അന്ധതയെ സംഗീതം കൊണ്ട് തോല്‍പ്പിച്ച വൈക്കം വിജയലക്ഷ്മി ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്...........

Posted by Farsana Jaleel, 10 Jan, 2017

സംഗീത ജ്ഞാനം കൊണ്ടും വ്യത്യസ്ത സ്വരമാധുര്യം കൊണ്ടും തന്റേതായ സ്വരശൈലിയില്‍ പാടിഫലിപ്പിക്കുന്ന വൈക്കം വിജയലക്ഷ്മി വെളിച്ചതിന്റെ വഴിവക്കലില്‍. അന്ധതയെ സംഗീതം കൊണ്ടു തോല്‍പ്പിച്ച വിജയലക്ഷ്മിയെ കാത്തിരിക്കുന്നത് നിറക്കൂട്ടുകളുടെ ലോകമാണ്. വെളിച്ചം കൂടുതല്‍ കണ്ടു തുടങ്ങിയിരിക്കുന്നുവെന്ന് വിജയലക്ഷ്മി തന്നെയാണ് പറയുന്നത്.

ജന്മനാ കാഴ്ചയില്ലാതിരുന്ന വിജയലക്ഷ്മിക്ക് ചെറുതായി കാഴ്ച തിരിച്ചു കിട്ടിയെന്ന് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും അറിയിച്ചു. അധികം വൈകാതെ തന്നെ വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടുമെന്നും ഇപ്പോള്‍ പ്രകാശം തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാന്‍ കഴിയുന്നുണ്ടെന്നു വിജയലക്ഷ്മി പറഞ്ഞു.

കാഴ്ച തിരികെലഭിക്കുമെന്ന വിശ്വാസത്തിലാണ് വിജയലക്ഷ്മി ഇപ്പോള്‍. കാഴ്ച ലഭിച്ചാല്‍ ആദ്യം തന്റെ എല്ലാ വിജയങ്ങള്‍ക്കും കൂടെ നിന്ന് തന്റെ കണ്ണായി പ്രവര്‍ത്തിച്ച അച്ഛനെയും അമ്മയെയും കാണണമെന്നും അതോടൊപ്പം തന്റെ കഴുത്തില്‍ താലിചാര്‍ത്താന്‍ പോകുന്നയാളെയും ഒന്നു കാണണമെന്നുമാണ് വിജയലക്ഷ്മി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.

പൂര്‍ണ്ണമായും കാഴ്ച കിട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് താനെന്നും ഓരോ ദിവസം കഴിയുന്തോറും പ്രകാശം തിരിച്ചറിയാനുള്ള ശേഷി വര്‍ധിക്കുന്നുണ്ടെന്നും വിജയലക്ഷ്മി പറഞ്ഞു. വിജയലക്ഷ്മിയുടെ കുടുംബവും ഏറെ പ്രതീക്ഷയിലാണിപ്പോള്‍. ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാ വിധിപ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നത്. ഏകദേശം 10 മാസം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിലാണ് വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ നീ..... എന്ന പാട്ടിലൂടെ സംഗീതലോകത്തേയ്ക്ക് എത്തിയ വിജയലക്ഷ്മി ഈ പാട്ടിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹയായ വിജയലക്ഷ്മി തൊട്ടടുത്ത വര്‍ഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ടിലൂടെ മികച്ച ഗായികയുമായി. ബാഹുബലി അടക്കമുളള ബ്രഹ്മാണ്ഡ ചിത്രത്തിലും വിജയലക്ഷ്മി തന്റെ സാന്നിധ്യമറിയിച്ചു.

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin