ഒരു നായികയ്ക്ക് വേണ്ട സൗന്ദര്യം എനിക്കില്ല, അതെനിക്ക് കൃത്യമായി അറിയാം: മഞ്ജു

Posted by Farsana Jaleel, 11 Jan, 2017

ഒരു നായികയ്ക്ക് വേണ്ട സൗന്ദര്യം തനിക്കില്ലെന്നും അത് തനിക്ക് കൃത്യമായി അറിയാമെന്നും മഞ്ജു. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള നായികമാര്‍ പങ്കെടുത്ത സംവാദത്തിലാണ് മഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്.  മലയാളത്തെ പ്രതിനിധീകരിച്ച് മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ മറ്റ് ഭാഷകളെ പ്രതിനിധീകരിച്ച് തമന്ന, ശ്രേയ, അമൈറ എന്നിവരും എത്തി. നായികമാര്‍ക്ക് വേണ്ട സൗന്ദര്യ സങ്കല്‍പത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള മഞ്ജുവിന്റെ മറുപടിയായിരുന്നു ഇത്. സ്ത്രീ സൗന്ദര്യമെന്ന വിഷയത്തില്‍ തനിക്ക് വ്യത്യസ്തമായ അഭിപ്രായവും അനുഭവവുമാണെന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ സംസാരിച്ച് തുടങ്ങിയത്.

പരസ്യത്തിന് വേണ്ടി തമിഴ്, തെലുങ്ക്, ഹിന്ദി പരസ്യങ്ങളില്‍ അഭിനയിച്ചു എന്നതൊഴിച്ചാല്‍ മലയാള സിനിമയില്‍ മാത്രമേ താന്‍ അഭിനയിച്ചിട്ടുള്ളൂവെന്നും ഒരു നായികയ്ക്ക് വേണ്ട സൗന്ദര്യം തനിക്കില്ലെന്നും  അതെനിക്ക് കൃത്യമായി അറിയാമെന്നും മഞ്ജു പറഞ്ഞു. സ്വന്തം സൗന്ദര്യത്തെ കുറിച്ച് മഞ്ജു പറയുന്നത് കേട്ട് തമന്നയും ശ്രേയയും പ്രതികരിച്ചു.  മഞ്ജു അതി സുന്ദരിയാണെന്ന് തമന്നയും സുന്ദരിയും ബ്ലഡി ഹോട്ടുമാണെന്ന് ശ്രേയയും അഭിപ്രായപ്പെട്ടു.

സൗന്ദര്യം സിനിമയിലൂടെ മനസ്സിലാക്കാന്‍ ശ്രമിച്ചതിനെ കുറിച്ചാണ് മഞ്ജുവിന്റെ സംഭാഷണം. മലയാള സിനിമയില്‍ കഥാപാത്രത്തിന്റെ ആന്തരിക സൗന്ദര്യമാണ് നോക്കുകയെന്നും അതിനുള്ള ഉദാഹരണമാണ് കന്മദം എന്ന തന്റെ സിനിമയിലെ ഭാനു എന്ന കഥാപാത്രമെന്നും അവളുടെ നിറം കറുപ്പാണെന്നും മഞ്ജു വ്യക്തമാക്കി. പരുക്കന്‍ സ്വഭാവക്കാരിയായ ഭാനുവിന്റെ നോട്ടത്തില്‍ പോലും ആ പരുക്കന്‍ രീതിയുണ്ടെന്നും ശരീരം മുഴുവന്‍ പൊതിഞ്ഞ് വസ്ത്രം ധരിക്കുന്ന സ്ത്രീയാണെന്നും പറഞ്ഞു. ആ ചിത്രത്തില്‍ ഭാനു അടിക്കടി വസ്ത്രം മാറ്റുന്നില്ലെന്നും ആ കഥാപാത്രത്തിന്റെ ആന്തരിക ശക്തിയാണ് അവരെ കൂടുതല്‍ സൗന്ദര്യവതിയാക്കുന്നതെന്നും മഞ്ജു അഭിപ്രായപ്പെട്ടു.

ഇപ്പോഴും ഭാനു എന്ന കഥാപാത്രത്തെ കുറിച്ച് തന്നോട് പലരും ചോദിക്കാറുണ്ടെന്നും തന്നെ സംബന്ധിച്ച് ഭാനുവാണ് സൗന്ദര്യമെന്നും അതിനുള്ള ഉത്തരം സ്വഭാവം, സംസാരം, ജ്ഞാനം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സൗന്ദര്യം കണക്കാക്കേണ്ടതെന്നും മഞ്ജു പറഞ്ഞു. സംവാദത്തിനിടെ സൗത്തിന്ത്യന്‍ നായികമാരുടെ സൗന്ദര്യവും സിനിമയും എന്ന വിഷയത്തെപ്പറ്റി ചര്‍ച്ച വന്നപ്പോള്‍ ശ്രേയയും പ്രതികരിച്ചു. സൗന്ദര്യം ഉള്ളവര്‍ക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമോ എന്ന ചോദ്യത്തിന് ശ്രേയ മറുപടി നല്‍കിയത് നല്ല ഭംഗിയും വെളുത്ത മുഖസൗന്ദര്യവും നായികമാര്‍ക്ക് ആവശ്യമില്ലെന്നായിരുന്നു. മനം എന്ന ചിത്രത്തില്‍ സൗന്ദര്യം കുറഞ്ഞ സ്ത്രീയായാണ് താന്‍ അഭിനയച്ചതെന്നും ശ്രേയ പറഞ്ഞു.

സൗന്ദര്യം എന്നതിന് പ്രത്യേക നിര്‍വ്വചനം ഇല്ലെന്നും മുഖം നോക്കിയല്ല ഒരാളുടെ സൗന്ദര്യം വിലയിരുത്തുന്നതെന്നും തമന്ന അഭിപ്രായപ്പെട്ടു. സൗത്ത് ഇന്ത്യന്‍ ബ്യൂട്ടി എന്ന് പറഞ്ഞ് ഒരു പ്രത്യേക നിര്‍വ്വചനമൊന്നും കൊടുക്കാന്‍ കഴിയില്ലെന്നും എല്ലാവര്‍ക്കും അവരുടേതായ സൗന്ദര്യമുണ്ടെന്നും തമന്ന വ്യക്തമാക്കി. താന്‍ മുംബൈയില്‍ ജനിച്ചു വളര്‍ന്നയാളാണെന്നും 15 വയസ്സുമുതല്‍ സൗത്ത് ഇന്ത്യന്‍ സിനിമയുടെ ഭാഗമാണെന്നും എന്നാല്‍ മുംബൈയിലുള്ളവര്‍ താന്‍ സൗത്തിന്ത്യന്‍ ആണെന്നും ഇവിടെയുള്ളവര്‍ തിരിച്ചുമാണ് വിചാരിക്കുന്നതെന്നും തമന്ന പറഞ്ഞു. അതുകൊണ്ട് തനിക്കൊരു ഐഡന്റിറ്റി ക്രൈസസ് ഉണ്ടെന്നും തന്റെ വളര്‍ച്ചയില്‍ സൗത്തിന്ത്യന്‍ സംസ്‌കാരം വന്നിട്ടുണ്ടെന്നും തമിഴില്‍ വരുമ്പോള്‍ കുറച്ചൊക്കെ തടി വെക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അതൊക്കെ തെറ്റായ ധാരണയാണെന്നും തമന്ന വ്യക്തമാക്കി.

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin