എന്തു കൊണ്ട് പ്രിത്വിയുടെ കര്‍ണ്ണന്‍ ഉപേക്ഷിച്ച് മമ്മൂട്ടിയുടെ മാമാങ്കം കുറിച്ചു

Posted by Farsana Jaleel, 20 Oct, 2017

മഹാഭാരതത്തിലെ കര്‍ണ്ണനായി വീരപരിവേഷം കെട്ടാനൊരുങ്ങിയ പൃഥ്വിയുടെ കര്‍ണ്ണന്‍ എവിടെയാണ്. പൃഥ്വിയെ നായകനാക്കി ആര്‍.എസ്.വിമല്‍ ഒരുക്കാനിരുന്ന ബ്രഹ്മാണ്ഡ ചിത്രമായിരുന്നു കര്‍ണ്ണന്‍. ആര്‍.എസ്.വിമല്‍-പൃഥ്വി കൂട്ടുകെട്ടില്‍ പിറക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു കര്‍ണ്ണന്‍. എന്നു നിന്റെ മൊയ്തീന്‍ ആയിരുന്നു ഈ കൂട്ടുകെട്ടിലെ ആദ്യ ചിത്രം. വേണു കുന്നപ്പിള്ളിയായിരുന്നു നിര്‍മ്മാതാവ്.

എന്നാലിപ്പോള്‍ കര്‍ണ്ണന്‍ ഉപേക്ഷിച്ചുവെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയാണ് വെളിപ്പെടുത്തുന്നു. മമ്മൂട്ടിയെ വീരനായകനായി ഒരുക്കുന്ന മാമാങ്കം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് വേണു കുന്നപ്പിള്ളി. എന്നാല്‍ കര്‍ണ്ണനില്‍ നിന്നും വേണു പിന്‍മാറുകയായിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രമായി അനൗന്‍സ് ചെയ്ത കര്‍ണ്ണന്‍ സ്വപ്‌ന പദ്ധതിയായിരുന്നെന്നും നിര്‍ഭാഗ്യവശാല്‍ ആ പ്രോജക്ടില്‍ നിന്നും പിന്തിരിയേണ്ടിവന്നതായും നിര്‍മ്മാതാവ് പറയുന്നു.

കര്‍ണ്ണനില്‍ നിന്നും പിന്‍മാറാന്‍ രണ്ടു കാരണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ ചിത്രത്തെ മറ്റൊരു രീതിയിലാണ് സമീപിച്ചതെന്നും 300 കോടി മുതല്‍മുടക്കിലുള്ള ചിത്രമാണിതെന്നാണ് പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രചരിച്ചതായും എന്നാല്‍ അതൊക്കെ തെറ്റാണെന്നും നിര്‍മ്മാതാവ് വെളിപ്പെടുത്തി. 60-70 കോടി ബഡ്ജറ്റിലാണ് കര്‍ണന്‍ പ്രഖ്യാപിച്ചതെന്നും മറ്റു ഫിഗറുകള്‍ എങ്ങനെ വന്നെന്ന് തനിക്കറിയില്ലെന്നും നിര്‍മ്മാതാവ് പറയുന്നു.

ചിത്രം ലോഞ്ച് ചെയ്യുന്ന സമയത്ത് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതുമായി മുന്നോട്ട് പോയപ്പോള്‍ പല പ്രശ്‌നങ്ങളുണ്ടായി. ഇതു വീണ്ടും തുടര്‍ന്നാല്‍ കൂടുതല്‍ പൈസ ചിലവാകുമെന്ന് തോന്നിയതിനാലാണ് കര്‍ണനില്‍ നിന്നും പിന്മാറിയതെന്നും അദ്ദേഹം പറയുന്നു. എന്നാലിത് ഗുണം ചെയ്തത് മാമാങ്കത്തിനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ആറേഴുമാസമായി മാമാങ്കത്തിന്റെ പണിപ്പുരയിലാണെന്നും ടെക്‌നീഷ്യന്‍സിന്റെ കരാര്‍ ഒപ്പിട്ട് അഡ്വാന്‍സ് നല്‍കി. കളരി ചെയ്യുന്ന ചിലരെ ഒഡീഷന്‍ ചെയ്തു. ക്യാരക്ടര്‍ ഡിസൈന്‍, ലൊക്കേഷന്‍ എന്നിവ തീരുമാനിച്ചു.

കര്‍ണന് ശേഷം മറ്റൊരുപാട് പ്രോജക്ടുകള്‍ തന്നെത്തേടി വന്നുവെങ്കിലും അതെല്ലാം വലിയ ബഡ്ജറ്റുകള്‍ ആവശ്യപ്പെടുന്നതായിരുന്നതായും അദ്ദേഹം പറയുന്നു. മാമാങ്കം കഥ കേള്‍ക്കുന്നത് 2016 അവസാനമാണ്. ആ പ്രോജക്ടിനെക്കുറിച്ച് എന്റെയൊരു സുഹൃത്താണ് പറയുന്നത്, പിന്നീട് സംവിധായകന്‍ വന്നു കഥപറയുകയും ആ പ്രോജക്ട് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. മാമാങ്കം ചെയ്യാന്‍ പ്രചോദനമായത് ബാഹുബലിയാണെന്നും ചിത്രം വേണമെങ്കില്‍ ചെറിയ ബജറ്റില്‍ എടുക്കാമെന്നും എന്നാല്‍ സിനിമയുടെ എല്ലാതലങ്ങളും വെച്ച് നോക്കുമ്പോള്‍ അത് വലിയ രീതിയില്‍ ചെയ്യാനേ തോന്നുള്ളുവെന്നും വിഷ്വല്‍ ഇഫക്ട് ആയാലും ഫൈറ്റ് ആയാലും ആര്‍ട് ആയാലും എല്ലാ രീതിയിലും ചിത്രത്തോട് നീതി പുലര്‍ത്തണമന്നും അദ്ദേഹം പറയുന്നു.

മാമാങ്കത്തിന്റെ കഥ സംവിധായകന്‍ സജീവ് പിളള ചിട്ടപ്പെടുത്തിയത് 10 വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നും മാമാങ്കം നടന്നസഥലത്ത് പോയി താമസിക്കുകയും ചിത്രത്തിനായി വലിയ രീതിയില്‍ ഗവേഷണം നടത്തുകയും ചെയ്തിരുന്നു സംവിധായകന്‍. ചിത്രത്തിന്റെ മുഴുവന്‍ തിരക്കഥയുമായാണ് സജീവ് തന്റെ മുന്നിലെത്തിയതെന്നും അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണം തന്നെയാണ് തന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്നും നിര്‍മ്മാതാവ് പറയുന്നു.

കഥ പറയുമ്പോള്‍ തന്നെ മമ്മൂട്ടിയുടെ മുഖമാണ് മനസ്സില്‍ തെളിഞ്ഞത്. മമ്മൂട്ടി താത്പര്യം പ്രകടിപ്പിച്ചെങ്കില്‍ മാത്രമേ ഈ ചിത്രം മുന്നോട്ട് പോകൂവെന്നും ചിന്തിച്ചിരുന്നു. ചിത്രത്തിന് എന്തുപേരിടും എന്നായിരുന്നു മറ്റൊരു ടെന്‍ഷന്‍. മാമാങ്കം എന്ന ടൈറ്റില്‍ തന്നെ കിട്ടുമോ എന്നു നോക്കണമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. മാമാങ്കത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് തിരക്കഥയും മേയ്ക്കിംഗും പിന്നെ മമ്മൂട്ടിയുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂക്കയുടെ കരിയറിലെ ബിഗ് ബജറ്റ് സിനിമയാണിതെന്ന് മമ്മൂക്ക തന്നെ വ്യക്തമാക്കി. മമ്മൂട്ടിയുടെ ഈ വെളിപ്പെടുത്തലിനോട് 100 ശതമാനം നീതി പുലര്‍ത്തുന്ന രീതിയിലാണ് മാമാങ്കം

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. തമിഴ് തെലുങ്ക് താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. ഹോളിവുഡ്, ഹോംഗ്‌കോംഗ്, ഹോളിവുഡ് എന്നിവിടങ്ങളില്‍ നിന്നാകും അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ 30-40 ശതമാനവും വിഎഫ്എക്‌സ് ഉപയോഗിച്ചാകും ഷൂട്ട് ചെയ്യുക.

loading...
NEW GEN

AR Rahman and Sivakarthikeyan to team up.

Now the director is ready with his second script which would be funded by 24 AM Studios and would feature Sivakarthikeyan. The exciting part about this project is that AR Rahman

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.