സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ " ഗ്രഹണം" വരുന്നു

Posted by Jeesa Dasan, 28 Sep, 2020

നല്ല സിനിമകൾ എന്നും ഹൃദയത്തിലേറ്റി സ്വീകരിച്ച മലയാളികൾക്ക് ഉറ്റു നോക്കാവുന്ന മറ്റൊരു സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ സിനിമയാണ് ശ്രീനന്ദിയ പ്രൊഡക്ഷൻസിന്റ്റെ ബാന്നറിൽ പുതുമുഖ സംവിധായകൻ ആനന്ദ് പാഗ എഴുതി സംവിധാനം ചെയ്ത ഗ്രഹണം എന്ന ചിത്രം . സിംഗപൂരിന്റ്റെ മനോഹര പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് . പ്രശസ്ത പിന്നണി ഗായകൻ കമുകറ പുരുഷോത്തമന്റ്റെ കൊച്ചുമകൾ ദേവികയാണ് പ്രധാന നായിക കഥാപാത്രമായ റ്റീന മാത്യൂസിനെ അവതരിപ്പിക്കുന്നത് . നായക കഥാപാത്രമായ റോയ് കുരിശിങ്കലിനെ അവതരിപ്പിക്കുന്നത് ഹ്രസ്വ ചിത്രങ്ങളിലൂടെ സിംഗപ്പൂരിൽ ജനപ്രീതി നേടി കഴിഞ്ഞ ജിബു ജോർജ്ജാണ്‌. ഇരുവരും സിംഗപ്പൂരിലെ തിയേറ്റർ - ടിവി മേഖലയിൽ സജീവ സാന്നിധ്യമാണ്.

ഗ്രഹണം എന്ന പ്രോജെക്ടിൽ ഗവേഷണം നടത്തുന്ന റോയുടെ പെരുമാറ്റ രീതിയിൽ റ്റീനക്ക് വ്യത്യാസം തോന്നിത്തുടങ്ങുതോടെ അവരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത പ്രതിസന്ധികൾ കടന്നു വരുന്നു. പുതുമയുള്ള തിരക്കഥ ശൈലിയിലൂടെ സത്യത്തിന്റ്റെ ചുരുളുകൾ വെളിപ്പെടുത്തുന്നതുകൊണ്ടു ജനശ്രദ്ധ ഉടനീളം നിലനിർത്താൻ കഴിയുന്ന ഒരു സിനിമയായിരിക്കും ഗ്രഹണം എന്നാണ് ഈ ചിത്രത്തിന്റ്റെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ജയറാം നായർ, സുധീർ കരമന, വിജയ് മേനോൻ എന്നിവർക്കൊപ്പം പ്രമുഖ യൂട്യൂബർമാരായ സൂരജ്, ആൻ (വി ആർ എ സംഭവം ഫെയിം) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാജ് വിമൽ ദേവ് ഛായാഗ്രഹണവും മിന്നൽ മുരളി, ലവ് ആക്ഷൻ ഡ്രാമ, എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച അജ്മൽ സാബു ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ലിങ്കു എബ്രഹാമിന്റ്റെ വരികൾക്ക് ആനന്ദ് കുമാർ സംഗീതം നൽകിയിരിക്കുന്നു. കെ എസ് ഹരിശങ്കർ, വിനീത് ശ്രീനിവാസൻ, വൈഷ്ണവി കണ്ണൻ എന്നീ പ്രശസ്ത ഗായകർ ആലപിച്ച മൂന്ന് മനോഹര ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വ്യത്യസ്തമായ ഡിസൈനിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഗ്രഹണത്തിന്റ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തത് ജനപ്രിയ നടൻ ഫഹദ് ഫാസിലാണ്.

ഹരിശങ്കർ ആലപിച്ച "വെണ്മുകിലായ് " എന്ന ഗാനം ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്. ആസിഫ് അലിയും സണ്ണി വെയ്നും ചേർന്ന് പ്രകാശനം ചെയ്ത ഈ ഗാനം അനുസിത്താര, അഹാന കൃഷ്ണ, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി എന്നീ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട് .

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram