റിപബ്ലിക് ഡേ റിലീസായി ആദി 200ല്‍ പരം തിയേറ്ററുകളില്‍.....

Posted by Farsana Jaleel, 10 Jan, 2018

താരപുത്രന്‍ അരങ്ങേറ്റ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ജനുവരി 26ന് റിലീസ് ചെയ്യുന്ന ചിത്രം 200ല്‍ പരം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിലെ ആദ്യ ഗാനവും പുറത്തിറങ്ങിയിരുന്നു. സൂര്യനെ...... എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് പുറത്തിറങ്ങിയ ഗാനം. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് അനില്‍ ജോണ്‍സന്റെ സംഗീതത്തില്‍ നജീം അര്‍ഷാദാണ് ഗാനാലാപനം. പ്രണവ് മോഹന്‍ലാല്‍ ഗിത്താര്‍ വായിക്കുന്ന രംഗത്തോടെയാണ് ഗാനം ആരംഭിക്കുന്നത്. ട്രെയിലറും ടീസറും ഇതിനോടകം തന്നെ പുറത്തിറങ്ങിയിരുന്നു. ഗാനമുള്‍പ്പെടെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ചിത്രമായതിനാല്‍ പ്രണവ് പാര്‍ക്കൗര്‍ പരിശീലനവും നേടിയിരുന്നു. പ്രണവിന്റെ പാര്‍ക്കൗര്‍ പരിശീലനം തുടക്കം മുതല്‍ക്കേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പ്രണവിന്റെ ഫൈറ്റ് സീനുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ആദിയില്‍ വന്‍ ഫൈറ്റും സസ്പന്‍സും ഒളിപ്പിച്ചു വെച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ സീനുകളാണ് ആദിയുടെ ഹൈലൈറ്റ് എന്നും ജിത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. ആദിയെ റിവെഞ്ച് ത്രില്ലര്‍ സസ്പെന്‍സ് ത്രില്ലര്‍ എന്നീ വീഭാഗങ്ങളിലൊന്നും ഉള്‍പ്പെടുത്താനാകില്ലെന്നും പ്രേക്ഷകരെ തീര്‍ത്തും തൃപ്തിപ്പെടുത്തുന്ന തികഞ്ഞ എന്റര്‍ടെയ്നറാകും ആദിയെന്നും ജിത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അക്രോബാറ്റിക് സ്വഭാവമുള്ളൊരു ശാരീരിക അഭ്യാസമാണ് പാര്‍ക്കൗര്‍. ഓടിയും ചാടിയും വലിയ കെട്ടിടത്തില്‍ പിടിച്ച് കയറിയും മറ്റും ശാരീരിക ക്ഷമതയും സാഹസികതയും വേഗതയും വേണ്ട വ്യായാമമാണ് പാര്‍ക്കൗര്‍. ജിംനാസ്റ്റിക്സില്‍ പരിശീലനം നേടുന്നതിനാല്‍ പ്രണവിന്റെ ശരീര ഭാഷ പാര്‍ക്കൗറിന് അനുയോജ്യമായ വിധത്തിലായിരിക്കുമെന്നും റോക്ക് ക്ലൈബ്ലിംഗ്, സ്‌കൈ ഡൈവിംഗ്, ജിംനാസ്റ്റിക്സ് എന്നിവയില്‍ പ്രാവീണ്യമുള്ളതിനാല്‍ പ്രണവിന് പാര്‍ക്കൗര്‍ എളുപ്പമായിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.

ലെന, അനുശ്രീ, അദിതി എന്നിവരാണ് മൂന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരാരുമല്ല പ്രണവിന്റെ നായിക. പ്രണവിന്റെ നായികയെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ ജിത്തു ജോസഫ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സിദ്ദിഖ്, ഷറഫുദ്ദീന്‍, ഷിജു വില്‍സണ്‍, ടോണി ലൂക്, നോബി എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കും.
ഹൈദരബാദ് രാമോജി റാവു ഫിലിം സിറ്റി, ബനാറസ്, ബംഗളുരു, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം.

പ്രണവിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ആദി. പ്രണവ് നായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലേതു പോലെ തന്നെ പ്രണവിന്റെ കഥാപാത്രത്തിന്റെ പേരും ആദിയെന്നാണ്. സം ലൈസ് ക്യാന്‍ ബീ ഡെഡ്‌ലി എന്ന ടാഗ് ലൈനാണ് ചിത്രത്തിന്. ജിത്തു ജോസഫിന്റെ ഒണ്‍പതാമത്തെ ചിത്രമാണ് ആദി. എട്ടു ചിത്രങ്ങള്‍ ചെയ്തപ്പോള്‍ ഇല്ലാത്ത ടെന്‍ഷനാണ് ആദി ചെയ്യുമ്പോള്‍ താന്‍ അനുഭവിക്കുന്നതെന്നും ജിത്തു ജോസഫ് പറഞ്ഞിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് നിര്‍മ്മാണം. മോഹന്‍ലാലിനെ കൂടാതെ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. അനില്‍ ജോണ്‍സനാണ് സംഗീതം.

ജിത്തു ജോസഫ് ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായ സാഹചര്യത്തില്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രവും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ഏവരും. ജിത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി, പാപനാശം തുടങ്ങീ ചിത്രങ്ങളില്‍ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.

അച്ഛന്റെ കൈ പിടിച്ചാണ് പ്രണവ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. മേജര്‍ രവിയുടെ ആദ്യ ചിത്രമായ പുനര്‍ജനിയിലൂടെ ബാലതാരമായി എത്തിയ പ്രണവിന് മികച്ച ബാലതാരത്തിനായുള്ള ദേശീയ പുരസ്‌കാരവും നേടിയിരുന്നു. തമ്പി കണ്ണന്താനം-മോഹന്‍ലാല്‍ ചിത്രമായ ഒന്നാമനിലും ലാലിന്റെ ചെറുപ്പകാലവും പ്രണവ് അഭിനയിച്ചിരുന്നു. സാഗര്‍ ഏലിയാസ് ജാക്കിയിലും പ്രണവ് ചെറിയൊരു വേഷത്തില്‍ എത്തിയിരുന്നു. ശേഷം ജിത്തു ജോസഫിന്റെ സംവിധാന സഹായിയായി. പിന്നീട് ജിത്തു ജോസഫ് ചിത്രത്തില്‍ നായകനുമായി.

ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ ഈ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. 18 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസവുമായി ഒരു ബന്ധമുണ്ട്. അതും മോഹന്‍ലാലുമായി. 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റുകളില്‍ ഒന്ന് പുറത്തിറങ്ങുന്നത്. 2000 ജനുവരി 26നാണ് മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ നരസിംഹം തിയേറ്ററുകളിലെത്തിയത്. 18 വര്‍ഷം പിന്നിടുമ്പോള്‍ ഇതേ ദിനത്തിലാണ് മകന്റെ ചിത്രവും തിയേറ്ററുകളിലെത്തുന്നത്.

loading...
NEW GEN

AR Rahman and Sivakarthikeyan to team up.

Now the director is ready with his second script which would be funded by 24 AM Studios and would feature Sivakarthikeyan. The exciting part about this project is that AR Rahman

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.