കുടിവെള്ളത്തിനായി മമ്മൂക്കയും ചാക്കോച്ചനും; ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയത് താരങ്ങള്‍

Posted by Farsana Jaleel , 15 Feb, 2018

കുടിവെള്ളത്തിനായി മെഗാസ്റ്റാര്‍ മമ്മൂക്കയും ചാക്കോച്ചനും. പ്രശസ്ത സംവിധായകന്‍ എം.എ നൗഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കിണറിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ഇന്ത്യന്‍ സംഗീതത്തിലെ ഇതിഹാസങ്ങളായ പി.ബാലസുബ്രഹ്മണ്യനും യേശുദാസും ഈ ചിത്ത്രതിലൂടെ ഒന്നിച്ചു പാടി എന്ന പ്രത്യേകതയും കിണറിന് സ്വന്തം. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഇതിഹാസങ്ങള്‍ ഒന്നിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം.

എം.ജയചന്ദ്രന്റെ സംഗീതത്തില്‍ പിറന്ന അയ്യാ സാമി എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. ഇതിന് പിന്നാലെ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഊ ഗാനം തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തു. ഗാനം ഷെയര്‍ ചെയ്തതിനൊപ്പം ഉടന്‍ തന്നെ റിലീസിനെത്തുന്ന ഈ ചിത്രത്തിന് ആശംസകള്‍ നേരാനും ഇരുതാരങ്ങളും മറന്നില്ല.

 

മോഹന്‍ലാല്‍ ചിത്രം പ്രണയത്തിനു ശേഷം ഫ്രാഗന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് പി.കെ., ആന്‍ സജീവ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഫെബ്രുവരി 23ന് ചിത്രം തിയേറ്ററുകളിലെത്തും. കാലികവും സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങളിലൂടെ നമ്മുടെ ചുറ്റുപാടുമുള്ള ജനജീവിതത്തിന് സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ വളരെ റിയലിസ്റ്റിക്കായി ദൃശ്യവല്‍ക്കരിക്കുന്ന സംവിധായകന്‍ എം.എ. നിഷാദ്, ഇക്കുറി ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഒരു ദുരന്തത്തെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുകയാണ് കിണര്‍ എന്ന ചിത്രത്തിലൂടെ.

ജലദൗര്‍ലഭ്യം വിഷയമായ ഈ ചിത്രത്തില്‍ ജയപ്രദ, രേവതി, അര്‍ച്ചന എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രണയത്തിനു ശേഷം ഏകദേശം നാലരവര്‍ഷം കഴിഞ്ഞാണ് ജയപ്രദ മറ്റൊരു ശക്തമായ കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്നു. 10 വര്‍ഷത്തിന് ശേഷമാണ് ദേശീയ അവാര്‍ഡ് നേടിയ അര്‍ച്ചന എത്തുന്നത്. നാലുവര്‍ഷത്തിനു ശേഷം രേവതിയും ഈ ചിത്രത്തിലൂടെ മടങ്ങിയെത്തുന്നു. പശുപതി, രഞ്ജി പണിക്കര്‍, ജോയ് മാത്യു, ഭഗത് മാനുവല്‍, കൈലാഷ്, സുധീര്‍ കരമന, മധുപാല്‍, ഇന്ദ്രന്‍സ്, സുനില്‍ സുഖദ, കലിംഗ ശശി, വിജയ് മേനോന്‍, കൊച്ചുപ്രേമന്‍, സോഹന്‍ സീനുലാല്‍, ബാലാജി, വി.കെ. ബൈജു, അഷ്‌കര്‍ അമീര്‍, അനില്‍ നെടുമങ്ങാട്, രാജേഷ് അമ്പലപ്പുഴ, അരുണ്‍ പുനലൂര്‍, രാജേഷ് പറവൂര്‍, അസീസ് നെടുമങ്ങാട്, സീമ, മാലാ, പാര്‍വതി, ആന്‍സജീവ്, വര്‍ഷ, ഉമാ നായര്‍, ശില്പ, ധനിഷ, മാസ്റ്റര്‍ ആദിഷ് തുടങ്ങിയവര്‍ക്കൊപ്പം ഏകദേശം 40ല്‍ അധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ജിയോളജിസ്റ്റായ ഹരിഹരന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു അതിര്‍ത്തിഗ്രാമത്തില്‍ ഒരു കിണര്‍ കുത്താന്‍ തീരുമാനിക്കുന്നു. ആ തീരുമാനം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന സാമൂഹ്യരാഷ്ട്രീയ-ജനജീവിത പ്രശ്‌നങ്ങളാണ് വളരെ സത്യസന്ധമായി ഈ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തില്‍ സംവിധായകന്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ജോയ് മാത്യുവാണ് ചിത്രത്തില്‍ ഹരിഹരനായി പ്രത്യക്ഷപ്പെടുന്നത്.

അന്‍വര്‍ അബ്ദുള്ള, അജു കെ. നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, ഛായാഗ്രഹണം നൗഷാദ് ഷെറീഫും നിര്‍വഹിക്കുന്നു. പ്രഭാവര്‍മ്മ, ബി.കെ. ഹരിനാരായണന്‍, ഷീല പോള്‍ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം പകരുന്നു. കല്ലറ ഗോപന്റേതാണ് കവിത, സംഗീതം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, കല പ്രദീപ് എം.വി., മേക്കപ്പ് മനോജ് അങ്കമാലി, വസ്ത്രാലങ്കാരം സുനില്‍ റഹ്മാന്‍, എഡിറ്റര്‍ വിജയശങ്കര്‍, അസോസിയേറ്റ് ഡയറക്ടര്‍ വിനയ് ചെന്നിത്തല, ആന്‍ സജീവ്, സംവിധാന സഹായികള്‍ മനു, ഷാന്‍ അബ്ദുള്‍ വഹാബ്, സുബീഷ് സുരേന്ദ്രന്‍, ജിഷ്ണു പ്രസാദ്, ലിബിന്‍ അയ്യമ്പള്ളി, പ്രൊഡക്്ഷന്‍ മാനേജര്‍ ബിനു തോമസ്, ഓഫീസ് നിര്‍വഹണം ബിപിന്‍ സേവ്യര്‍, അനൂപ് കുമാര്‍, പ്രൊഡക്്ഷന്‍ എകസിക്യൂട്ടീവ് സന്തോഷ് ചെറുപൊയ്ക, സ്റ്റില്‍സ് രഞ്ജിത്ത്, പരസ്യകല ജിസണ്‍പോള്‍.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram