ഒരു മണിക്കൂറിന് എത്ര രൂപയന്നെ് 15 കാരിയോട്... ഭക്ഷണം മോഷ്ടിച്ചതിന് ഒരു സാധുവിനെ തല്ലിക്കൊന്നു, അശ്ലീലസന്ദേശങ്ങള്‍ അയച്ച് കുട്ടികളെ പീഡിപ്പിക്കുന്നവന്‍മാരെ എന്തുകൊണ്ട് തല്ലിക്കൊല്ലുന്നില്ല: സാനിയ

Posted by Farsana Jaleel, 13 Mar, 2018

ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ സാധുവായ ഒരു മനുഷ്യനെ തല്ലിക്കൊന്നു, പക്ഷേ അശ്ലീല സന്ദേശങ്ങള്‍ അയച്ച് കുട്ടികളെ പീഡിപ്പിക്കുന്നവന്‍മാരെ എന്തുകൊണ്ട് തല്ലിക്കൊല്ലുന്നില്ലെന്ന് ക്വീന്‍ നായിക സാനിയ. സാനിയ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെ അശ്ലീലചുവയുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പത്താം ക്ലാസിലെ പരീക്ഷാ ചൂടിലും സാനിയ ഇതിനെതിരെ പ്രതികരണവുമായി എത്തിയത്. മോശം കമന്റുകള്‍ നടത്തിയവര്‍ക്ക് ലൈവ് വീഡിയോയിലൂടെ മറുപടി പറയുകയായിരുന്നു താരം.

 

ഇങ്ങനെയുള്ള വൃത്തികെട്ടവന്മാരെ തല്ലിക്കൊല്ലണം. ഇവര്‍ ഈ ലോകത്ത് ജീവിക്കാന്‍ പോലും അര്‍ഹരല്ല. അല്ലാതെ ഇങ്ങനെയുള്ള അശ്ലീലസന്ദേശങ്ങള്‍ കണ്ട് മാറിനിന്ന് കരയരുത്, ഞാനും പണ്ട് ഇതൊക്കെ കണ്ട് കരയുമായിരുന്നു. പക്ഷേ സുഹൃത്തുക്കളാണ് എന്നെ പിന്തുണച്ച് ഇങ്ങനെ മറുപടികൊടുക്കണമെന്ന് പറഞ്ഞ് ശക്തി നല്‍കിയത്. 

സാനിയയുടെ വാക്കുകളിലേക്ക്-

ഞാനിപ്പോള്‍ ലൈവില്‍ വരാന്‍ കാരണം എനിക്കെതിരെ വരുന്ന മോശം കമന്റുകള്‍ മൂലമാണ്. എന്റെ ചിത്രങ്ങള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ എല്ലാം ഞാനൊരു സ്റ്റോറിയാക്കി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതില്‍ എനിക്കൊരുപാടു പേര്‍ പിന്തുണ നല്‍കി എത്താറുമുണ്ട്. നാണമില്ലേ, നിനക്ക് ഇതൊക്കെ എടുത്ത് പോസ്റ്റ് ചെയ്യാന്‍ എന്നുപറയുന്നവരും ഉണ്ട്.

ഞാന്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്. പതിനഞ്ച് വയസ്സായ എനിക്ക് ഇതുവരെയും തോന്നിയിട്ടില്ല ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന്. കുറേ പെണ്‍കുട്ടികള്‍ എന്നെ പിന്തുണച്ച് മെസേജ് ചെയ്തിരുന്നു. അതില്‍ ഒരുപാട് നന്ദി. നിങ്ങള്‍ക്കും ഇതുപോലെ അശ്ലീലസന്ദേശങ്ങള്‍ വരുന്നുണ്ടെങ്കില്‍ അത് പുറത്തറിയക്കണം. ഇങ്ങനെയുള്ളവന്മാര്‍ ഈ ലോകത്ത് പോലും ജനിക്കേണ്ടവരല്ല. ഇവന്റെയൊക്കെ വീട്ടില്‍ അമ്മയും പെങ്ങന്മാരും ഉണ്ടെങ്കില്‍ അവരൊക്കെ എങ്ങനെയായിരിക്കും ജീവിക്കുക എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.

നമ്മുടെ നാട്ടില്‍ കൊച്ചുകുട്ടികളെപ്പോലും പീഡിപ്പിക്കുന്ന വാര്‍ത്ത പത്രങ്ങളിലൂടെ കാണാറുണ്ട്. ബാംഗ്ലൂരില്‍ ഒരുതവണ പോയപ്പോള്‍ ഞാന്‍ ഷോര്‍ട്‌സും ടോപ്പും ധരിച്ച ചിത്രം കണ്ടിട്ട് ഒരുത്തന്‍ ചോദിക്കുകയാണ്, എത്ര രൂപയാണ് ഒരുമണിക്കൂറിനെന്ന്. പതിനഞ്ച് വയസ്സായ ഞാന്‍ ഇത്രയും കേള്‍ക്കുന്നുണ്ടെങ്കില്‍ ലോകത്തുള്ള എത്രപേര്‍ ഇങ്ങനെ അനുഭവിക്കുന്നുണ്ടാകും. ഇതിനോടൊക്കെ പ്രതികരിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്. ഒരിക്കലും നമ്മള്‍ ഇത് പറയാതെ ഒളിക്കരുത്, പ്രതികരിക്കുക, ഇവരെ സമൂഹത്തിലേക്ക് വെളിപ്പെടുത്തുക. ഇതിന് മുമ്പ് ഒരാള്‍ എന്നെ ശല്യം ചെയ്തിരുന്നു. പിന്നീട് അയാള്‍ സോറി പറഞ്ഞിട്ട് പറഞ്ഞു, എന്റെ കയ്യില്‍ നിന്നും റിപ്ലൈ കിട്ടാന്‍ വേണ്ടിയാണ് ഇതുപോലെ മെസേജ് അയിച്ചിതിരുന്നതെന്ന്.

നമ്മുടെ നാട്ടില്‍ മധുവെന്ന സാധുചേട്ടനെ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ തല്ലിക്കൊന്നു. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ അശ്ലീലസന്ദേശങ്ങള്‍ അയച്ച് കുട്ടികളെ പീഡിപ്പിക്കുന്നവന്മാരെ തല്ലിക്കൊന്നുകൂടാ. എനിക്ക് തോന്നിയ ഒരു കാര്യമാണ്. ഇനിയുള്ള തലമുറയില്‍ ചെയ്യാന്‍ പറ്റുന്നൊരു കാര്യം, ഇങ്ങനെയുള്ളവരെ തല്ലിക്കൊല്ലുക എന്നതാണ്. അങ്ങനെയെങ്കിലും നമ്മുടെ നാട് നന്നാകും. ഇവരെയൊന്നും മനുഷ്യന്മാരെന്ന് പോലും വിളിക്കാന്‍ കഴിയില്ല.

എന്തിന് നമ്മള്‍ നാണിച്ച് മിണ്ടാതിരിക്കണം, പെണ്‍കുട്ടികള്‍ മാറി നില്‍ക്കേണ്ടവരല്ല, പ്രതികരിക്കണം. ഒരിക്കലും ശരീരം എക്‌സ്‌പോസ് ചെയ്യാനോ അല്ലെങ്കില്‍ ആളുകളെ കാണിക്കാനോ അല്ല പെണ്‍കുട്ടികള്‍ മോഡേണ്‍ ഡ്രസ് ധരിക്കുന്നത്. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടം ഉണ്ട്. നിങ്ങള്‍ മോശം രീതിയില്‍ കാണുന്നതുകൊണ്ടാണ് അവള്‍ ശരിയല്ല, ഇവള്‍ ശരിയല്ല എന്നുപറയുന്നത്. ഞാന്‍ അത്തരം വസ്ത്രം ധരിച്ചതുകൊണ്ടാണ് അങ്ങനെ കമന്റ് വന്നതെന്ന് ചിലര്‍ പറഞ്ഞു. അങ്ങനെയങ്കില്‍ എല്ലാവരും എന്തുകൊണ്ട് മോശംപറഞ്ഞില്ല. നോക്കുന്ന രീതിയാണ് മാറേണ്ടത്. എനിക്ക് പരീക്ഷയാണ്, പഠിക്കുന്നുണ്ട്. ഈ സമയത്തും ഞാന്‍ ഇവിടെ വന്നത് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ്.

ഞാന്‍ കരയുവല്ല, നാട്ടില്‍ എന്തെങ്കിലുമൊക്കെ മാറ്റംവരുത്തണമെന്ന് ഓര്‍ത്താണ് തത്സമയം വന്നത്. ഞാന്‍ വീണ്ടും പറയുകയാണ്, ഇങ്ങനെയുള്ള വൃത്തികെട്ടവന്മാരെ തല്ലിക്കൊല്ലണം. ഇവര്‍ ഈ ലോകത്ത് ജീവിക്കാന്‍ പോലും അര്‍ഹരല്ല. അല്ലാതെ ഇങ്ങനെയുള്ള അശ്ലീലസന്ദേശങ്ങള്‍ കണ്ട് മാറിനിന്ന് കരയരുത്, ഞാനും പണ്ട് ഇതൊക്കെ കണ്ട് കരയുമായിരുന്നു. പക്ഷേ സുഹൃത്തുക്കളാണ് എന്നെ പിന്തുണച്ച് ഇങ്ങനെ മറുപടികൊടുക്കണമെന്ന് പറഞ്ഞ് ശക്തി നല്‍കിയത്.

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin