സാജൻ ബേക്കറിയിലെ തോരാമഴയിൽ... വിഡിയോ ഗാനം

Posted by Sumina, 13 Sep, 2020

അജു വർഗീസ് നായകനാകുന്ന "സാജൻ ബേക്കറി സിൻസ് 1962" എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. "തോരാ മഴയിലും" എന്ന് തുടങ്ങുന്ന ഒരു പ്രണയഗാനമാണ് മോഹൻലാലിന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തിറങ്ങിയത്. അനു എലിസബത്ത് ജോസാണ് രചന. പ്രശാന്ത് പിള്ളയാണ് സംഗീതം. വിനീത് ശ്രീനിവാസനും പ്രീതി പിള്ളയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ചിത്രത്തിലെ "വൺസ് അപ്പോൺ എ ടൈം ഇൻ റാന്നി" എന്ന് തുടങ്ങുന്ന ആദ്യ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ഗാനം മമ്മൂട്ടിയാണ് പങ്കുവച്ചത്.

അജു വര്‍ഗീസ്സും രഞ്ജിത മേനോനും ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത "കമല "യ്ക്ക് ശേഷം അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറിയിൽ ലെന, ഗണേഷ് കുമാർ, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോൻ ,ജാഫർ ഇടുക്കി , ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

അജു വർഗീസ്,അരുൺ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥ,സംഭാഷണമെഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-പ്രശാന്ത് പിള്ള, കോ പ്രൊഡ്യുസര്‍-അനീഷ് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരുര്‍,എഡിറ്റര്‍-കല-എം ബാവ, വസ്ത്രാലങ്കാരം-ബ്യുസി ബേബി ജോണ്‍, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍,സ്റ്റില്‍സ്-അഫ്സല്‍ സുലെെമാന്‍, പരസ്യക്കല-അരുണ്‍ ചന്തു,എഡിറ്റര്‍-അരവിന്ദ് മന്മഥന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിഷ്ണു അരവിന്ദ്,അസോസിയേറ്റ് ഡയറക്ടര്‍-അഖില്‍ സി തിലകന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-സുഹസ് രാജേഷ്,അര്‍ജ്ജുന്‍ ശാന്താലയം,വിനീഷ് വിജയന്‍,പ്രൊഡക്ഷന്‍ മാനേജര്‍-ലിബിന്‍ വര്‍ഗ്ഗീസ്,പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് എന്നിവരാണ് .

ഫന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം സായാഹ്നവാര്‍ത്തകളുടെ സംവിധായകൻ അരുൺ ചന്തുവാണ് നിർവഹിക്കുന്നത്. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്‍റെ ബാനറിൽ അനീഷ്‌ മോഹൻ സഹനിർമാണം നിര്‍വ്വഹിക്കുന്നു.

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids