൻമെന്റിന്റെ ബാനറിൽ വിക്ടർ എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ നിർവ്വഹിക്കുന്നു.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids