പടയോട്ടത്തിലെ കഥാപാത്രങ്ങൾ ഇതാ ..

Posted by Online Desk, 11 Sep, 2018

മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ബിജു മേനോൻ ചിത്രം "പടയോട്ടം" സെപ്റ്റംബർ 14 ന് തിയേറ്ററുകളിലെത്തും. ചെങ്കൽ രഘു എന്ന കലിപ്പ് വേഷത്തിലാണ് ബിജു മേനോൻ ആരാധകർക്ക് മുന്നിൽ എത്തുന്നത്. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയാണ് പടയോട്ടത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


അനു സിതാരയാണ് ചിത്രത്തിലെ നായിക. സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധി കൊപ്പ, സേതുലക്ഷ്മി, ഐമ, ലിജോ ജോസ് പല്ലിശ്ശേരി, ഹരീഷ് കണാരന്‍, ഗണപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് ഇബ്രാഹിമാണ് സംവിധാനം.മൂന്ന് സംവിധായകര്‍ പ്രധാനവേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. തിരുവനന്തപുരത്തു നിന്നും കാസര്‍ക്കോഡേക്ക് ചെങ്കല്‍ രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഹരീഷ് കണാരന്‍, സുധി കോപ്പ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍. മുഴുനീള നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് പടയോട്ടം അവതരിപ്പിക്കുന്നത്. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ എന്ന മെഗാഹിറ്റുകൾ പ്രേക്ഷകരിലേക്കെത്തിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് നിർമാണം.

പടയോട്ടത്തിലെ കഥാപാത്രങ്ങൾ ഇതാ :