സംഗീത സംവിധായകൻ സിദ്ധാര്‍ത്ഥ വിജയൻ അന്തരിച്ചു

Posted by Sumina, 30 Jun, 2020

പ്രശസ്ത സംഗീത സംവിധായകന്‍ സിദ്ധാർത്ഥ വിജയൻ അന്തരിച്ചു. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 63 വയസ്സായിരുന്നു. കലാഭവൻ മണിയുടെ 45 ൽപരം ആൽബങ്ങൾ ഉൾപ്പടെ ആയിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. 

"സ്വാമി തിന്തകത്തോം "എന്ന അയ്യപ്പഭക്തി ഗാനത്തിനു വേണ്ടി 1994 ലാണ് കലാഭാവൻ മണിയുമായി പ്രവർത്തിച്ചത് . പിന്നീട് തുടർച്ചയായി 11 അയ്യപ്പഭക്തിഗാന കാസറ്റുകൾ ഇറക്കി. ചാലക്കുടിക്കാരൻ ചങ്ങാതി, അമ്മ ഉമ്മ മമ്മി, മണിച്ചേട്ടാ നിമ്മി വിളിക്കുന്നു എന്നീ കോമഡി ആൽബങ്ങളും ഉൾപ്പെടെ 45 കാസറ്റുകൾ മണിക്കായി ചെയ്തു .മകരപ്പുലരിയാണ് അവസാന കാസറ്റ്. കോമഡി ആല്‍ബങ്ങള്‍, നാടൻപാട്ടുകളുടെ കാസ്റ്റുകള്‍ തുടങ്ങിയവയും കലാഭവൻ മണിയുമായി ചേര്‍ന്ന് ചെയ്‍തിട്ടുണ്ട്.

മൂന്ന് മലയാള സിനിമയ്‌ക്കും നിരവധി തമിഴ് മലയാളം റീമേക്കുകൾക്കും കാസറ്റുകൾക്കും വിജയൻ ഈണം നൽകിയിട്ടുണ്ട്. മൂവായിരത്തോളം ഗാനങ്ങൾക്ക് സംഗീതം പകർന്നു. 1983ലെ ഓണക്കാലത്ത് സുജാതയും മാർക്കോസും ചേർന്ന് ആലപിച്ച അത്തപ്പൂക്കളം എന്ന ആൽബമാണ് ആദ്യ ആൽബം. തുടർന്ന് മാഗ്നാ സൗണ്ട്, ഗീതം കാസറ്റ്, ഈസ്റ്റ് കോസ്റ്റ്, സിബിഎസ് എന്നിവയ്ക്കായി ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ചിട്ടപ്പെടുത്തി.

വൈപ്പിന്‍ നെടുങ്ങാട് മണിയന്‍തുരുത്തില്‍ ചാത്തന്‍റെയും കുഞ്ഞുപെണ്ണിന്‍റെയും മകനാണ് വിജയൻ . നാട്ടിലെ പൗർണമി ആർട്സ് ക്ലബ്ബിലെ ഹാർമോണിയം സ്വയം വായിച്ചു പഠിച്ച വിജയൻ ജില്ലാ കലോത്സവത്തിൽ ഉപകരണ സംഗീതത്തിൽ ജേതാവായി. തുടർന്നാണ് സംഗീത രംഗത്തേക്ക് സിദ്ധാർത്ഥ വിജയൻ ചുവട് വച്ചത് .

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram