പട്ടിണി മാറ്റി വെളിച്ചം കൊണ്ടു വരുമെന്ന് നാനാ പടേക്കറിന്റെ വാഗ്ദാനം; കാലയുടെ മാസ് ട്രെയിലര്‍ പുറത്ത്

Posted by Farsana Jaleel, 29 May, 2018

പട്ടിണി മാറ്റി വെളിച്ചം കൊണ്ടു വരുമെന്ന് നാനാപടേക്കറിന്റെ വാഗ്ദാനം. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം കാലയുടെ മാസ് ട്രെയിലര്‍ പുറത്തിറങ്ങി. 1.30 മിനിറ്റ് ദൈര്‍ഘ്യമുള്ള കാലയുടെ രണ്ടാമത്തെ ട്രെയിലറാണ് പുറത്തിറങ്ങിയത്. നാനാ പടേക്കറിന്റെ വാക്കുകളോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. പട്ടിണി മാറ്റി വെളിച്ചം കൊണ്ടു വരുമെന്ന് നാനാ പടേക്കറിന്റെ വാഗ്ദാനത്തോടു കൂടിയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്.

 

രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷം പുറത്തിറങ്ങുന്ന പാ രഞ്ജിത്ത് ചിത്രമാണ് കാല. കാലയിലെ പാട്ടുകള്‍ പുറത്തിറങ്ങിയതോടെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നു. സമരങ്ങളിലൂടെ നേടാന്‍ ഒരുപാടുണ്ടെന്ന ഉള്ളടക്കമുള്ള പാട്ടുകളോട് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. പാ രഞ്ജിത്ത് ചിത്രമായതിനാല്‍ ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന ഡയലോഗുകള്‍ക്കും സാധ്യത മുന്നില്‍ കണ്ട് സര്‍ക്കാര്‍ താക്കീത് നല്‍കിയിരുന്നു.

സര്‍ക്കാറിനെയും ജനങ്ങളെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമമുണ്ടായാല്‍ തടയുമെന്നും ജനങ്ങളെ അനാവശ്യമായി പ്രതിഷേധങ്ങളിലേയ്ക്ക് തള്ളിവിടുന്ന സംഭാഷണങ്ങള്‍ ചിത്രത്തിലുണ്ടെങ്കില്‍ അതിനെ എതിര്‍ക്കുമെന്നും മന്ത്രി ജയകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നല്ല സിനിമയാണെങ്കില്‍ സ്വീകരിക്കുമെന്നും എം.ജി.ആര്‍ ചിത്രങ്ങളിലെ പാട്ടുകള്‍ ജനങ്ങളെ നല്ല ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നടത്തുന്നതായിരുന്നതെന്നും ഇന്ന് ജനങ്ങളെ തെറ്റിലേയ്ക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാറിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ ചിത്രീകരണ വീഡിയോ പുറത്തിറങ്ങിയതോടെ ആരാധകരുടെ ആവേശം വര്‍ദ്ധിച്ചിരുന്നു. സിനിമാ ജീവിതത്തോടു വിട പറഞ്ഞ് രജനി രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്ക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് കാലയുടെ റിലീസ്. ജൂണ്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന പ്രഖ്യാപനത്തിന് ശേഷമുള്ള രജനിയുടെ ആദ്യം ചിത്രമാണ് കാല. ഒരുപക്ഷേ കാലയാകും രജനിയുടെ അവസാനത്തെ ചിത്രവും. ഇതോടെ രജനി അഭിനയ ജീവിതം ഉപേക്ഷിക്കുമെന്നാണ് സൂചന. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന് സഹായകരമാക്കുന്ന രീതിയിലുള്ള രാഷ്ട്രീയം പ്രമേയമാക്കിയുള്ള ചിത്രം കൂടിയാണ് കാല. ദളിത് രാഷ്ട്രീയം പ്രതിപാതിപ്പിക്കുന്ന കാലയില്‍ കൃത്യമായ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ചിത്രത്തിലുടനീളം ഉണ്ടാകുമെന്നാണ് സുചന. അതുകൊണ്ട് തന്നെ ചിത്രത്തിലെ രജനിയുടെ ഓരോ മാസ് ഡയലോഗുകള്‍ക്കും പ്രേക്ഷകരുടെ കൈയ്യടി നേടികൊടുക്കുമെന്നതില്‍ സംശയമില്ല.

രജനി കാന്തിന്റെ 164ാമത് ചിത്രം കൂടിയാണ് കാല. കബാലിക്ക് ശേഷം കാലയിലൂടെ രജനിയും പാ രഞജിത്തും വീണ്ടും ഒന്നിക്കുന്നു എന്നതും പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിപ്പിക്കുന്നു. കറുമ്പന്‍മാരുടെ കറുമ്പനായി കറുപ്പണിഞ്ഞാണ് രജനി എത്തുന്നത്. കാല എന്നാല്‍ കറുപ്പ് എന്നാണ് അര്‍ത്ഥം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ കറുപ്പാണ് ചിത്രപശ്ചാത്തലവും. ചിത്രത്തില്‍ രജനിയുടെ വേഷവും ഡയലോഗുകളുമെല്ലാം കറുപ്പിനെയാണ് സൂചിപ്പിക്കുന്നത്.

മുംബൈയിലെ ചേരികളെയും അധോലോകത്തെയും കേന്ദ്രീകരിച്ചുള്ള കഥയാണ് കാല. മുംബൈ ചേരിയിലെ പിന്നോക്കക്കാര്‍ക്ക് തുല്ല്യാവകാശം ലഭിക്കുന്നതിനായി പൊരുതുന്ന ഒരു നേതാവായാണ് ചിത്രത്തില്‍ രജനി എത്തുന്നത്. മറാഠക്കാരനായ പൊലീസുകാരനായി ശിവാജി റാവുവുമെത്തും. രജനിക്ക് വില്ലനായി നാന പടേക്കറും എത്തും. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ വേഷമാണ് നാന പടേക്കറിന്. ഇതിന് എതിരായി നാന പടേക്കര്‍ എത്തുന്നതും പടേക്കറുമായി രജനി പോരാടുന്നതുമാണ് ചിത്ര പശ്ചാത്തലം.

മുംബൈ അധോലോകത്തെയും ഹാജി മസ്താനെയും ആസ്പദമാക്കി ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്ത വന്നതോടെ രജനിക്കെതിരെ ഭീഷണിയും എത്തിയിരുന്നു. ഹാജി മസ്താന്റെ ദത്തുപുത്രന്‍ സുന്ദര്‍ ശേഖറാണ് രജനിക്കെതിരെ ഭീഷണി മുഴക്കിയത്. തന്റെ പിതാവിനെ കള്ളക്കടത്തുകാരനോ അധോലോക നായകനോ ആയി ചിത്രീകരിക്കരിക്കരുതെന്നും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന അവകാശവാദവുമായി ദത്തുപുത്രന്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ പിതാവിന്റെ പേരില്‍ ഒരു കേസു പോലുമില്ലെന്നും അദ്ദേഹത്തെ മോശമായി ചിത്രീകരിച്ചാല്‍ കടുത്ത ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും എന്നുമായിരുന്നു സുന്ദര്‍ ശേഖറിന്റെ ഭീഷണി. സുന്ദര്‍ ശേഖര്‍ രജനിയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചതോടെ ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കിയല്ല ചിത്രം ഒരുങ്ങുമെന്ന വിശദീകരണവും അണിയറപ്രവര്‍ത്തകര്‍ നല്‍കി.

ചിത്രത്തില്‍ ഹുമ ഖുറൈഷിയാണ് രജനിയുടെ നായികയായെത്തുന്നത്. ആദ്യം വിദ്യാ ബാലനെയായിരുന്നു നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം വിദ്യ ചിത്രത്തില്‍ നിന്നും പിന്‍മാറിയതോടെ ഹുമ ഖുറൈഷിയെ നായിക സ്ഥാനത്തേയ്ക്ക് പരിഗണിക്കുകയായിരുന്നു. ഹുമ ഖുറൈഷിയെ കൂടാതെ അഞ്ജലി പാട്ടില്‍, സമുദ്രക്കനി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മുംബൈയാണ് പ്രധാന ലൊക്കേഷന്‍.

കാല റെക്കോര്‍ഡ് സാറ്റ്‌ലൈറ്റ് റൈറ്റ്‌സിനാണ് വിറ്റുപോയത്. 75 കോടിക്ക് സ്റ്റാര്‍ നെറ്റ്വര്‍ക്കാണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയത്. രജനിയുടെ തന്നെ ചിത്രമായ 2.0 ന്റെ റെക്കോര്‍ഡിനോടടുത്താണ് കാലയുടെ സാറ്റ്‌ലൈറ്റ് അവകാശം വിറ്റുപോയത്. സീ നെറ്റ്വര്‍ക്കാണ് ശങ്കര്‍ സംവിധാനം ചെയ്ത 2.0 യും സ്വന്തമാക്കിയത്. 110 കോടിക്കാണ് 2.0 സാറ്റ്ലൈറ്റ് റൈറ്റ്സ് സീ നെറ്റ്‌വര്‍ക്ക് സ്വന്തമാക്കിയത്.

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin