ഈ സിനിമയുടെ ഇടവേളകളില്‍ ഞാനെന്താവും ചെയ്യുക........ലല്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഒന്നാണ്: പൃഥ്വിരാജ്

Posted by Farsana Jaleel, 18 Apr, 2017

സ്വപ്‌ന പദ്ധതിയായ ലൂസിഫറിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിനിടയില്‍ പൃഥ്വിരാജ് ബ്ലെസ്സിയുടെ ആടുജീവിതം പാതിവഴിയില്‍ ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ അടക്കം പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഈ വാര്‍ത്ത തികച്ചും തെറ്റാണെന്നും 2017 നവംബര്‍ മുതല്‍ മാര്‍ച്ച് 2019 വരെ പല ഘട്ടങ്ങളായി ഈ സ്വപ്‌ന പദ്ധതിയ്ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നതെന്നും പൃഥ്വി വ്യക്തമാക്കി.

ശാരീരികമായ പല മാറ്റങ്ങളിലൂടെ കടന്നു പോകേണ്ടതിനാലാണ് പല ഷെഡ്യൂളുകളായാണ് സിനിമ ചിത്രീകരിക്കുന്നതെന്നും ഈ സിനിമയുടെ ഇടവേളകളില്‍ ഞാനെന്താവും ചെയ്യുകയെന്നും അത് ലല്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഒന്നാണെന്നും ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞെന്നും പൃഥ്വി വിശദീകരിച്ചു. തനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് ഫെയ്‌സ്ബുക്കിലൂടെയാണ് പൃഥ്വി പ്രതികരിച്ചിരിക്കുന്നത്.

പൃഥ്വിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-

"ആദം ജോണ്‍ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാനിപ്പോള്‍ സ്‌കോട്ട്‌ലാന്റിലാണ്. അതിനിടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എന്റെ സ്വപ്‌ന സിനിമയായ ആടുജീവിതം ഞാന്‍ ഡേറ്റ് കൊടുക്കാത്തത് മൂലം ഉപേക്ഷിച്ചുവെന്ന വാര്‍ത്ത വായിക്കുവാനിടയായി. ഈ വാര്‍ത്ത തികച്ചും തെറ്റാണ്. 2017 നവംബര്‍ മുതല്‍ മാര്‍ച്ച് 2019 വരെ പല ഘട്ടങ്ങളായിട്ടാണ് ഏറെ വെല്ലുവിളി നിറഞ്ഞ ഈ സ്വപ്‌ന പദ്ധതിയ്ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്.

കൂടാതെ ശാരീരികമായ പല മാറ്റങ്ങളിലൂടെ കടന്നു പോകേണ്ടതിനാലാണ് പല ഷെഡ്യൂളുകളായാണ് സിനിമ ചിത്രീകരിക്കുന്നത്. ഈ സിനിമയുടെ ഇടവേളകളില്‍ ഞാനെന്താവും ചെയ്യുക എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ അല്ലേ?

അത് ലല്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഒന്നാണ്, ചിത്രത്തിന്റെ തിരക്കഥ, വളരെ ഭംഗിയായി പൂര്‍ത്തിയായി കഴിഞ്ഞു. ലോക പ്രശസ്തരായ സാങ്കേതിക വിദഗ്ദര്‍ അണിനിരക്കുന്ന ടീമാണ് ഈ സിനിമയ്ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന്."

loading...
NEW GEN

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.

Gangnam Style is no longer the most-watched video on YouTube

Theres a new record-breaking, most-watched YouTube video ? Wiz Khalifa and Charlie Puth?s ?See You Again.? PSYs song had been on top for the past five years, taking over from Justin Bieber?s ?Baby? in November 2012. Both artists are

Sivakarthikeyan-Ponram movie- Television rights sold to Sun TV

Sun TV has bagged the satellite rights of Sivakarthikeyan starrer Ponram directorial untitled film, which is being produced by RD Raja of 24 AM Studios. It must be noted that the movie started rolling in Thenkasi only two weeks back and the first schedule is on progressing.