വാപ്പച്ചി വീടിന് പുറത്തിറങ്ങിയിട്ട് 150 ദിവസം : മമ്മൂട്ടിയുടെ ലോക്ഡൗൺ ചലഞ്ച് വെളിപ്പെടുത്തി ദുൽഖർ

Posted by Sumina, 04 Aug, 2020

കോവിഡിനെ തുടർന്നുള്ള ലോക് ഡൗണിൽ ഷൂട്ടിംഗ് നിലച്ചതോടെ ചലച്ചിത്ര മേഖലയിലെ താരങ്ങളെല്ലാം തന്നെ വീട്ടിൽ ചെലവഴിക്കുകയാണ് . സിനിമ സീരിയൽ മേഖലയുൾപ്പടെ സ്തംഭിച്ച സാഹചര്യമാണിപ്പോൾ .മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെട്ട സൂപ്പർ താരങ്ങളും വീടുകളിൽ തന്നെ കഴിയുകയാണ്.എന്നാലിപ്പോഴിതാ മമ്മൂട്ടിയുടെ ലോക്ഡൗൺ ദിനങ്ങളെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. പ്രമുഖ മാധ്യമം ഒരുക്കിയ "ചിറ്റ് ചാറ്റ് വിത്ത് ഡിക്യു "എന്ന പരിപാടിയിൽ കുട്ടികളോട് സംസാരിക്കുകയായിരുന്നു ദുൽഖർ.


150 ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയിട്ടില്ലെന്നും ഗേറ്റിന് പോലും പുറത്തു പോയിട്ടില്ലെന്നും വാപ്പച്ചി പറയുന്നതെന്നാണ് ദുൽഖറിന്റെ വെളിപ്പെടുത്തൽ . വീടിന് പുറത്തിറങ്ങുന്ന കാര്യത്തിൽ ഡിക്യുവും മമ്മൂട്ടിയും തമ്മിൽ മത്സരം നടക്കുന്നുണ്ടെന്നും കിട്ടുന്ന ചാൻസിന് പുറത്തിറങ്ങാൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും ദുൽഖർ വെളിപ്പെടുത്തുന്നു .


"ഞാൻ പിന്നെയും വീട്ടിൽ കാണും. എന്നെക്കാളും നോൺസ്റ്റോപ് ഷൂട്ടിങ് ഉള്ളത് വാപ്പച്ചിക്കാണ്. പക്ഷേ, ഇപ്പോൾ ഒരു പേഴ്സണൽ റെക്കോർഡ് അടിക്കാൻ നോക്കിക്കൊണ്ടിരിക്കുകയാണ്."ഞാൻ 150 ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയിട്ടില്ല. ഗേറ്റിനു പോലും പുറത്തു പോയിട്ടില്ല" എന്നാണ് വാപ്പച്ചി പറയുക. ഇങ്ങനെ പേഴ്സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്. ദുൽഖർ പറയുന്നു .

ഇപ്പോഴത്തെ ചലഞ്ച് ഇതാണ്. എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് നോക്കട്ടെ എന്ന്. ഞാൻ പറഞ്ഞു, വെറുതെയൊരു ഡ്രൈവിനോ എന്തെങ്കിലുമൊന്നിനു പുറത്തു പോയ്ക്കൂടെ എന്ന്. അദ്ദേഹം വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ്. "ഇത്ര ദിവസം ആയില്ലേ... ഇനി എത്ര ദിവസം വരെ പുഷ് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെ"എന്നാണ് വാപ്പച്ചിയുടെ മറുപടി. അങ്ങനെയൊരു വാശിയിലാണ് അദ്ദേഹം.


"ആര് അറിയാനാണ് വാപ്പച്ചി ഇതൊക്കെ" എന്ന് ഞാൻ ചോദിക്കും. ഇതിന് വേൾഡ് റെക്കോർഡ് ഒന്നുമില്ലല്ലോ. പക്ഷേ, ഇങ്ങനെ പേഴ്സണൽ ചലഞ്ചസും പേഴ്സണൽ പ്ലാൻസും ഒക്കെ ഉണ്ടാക്കാൻ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ഇപ്പോഴത്തെ ലക്ഷ്യം, എത്ര ദിവസം ഇങ്ങനെ വീട്ടിലിരിക്കാൻ പറ്റുമെന്നാണ്. അതിന്റെ ഒരു മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതൊന്നും എന്നെക്കൊണ്ട് പറ്റില്ല. ഞാൻ കിട്ടുന്ന ചാൻസിന് പുറത്തിറങ്ങാൻ ഇഷ്ടപ്പെടുന്ന ആളാണ്." ദുൽഖർ തുറന്നു പറയുന്നു .


സ്ത്രീകൾക്കുള്ള പ്രത്യേക കരുത്ത് മൾട്ടി ടാസ്ക് ആണെന്നും തന്റെ സൂപ്പർ ഹീറോസ് വീട്ടിലെ സ്ത്രീകളാണെന്നും ഡിക്യു പറയുന്നു .ഭാര്യ അമലിന്റെ അമ്മയെന്ന റോളിനെ ദുൽഖർ അഭിനന്ദിക്കുകയും ചെയ്യുന്നു .


"വീട്ടിൽ ഭൂരിപക്ഷം സ്ത്രീകളാണ്. ഉമ്മച്ചി, എന്റെ ഭാര്യ പിന്നെ മകൾ... വാപ്പച്ചിയുടെ ഉമ്മ. അങ്ങനെ ഭൂരിപക്ഷം. അമാലും ഉമ്മച്ചിയും ഒരേ ടൈപ്പാണ്. എല്ലാവരോടും വളരെ കരുതലോടെയാണ് അവർ പെരുമാറാറുള്ളത്. എന്റെ സുഹൃത്തുക്കളോടും അങ്ങനെ തന്നെ. പിന്നെ, നല്ലപോലെ മൾട്ടി ടാസ്ക് ചെയ്യുന്നവരാണ് അവർ. സ്ത്രീകൾക്കുള്ള പ്രത്യേക കരുത്താണ് അത്. ആണുങ്ങൾക്ക് ഒരു സമയം ഒരു കാര്യമേ ചെയ്യാൻ കഴിയൂ. പക്ഷേ, സ്ത്രീകൾ അങ്ങനെയല്ല. എന്റെ സൂപ്പർ ഹീറോസ് എന്റെ വീട്ടിലെ സ്ത്രീകളാണ്.ദുൽഖർ പറയുന്നു .


മകൾ ജനിച്ച ശേഷം ഒരു അമ്മയുടെ റോളിൽ കൂടി ഞാൻ അമാലിനെ കാണുന്നു. ഒരു മൂന്നുവയസുകാരിയെ നോക്കുക എന്നത് എളുപ്പമല്ല. ഇപ്പോഴാണ് ഞാൻ മകളുടെ കൂടെ സമയം ചെലവഴിക്കുന്നത്. ശരിക്കും നല്ല എനർജി വേണ്ടി വരുന്ന കാര്യമാണത്. കാരണം, രാവിലെ ഏഴരയ്ക്ക് അവൾ എണീക്കുന്നതു മുതൽ രാത്രി ഒൻപതരക്ക് അവൾ ഉറങ്ങുന്നതു വരെ തുടർച്ചയായി ഓരോന്നു കളിച്ചിരിക്കാൻ അവൾക്കു കഴിയും. ഓടിക്കളി... ഒളിച്ചു കളി. അതും നോൺസ്റ്റോപ്. ഞാൻ‌ ആലോചിക്കും, ഈ എനർജി എവിടെ നിന്നാണെന്ന്. കാരണം ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്യാൻ പോലും എനിക്ക് ഇത്രയും എനർജി വേണ്ടി വരാറില്ല.


സെലിബ്രിറ്റി ആയിട്ടല്ല , വളർന്നത് സാധാരണ കുട്ടിയായി ആണെന്നും ചായക്കടയിലൊക്കെ പോയി ഇരിക്കാൻ തനിക്ക് ഇഷ്ടമാണെന്നും ദുൽഖർ വെളിപ്പെടുത്തുന്നു .


"അഭിനയിക്കാൻ ഒരു കൗതുകം തോന്നിയിട്ടുണ്ടെങ്കിലും പ്രശസ്തനാകാൻ അത്രയും ആഗ്രഹമുണ്ടായിരുന്നില്ല. കാരണം വാപ്പച്ചിയുടെ കൂടെ നടക്കുമ്പോൾ അതിന്റെ ബുദ്ധിമുട്ട് ഞാൻ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും പ്രൈവസി ഇഷ്ടപ്പെടുന്ന ആളുകളാണെങ്കിൽ.... വെറുതെ ഒരു ചായക്കടയിൽ പോയി ഇരിക്കാൻ കഴിയില്ലല്ലോ..ഞാൻ വളർന്നത് ചെന്നൈയിൽ ആയിരുന്നതുകൊണ്ട് എനിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. അവിടെ സാധാരണ ബസിലൊക്കെ യാത്ര ചെയ്യാറുണ്ടായിരുന്നു.

ചായക്കടയിലൊക്കെ പോയി ഇരിക്കാൻ എനിക്ക് ഇഷ്ടമാണ്. ഉമ്മച്ചി ഞങ്ങളെ സെലിബ്രിറ്റി രീതിയിലൊന്നും വളർത്തിയിട്ടില്ല. സാധാരണ ജീവിതമായിരുന്നു. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. നേരിട്ട് കാണാത്തവർ ഒരുപക്ഷേ, പ്രതീക്ഷിക്കുന്നത് വേറെ ഒരു ലൈഫ്‍സ്റ്റൈൽ ആണ്. എന്നാൽ, നേരിട്ട് കുറച്ചുനേരം സംസാരിക്കുമ്പോൾ മനസിലാകും, വളരെ നോർമൽ ആണെന്ന്." ദുൽഖർ തുറന്ന് പറയുന്നു .

വാഹനപ്രേമിയായ ദുൽഖർ വണ്ടികളുടെ കഥ ട്രാക്ക് ചെയ്യാൻ‌ ഇഷ്ടമുണ്ടെന്നും വെളിപ്പെടുത്തുന്നു. നാട്ടിൽ അധികം കാണാത്ത വാഹനങ്ങളോടാണ് കൂടുതൽ ഇഷ്ടമെന്നും താൻ അതൊക്ക തേടിപ്പിടിച്ച് പോകാറുണ്ടെന്നും ഡിക്യു പറയുന്നു . മനുഷ്യന്മാരെപ്പോലെ തന്നെ വണ്ടികൾക്കും കഥകളുണ്ട്. ആരുടെ കയ്യിലായിരുന്നു ഈ വണ്ടി... അയാൾക്ക് ഇത് എവിടെ നിന്നു കിട്ടി... അങ്ങനെ ഒരുപാടു രസകരമായ കഥകൾ. അതു ട്രാക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. തന്റെ ഹോബിയാണിതെന്നും ദുൽഖർ പറയുന്നു .

"പഴയ വണ്ടികളെടുത്ത് റീസ്റ്റോർ ചെയ്യാൻ എനിക്ക് വലിയ ഇഷ്ടമാണ്. അതിന്റെ കഥകൾ അറിയാൻ എനിക്ക് വലിയ താൽപര്യമാണ്. പലപ്പോഴും അതൊക്കെ ഞാൻ തേടിപ്പിടിച്ചു പോകാറുണ്ട്. നമ്മുടെ നാട്ടിൽ അധികം കാണാത്ത വാഹനങ്ങളോടാണ് കൂടുതൽ ഇഷ്ടം. എന്റെയൊക്കെ ചെറുപ്പത്തിൽ റോഡിൽ കണ്ടിരുന്ന വണ്ടികൾ ഇപ്പോൾ നിരത്തുകളിൽ കാണാറില്ല. അത് ചിലപ്പോൾ ആരും ഉപയോഗിക്കാതെ എവിടെയെങ്കിലും പൊടിപിടിച്ച് കിടപ്പുണ്ടാകും. അത് എടുക്കുകയും അതിന് തിരിച്ച് ജീവൻ കൊടുക്കുകയും ചെയ്യാൻ എനിക്കിഷ്ടമാണ്.


മനുഷ്യന്മാരെപ്പോലെ തന്നെ വണ്ടികൾക്കും കഥകളുണ്ട്. ആരുടെ കയ്യിലായിരുന്നു ഈ വണ്ടി... അയാൾക്ക് ഇത് എവിടെ നിന്നു കിട്ടി... അങ്ങനെ ഒരുപാടു രസകരമായ കഥകൾ. അതു ട്രാക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്റെയൊരു ഹോബി ആണിത്. എന്തെങ്കിലുമൊരു ഹോബി ഉണ്ടാകുന്നത് നല്ലതാണ്. എന്റെ ജോലിയുടെ ഭാഗമായി ഒരുപാടു വേണ്ടാത്ത ചിന്തകൾ വരാം. നമ്മെക്കുറിച്ച് നെഗറ്റീവായി ആരെങ്കിലും പറയാം. ഇതുപോലുള്ള ചിന്തകൾ നല്ലൊരു ഹോബിയുണ്ടെങ്കിൽ മറികടക്കാം. വണ്ടിയെക്കുറിച്ച് വായിക്കാനും വിഡിയോസ് കാണാനും ചിന്തിക്കാനും എനിക്ക് ഇഷ്ടമാണ്. അതൊരു പൊസിറ്റീവ് ഡിസ്ട്രാക്ഷനാണ് എനിക്ക്. ഈ ലോക്ഡൗൺ സമയത്തും എനിക്ക് ഇത് വളരെയധികം സഹായകരമായിരുന്നു. "ദുൽഖർ തുറന്ന് പറയുന്നു .

 

loading...

സില്‍ക്ക് സ്മിത നിങ്ങള്‍ക്ക് ഒരു മാദക റാണിയായിരിക്കും, എനിക്ക് അവള്‍ മകളെപ്പോലെയായിരുന്നു...

24 Sep, 2020

സിൽക്ക് സ്മിത ഓർമായായിട്ട് ഇന്ന് 24 വർഷങ്ങൾ പിന്നിടുകയാണെങ്കിലും ആ പേര് ഇന്നും നിറഞ്ഞുനിൽക്കുകയാണ്. ആന്ധ്രാ സ്വദേശിനിയായ വിജയലക്ഷ്മിയാണ് പിന്നീട് തെന്നിന്ത്യയെ ഇളക്കി മറിച്ച സിൽക്ക് സ്മിതയായത്. വിനു ചക്രവർത്തി രചിച്ച വണ്ടി ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ സിനിമാ പ്രവേശനം. ശരീര വടിവ് കൊണ്ടും ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും ആരാധകരെ ത്രസിപ്പിച്ചിരുന്നു സിൽക്ക്. ഇപ്പോഴിതാ സിൽക്കിനെ കുറിച്ചുള്ള വിനു ചക്രവർത്തിയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകുന്നത്. സില്‍ക്ക് സ്മിത നിങ്ങള്‍ക്ക് ഒരു മാദക റാണിയായിരിക്കും പക്ഷേ എനിക്ക് അവള്‍ മകളെപ്പോലെയായിരുന്നു. അടുത്ത ജന്‍മം ഉണ്ടെങ്കില്‍ എനിക്കവളുടെ അച്ഛനായാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram