ഞാന്‍ ചിമ്പുവിന്റെ കാര്യത്തില്‍ അല്‍പ്പം പോസസ്സീവ് ആണ്..പ്രൊപ്പോസ് ചെയ്ത അന്ന് ഞാന്‍ ഭയന്നു

Posted by Ashli Rajan, 25 Nov, 2022


ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് മഞ്ജിമ മോഹന്‍. ബാലതാരമായി തിളങ്ങിയ മഞ്ജിമയെ കുറേനാള്‍ പിന്നീട് സിനിമകളില്‍ കണ്ടില്ല. പഠനത്തിന്റെ തിരക്കുകളില്‍ ആയിരുന്ന താരം പിന്നീട് വടക്കന്‍സെല്‍ഫി എന്ന സിനിമയില്‍ നായിക ആയെത്തി.

 

എന്നാല്‍ നായിക ആയപ്പോള്‍ പ്രതീക്ഷിച്ച സ്വീകാര്യത മഞ്ജിമയ്ക്ക് മലയാള സിനിമയില്‍ നിന്നും ലഭിച്ചില്ല. അതേസമയം തമിഴ് സിനിമാ ലോകത്ത് മഞ്ജിമയ്ക്ക് വന്‍ സ്വീകാര്യത ലഭിച്ചു.തമിഴ് സിനിമകളിലാണ് മഞ്ജിമ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. തമിഴ്‌നാട്ടില്‍ നിന്നാണ് ജീവിത പങ്കാളിയെയും മഞ്ജിമ കണ്ടെത്തിയിരിക്കുന്നത്. യുവ നടന്‍ ഗൗതം കാര്‍ത്തിക് ആണ് മഞ്ജിമയെ വിവാഹം കഴിക്കാന്‍ പോവുന്നത്.

 

ഏറെ നാള്‍ നീണ്ട പ്രണയത്തിന് ഒടുവിലാണ് വിവാഹം. നവംബര്‍ 28 നാണ് വിവാഹമെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ മഞജിമ അറിയിച്ചു.സ്വകാര്യമായ ചടങ്ങിലാണ് വിവാഹം നടക്കുന്നതെന്ന് ഗൗതം പറഞ്ഞു. മറ്റൊരു സംസ്ഥാനത്ത് നിന്ന് സിനിമാ മേഖലയിലേക്ക് വരുമ്പോള്‍ സ്വീകാര്യത ലഭിക്കുമോ എന്ന ഭയം ഉണ്ടാവും. പക്ഷെ ആദ്യ സിനിമ മുതല്‍ എനിക്ക് ആ സ്‌നേഹവും പിന്തുണയും ലഭിക്കുന്നുണ്ട്. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോവുമ്പോഴും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നും മഞ്ജിമ പറഞ്ഞു.

 

പ്രണയ കഥയായി പ്രത്യേകിച്ച് ഒന്നും ഇല്ലെന്ന് ഗൗതം കാര്‍ത്തിക് പറയുന്നു. ഞാനാണ് പ്രൊപ്പോസ് ചെയ്തത്. മറുപടി പറയാന്‍ രണ്ട് ദിവസം സമയം എടുത്തു. ആ രണ്ട് ദിവസം എനിക്ക് വളരെ ഭയം ആയിരുന്നു. പക്ഷെ ഓക്കെ പറഞ്ഞു. അങ്ങനെ പടി പടിയായി വിവാഹത്തിലേക്ക് കടക്കുന്നു, ഗൗതം കാര്‍ത്തിക് പറഞ്ഞു.

 

ജീവിതത്തില്‍ ശരിയായ പങ്കാളിയെ കാണുമ്പോള്‍ അവര്‍ നിന്നെ ഒരു പുരുഷനാക്കി മാറ്റുമെന്നാണ് അച്ഛന്‍ പറയാറ്. മഞ്ജിമ എനിക്ക് അങ്ങനെ ഒരാളാണ്. ഒരു പയ്യനായിരുന്ന ഞാന്‍ ആളായി മാറിയതിന് ഇവളാണ് കാരണം. സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നു. അത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് പ്രണയമുണ്ടായത്. അവള്‍ സുന്ദരിയാണ്. അതിനൊപ്പം വളരെ ശക്തയുമാണെന്ന് ഗൗതം കാര്‍ത്തിക് പറഞ്ഞു.

 

രണ്ട് പേരുടെയും സുഹൃത്തായ നടന്‍ ചിമ്പുവിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. ചിമ്പുവിന് എന്റെ കാര്യത്തില്‍ സന്തോഷം ഉണ്ടെന്ന് ഗൗതം കാര്‍ത്തിക് പറഞ്ഞു. നമ്മളുടെ കാര്യത്തില്‍ എന്ന് മഞ്ജിമ ചിരിച്ച് കൊണ്ട് തിരുത്തി. ഇത് കേട്ട ഗൗതം താന്‍ ചിമ്പുവിന്റെ കാര്യത്തില്‍ കുറച്ച് പൊസസീവ് ആണെന്നും അതിനാലാണ് എന്റെ കാര്യത്തില്‍ എന്ന് പറഞ്ഞതെന്നും പറഞ്ഞു.

 

 

 

 

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids