പാലും പഴവും കൈകളിലേന്തിയ ഗണപതി വള്ളിക്കുടിലില്‍

Posted by Rajesh Kumar, 27 Feb, 2018

പാലും പഴവും കൈകളിലേന്തി...പാലും പഴവും കൈകളിലേന്തി..." സത്യന്‍ അന്തിക്കാടിന്റെ വിനോദയാത്രയിലെ പാട്ടുകാരന്‍ ഗണപതിയെ മറക്കുന്നതെങ്ങനെ! വിനോദിനെ ജീവിതം പഠിപ്പിച്ച കൊച്ചുഗണപതി വളര്‍ന്നുവലുതായി നായകനാകുന്നു. നവാഗതനായ ഡഗ്ലസ് ആല്‍ഫ്രസ് സംവിധാനം ചെയ്യുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഗണപതിയുടെ രണ്ടാമൂഴം.
 
ജോസഫ്-മേരി ദമ്പതികളും അവരുടെ രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ കഥ നര്‍മ്മത്തിന്റെ മേമ്പടിയോടെ പറയുന്ന വള്ളിക്കുടിലിലെ വെള്ളക്കാരനില്‍ ജോസഫായി ലാലും മേരിയായി മുത്തുമണിയും എത്തുന്നു. മക്കളായ സാമും ടോമിയുമായി അഭിനയിക്കുന്നത് ഗണപതിയും ബാലു വര്‍ഗീസും. 
 
പഠനശേഷം യുകെയിലേക്കു പോകാനാണ് സാമിന്റെയും ടോമിയുടെയും ആഗ്രഹം. എന്നാല്‍, മക്കള്‍ വിദേശത്തുപോകുന്നത് ജോസഫിനും മേരിക്കും ഇഷ്ടമല്ല. മക്കളുടെ വിദേശയാത്ര തടയാനായി അച്ഛനമ്മമാര്‍ തന്ത്രങ്ങള്‍ മെനയുന്നു. പുതുതലമുറയില്‍ വര്‍ദ്ധിച്ചുവരുന്ന  വിദേശഭ്രമവും അതുമൂലം കുടുംബത്തിലും സമൂഹത്തിലുമുണ്ടാകുന്ന പ്രശ്‌നങ്ങളും ചിത്രത്തില്‍ രസകരമായി അവതരിപ്പിക്കുന്നു.
 
അജു വര്‍ഗീസ്, സാജു നവോദയ, മറിമായം ശ്രീകുമാര്‍, കുണ്ടറ ജോണി, കുളപ്പുള്ളി ലീല എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 
 
മലര്‍ സിനിമാസിന്റെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവിസ് സേവ്യര്‍, സിജു മാത്യു, സഞ്ജിത എസ്. കാന്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍.
 
 
 
ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ് ആല്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അസ്മയം വരെ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജോസ് ജോണ്‍. മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഛായാഗ്രഹണം-പവി കെ. പവന്‍, എഡിറ്റിങ്ങ്-ഷമീര്‍ മുഹമ്മദ്, സംഗീതം-ദീപക് ദേവ്, ഗാനരചന-റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍,  ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍-വിനോദ് വിക്രം, കോസ്റ്റിയൂം-സഖി എല്‍സ, മേക്കപ്പ്-റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിജയ് ജി. എസ്, പി.ആര്‍.ഒ-എം.എസ്.ദിനേശ്, സ്റ്റില്‍സ്-ഷാജില്‍ ഒബ്‌സ്‌ക്യൂറ, ഡിസൈന്‍സ്-കോളിന്‍സ്.  
 
loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram