ഇനിയീ പ്രണയ യാത്രയില്‍ ഞങ്ങളൊന്നിച്ച്.......അനുഷ്‌കയുടെ കഴുത്തില്‍ താലി ചാര്‍ത്തി വിരാട് കോഹ്‌ലി; വീഡിയോ കാണാം

Posted by Farsana Jaleel, 12 Dec, 2017

നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡിലെ പ്രിയ താരം അനുഷ്‌കയും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും വിവാഹിതരായി. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് സാക്ഷിയായത്. ബ്രൈഡല്‍ ഷെര്‍വാണിയും തലപ്പാവും അണിഞ്ഞ് കോഹ്‌ലിയും ഗോള്‍ഡന്‍ കുന്ദന്‍ ജ്വുവലറി മാലകളും പരമ്പരാഗത എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്ത ലഹങ്കയും അണിഞ്ഞാണ് അനുഷ്‌ക എത്തിയത്.

ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസ കേന്ദ്രമായ ടസ്‌കനില്‍ വെച്ചായിരുന്നു വിവാഹം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ താരജോഡികളുടെ പ്രണയം മൊട്ടിട്ട മിലാനിലായിരുന്നു വിവാഹം. 2013 ല്‍ ഒരു ഷാംപൂവിന്റെ പരസ്യ ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് അനുഷ്‌ക-കോഹ്‌ലി പ്രണയം മൊട്ടിടുന്നത്. ഒടുവില്‍ ഇവിടെ തന്നെ ഇരുവരുടെയും വിവാഹ വേദിയായി. ബോര്‍ഡോ ഫിനോച്ചിയോ റിസോര്‍ട്ടിലായിരുന്നു വിവാഹം. ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര സുഖവാസ കേന്ദ്രങ്ങളിലൊന്നാണ് ടസ്‌കന്‍.

മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം മുംബൈയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡ് വഴിയാണ് അനുഷ്‌ക ഇറ്റലിക്ക് പോയത്. ഇവര്‍ക്കൊപ്പം ഒരു പുരോഹിതനും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്ക് കോഹ്‌ലി വിവാഹ ചിത്രം ട്വീറ്റ് ചെയ്തു. "എല്ലാവര്‍കര്‍ക്കും നന്ദി. ഇനിയീ പ്രണയാത്രയില്‍ ഞങ്ങളൊന്നിച്ച്"- ഇപ്രകാരമായിരുന്നു കോഹ്‌ലി ട്വീറ്റ് ചെയ്തത്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കകം തന്നെ വൈറലായി. പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞ കോഹ്‌ലിയെ വിടര്‍ന്ന റോസാപ്പൂക്കള്‍ കോര്‍ത്ത വരണമാല്യമണിയിക്കാന്‍ ഒരുങ്ങുന്ന അനുഷ്‌കയുടെ ചിത്രമാണ് മിനിറ്റുകള്‍ക്കകം വൈറലായത്. വിരുഷ്‌ക എന്ന ഹാഷ് ടാഗുമായി പതിനായിരങ്ങള്‍ റീട്വീറ്റ് ചെയ്തു. അര മണിക്കൂറിനകം ചിത്രം 69,000 പേര്‍ ലൈക്ക് ചെയ്തിരുന്നു.

അനുഷ്‌ക ശര്‍മ്മയുടെയും കോഹ്ലിയുടെയും പ്രണയം ബി ടൗണില്‍ സുപരിചിതമാണ്. ഏറെ നാളായുള്ള ഈ പ്രണയത്തെ ആരാധകരും ആകാംഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. കഴിഞ്ഞ പ്രണയ ദിനത്തിലാണ് അനുഷ്‌കയാണ് തന്റെ കാമുകിയെന്ന് കോഹ്ലി ആരാധകരോട് വിളിച്ചു പറഞ്ഞത്. വിരുഷ്‌ക എന്നാണ് ഇരുവരുടെയും ആരാധകര്‍ ഈ താരജോഡികളെ സ്നേഹത്തോടെ വിളിക്കുന്നത്. പലവേദികളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. അതൊക്കെ ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

വിവാഹ ചിത്രങ്ങള്‍ കാണാം-

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram