മരട് ഫ്ളാറ്റിന്റെ കഥ പറയുന്ന മരട് 357

Posted by online desk , 18 Nov, 2020

 

മരട് ഫ്ളാറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങൾ മറന്നു തുടങ്ങും മുൻപ് മരടിൽ സംഭവിച്ചതിന്റെ നേർക്കാഴ്ച പറയാൻ മരട് 357 എത്തുന്നു.  പട്ടാഭിരാമന്‍ എന്ന ചിത്രമൊരുക്കിയ കണ്ണന്‍ താമരക്കുളമാണ് മരട് 357 സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ കഥാപാത്രങ്ങളെല്ലാം പുതിയ പോസ്റ്ററിലുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിനേശ് പള്ളത്താണ്.ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രവിചന്ദ്രനാണ്.

നടന്മാരായ അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ എന്നിവാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നത്. ചിത്രത്തിലെ നായികമാരായി എത്തുന്നത് ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് . കൂടാതെ സുധീഷ് , ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ജയകൃഷ്ണന്‍, ബഷീര്‍, പടന്നയില്‍, മുഹമ്മദ് ഫൈസല്‍, കൃഷ്ണ , മനുരാജ്, അനില്‍ പ്രഭാകര്‍, വിഷ്ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്‍, അഞ്ജലി, സരയൂ, ശോഭ സിങ് തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മരട് ഫ്ലാറ്റ് വിഷയത്തിന് പിന്നിൽ നടന്ന ചില സംഭവങ്ങളുടെ ചുരുളഴിക്കുകയാണ് ചിത്രത്തിലൂടെ. ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് സ്വന്തം വീട് നഷ്ടമായത്. ഫ്ലാറ്റിലെ താമസക്കാരുടെ ജീവിതവും അവർ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥയാണ് മരട് 357. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേന്ന് നിർമിക്കുന്ന ചിത്രം ഉടൻ തന്നെ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram