ഒടിടി പ്ളാറ്റ്ഫോമുകൾക്ക് നിയന്ത്രണമേർപ്പെടുത്തി

Posted by online desk , 11 Nov, 2020


കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് സൈബറിടത്തിലെ ചർച്ചയാകുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളും,  ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളുൾപ്പെടെ ഒടിടി, ഷോപ്പിങ് പോര്‍ട്ടലുകളുമൊക്കെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി റിപ്പോർട്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ് ഫോമുകൾക്ക് രാജ്യത്ത് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

 

ഇപ്പോൾ പരമ്പരാഗത മാധ്യമങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും മന്ത്രാലയത്തിന്റെ നിയന്ത്രണമുണ്ട്. ഈ നിയന്ത്രണങ്ങള്‍ ഇനി മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് ബാധകമാക്കുകയാണ്. ഓണ്‍ലൈന്‍ മീഡിയകളിലെ എല്ലാ തരത്തിലുള്ള വാര്‍ത്തകള്‍ക്കും കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണം ഉണ്ടാകും. ഇതിനോടനുബന്ധിച്ച് ഏതൊക്കെ സംവിധാനങ്ങളാണ് പ്രാബല്യത്തിലാക്കുക എന്നതിൽ വ്യക്തതയില്ല.

 

കോവിഡ് ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്ന് സിനിമലോകം കരകയറുന്നത് ഓടിടി പ്ലാറ്റ്ഫോമിൻ്റെ സഹായത്തോടെയാണ്. കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണം വന്നതോടെ സിനിമകൾക്കുള്ള എല്ലാ നിബന്ധനകളും ഇനി മുതൽ ഓടിടി പ്ലാറ്റ്ഫോമുകൾക്കും ബാധകമാകും. കൂടാതെ പുതിയ നിബന്ധനകളും നിയന്ത്രണങ്ങളും വന്നതോടെ ഓടിടി റിലീസുകളിലും കണ്ടൻ്റ് ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യേണ്ടതായി വന്നേക്കും. ഇതോടെ സിനിമാ മേഖലയ്ക്ക് തിരിച്ചടിയേൽക്കുമോ എന്ന ചർച്ചയിലാണ് സൈബറിടം. ഓണ്‍ലൈന്‍ കണ്ടന്റ് പ്രൊവൈഡര്‍മാര്‍ നല്‍കുന്ന സിനിമാ, ഓഡിയോ വിഷ്വല്‍ പ്രോഗ്രാമുകള്‍ക്കും പുതിയ നിബന്ധനകൾ ബാധകമാണ്.

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram