എന്നൈ അറിന്താല്‍ ചിത്രത്തില്‍ നിന്ന് തൃഷ കാരണം പുറത്തായി : വിഡിയോ പുറത്തുവിടും : മീര മിഥുൻ

Posted by Sumina, 30 Jul, 2020

തെന്നിന്ത്യൻ താരം തൃഷ ക‍ൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് താരവും മോഡലുമായ മീര മിഥുൻ രംഗത്ത്. തന്നെ അനുകരിക്കുകയാണ് തൃഷയെന്ന് വെളിപ്പെടുത്തി മീര നേരത്തെ രംഗത്തെത്തിയിരുന്നു. 

Kollywood Mafia Gang And The Dark Secrets Kept Wrapped Under The Carpet ! @nakkheeranweb @arivalayam @dinamalarweb pic.twitter.com/WSQjVA10eS

— Meera Mitun (@meera_mitun) July 28, 2020

 തൃഷ സിനിമയിൽ സജീവമായി നിൽക്കുന്നത് ഉയർന്ന് ജാതിയിൽപ്പെട്ടത് കൊണ്ടാണെന്നും സ്വന്തം കഴിവ് കൊണ്ടല്ലെന്നും മീര പറയുന്നു. അതെ സമയം വിജയ്, രജനികാന്ത് തുടങ്ങിയ താരങ്ങൾ തനിക്കെതിരേ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞുനടന്നെന്നും ആരോപിച്ച് മീര രംഗത്തെത്തിയിരുന്നു.

 

Got casted in #Petta for the role of Poongodi, but @trishtrashers came to know that am being casted for tat role, she immediately informed the #KollywoodMafia , the Mafia worked in favour of her, got me removed, got another #Nepotism member #MalavikaMohanan to do the role. https://t.co/POhpBZIiVX pic.twitter.com/zfj7dvnBS7

— Meera Mitun (@meera_mitun) July 28, 2020

 കോളിവുഡ് മാഫിയയുമായി കൂട്ടു ചേര്‍ന്ന് തന്നെ സിനിമയിൽ നിന്ന് പുറത്താക്കാന്‍ തൃഷ ശ്രമിയ്ക്കുന്നു എന്നാണ് മീര മിഥുന്റെ മുഖ്യ ആരോപണം ."എന്നൈ അറിന്താല്‍ "എന്ന ചിത്രത്തില്‍ നിന്ന് തൃഷ കാരണം താൻ പുറത്തായെന്നും എല്ലാത്തിനും തന്റെ കൈവശം തെളിവുണ്ടെന്നും ഒപ്പം വിഡിയോ പുറത്തുവിടുമെന്നും മീര വാദിക്കുന്നു 

"എന്നെ പോലൊരു മികച്ച മോഡല്‍ രംഗത്ത് എത്തിയപ്പോള്‍ തൃഷ സുരക്ഷിതയല്ലാതെയായി. കോളിവുഡ് മാഫിയയുമായി കൂട്ടുപിടിച്ച് എന്നൈ അറിന്താൽ എന്ന ചിത്രത്തില്‍ നിന്ന് എന്നെ പുറത്താക്കി. ഏഴ് വര്‍ഷത്തിന് ശേഷവും തൃഷ തന്റെ ക്രൂര പ്രവൃത്തി തുടരുകയാണ്. പേട്ട എന്ന ചിത്രത്തില്‍ ഞാൻ പുറത്ത് പോകാൻ കാരണം തൃഷയാണ്", മീര കുറിച്ചു.

 

Can anyone prove that #Nepotism doesn"t exist in kollywood. I challenge @imKBRshanthnu @natty_nataraj #Nepotism #KollywoodMafia pic.twitter.com/A3hBk3NeUD

— Meera Mitun (@meera_mitun) July 29, 2020

"എന്നൈ അറിന്താല്‍ "എന്ന ചിത്രത്തില്‍ തൃഷയ്ക്കും അജിത്തിനുമൊപ്പം ചില രംഗങ്ങള്‍ ചിത്രീകരിച്ചെങ്കിലും സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ ആ രംഗങ്ങള്‍ നീക്കം ചെയ്തിരുന്നു . പേട്ടയില്‍ തൃഷ ചെയ്ത കഥാപാത്രത്തിന് വേണ്ടി തന്നെ ഓഡിഷന്‍ ചെയ്തിരുന്നു. അതിൽ നിന്നും തന്നെ പുറത്താക്കിയെന്നും മീര കുറ്റപ്പെടുത്തി .

അതെ സമയം സമൂഹ മാധ്യമത്തിൽ മീരയുടെ ട്വീറ്റിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തു വരുന്നുണ്ട്. കുറച്ച് കഴിഞ്ഞാൽ ജയിംസ് കാമറൂണിന്റെ ടെറ്റാനികിൽ നിന്ന് കേറ്റ് വിൻസ്ലറ്റ് തന്നെ പുറത്താക്കിയെന്ന് മീര പറയുമെന്നും ചിലർ പരിഹസിച്ച് രംഗത്തെത്തി .

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram