ദുരിതാശ്വാസ നിധിയിലേക്ക് ഇന്നസെന്റ് മൂന്ന് ലക്ഷം രൂപ നൽകി

Posted by Sooraj Surendran, 13 Aug, 2019

 

 

സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടനും മുൻ എംപിയുമായ ഇന്നസെന്റ് മൂന്നു ലക്ഷം രൂപ നൽകി. ഒരു വർഷത്തെ എംപി പെൻഷനാണ് ഇന്നസെന്റ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്നസെന്റ് ഇക്കാര്യം അറിയിച്ചത്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ എം.പി പെൻഷൻ ഞാൻ നൽകുകയാണ്. മുൻ എം.പിയെന്ന നിലയിൽ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുകയാണ് നൽകിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂർ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ എസ്. ഷാനവാസിന് കൈമാറി. 25000 രൂപയാണ് എനിക്ക് ലഭിക്കുന്ന പ്രതിമാസ പെൻഷൻ. ഒരു വർഷത്തെ പെൻഷൻ തുക പൂർണ്ണമായും ദുരിതബാധിതർക്കായി നീക്കി വെക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണ്.

 

എം.പി ആയിരിക്കേ, രണ്ട് സന്ദർഭങ്ങളിലായി 6 മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് 2 മാസത്തേയും 2018ലെ പ്രളയകാലത്ത് 4 മാസത്തേയും ശമ്പളമാണ് ഇപ്രകാരം നൽകിയത്. ഒട്ടാകെ 3 ലക്ഷം രൂപ അന്നും സംഭാവനയായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറി. ഇതൊക്കെ വിളിച്ചു പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവർത്തിച്ചാൽ, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താൽപര്യക്കാർ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും ഞാൻ കരുതുന്നു. സി.എം. ഡി.ആർ.എഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്റെ ഗുണഭോക്താവാണെന്നും നാം മറന്നു കൂടാ. കെ.വി.അബ്ദുൾ ഖാദർ എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു.

loading...

ഏറ്റവുമിഷ്ടപ്പെട്ട സ്ഥലം ആഫ്രിക്കയെന്ന് രഞ്ജിനി

22 Nov, 2019

അസാധാരണമായ അവതരണശൈലി കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിക്ക് യാത്ര ചെയ്തതില്‍ ഏറ്റവും ഇഷ്ടം ആഫ്രിക്കയാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കെനിയയിലും ഐവറി കോസ്റ്റിലും പോയിട്ടുള്ള താരം അന്നാട്ടില്‍ സാധാരണ നിഷ്‌കളങ്കത നിറഞ്ഞ ആളുകളാണുള്ളതെന്നും അവരുടെ സംസ്‌കാരവും ആതിഥേയത്വവുമൊക്കെ ഒരുപാട് ഇഷ്ടമായി എന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്നു തോന്നുന്ന കാലത്ത് ഇവിടേക്ക് പോകാനാണ് തന്റെ ആഗ്രഹമെന്നും പറയുന്നു. റിട്ടയര്‍മെന്റ് ജീവിതം ആഫ്രിക്കയിലാവണമെന്നും നല്ല സന്തോഷം കിട്ടും, അവിടെ മറയില്ലാത്ത

കെട്ട്യോളാണ് എന്റെ മാലാഖയെന്ന് ഇടയ്ക്കിടെ പറയിച്ച് ആസിഫിന്റെ ഭാര്യ

21 Nov, 2019

താന്‍ അഭിനയിക്കുന്ന സിനിമയുടെ പേര് തന്റെ ഭാര്യ സമ ഇടയ്ക്കിടെ ചോദിക്കുമെന്ന് ആസിഫ് അലി. ഇങ്ങനെ പലവട്ടം ആവര്‍ത്തിച്ചപ്പോള്‍ സ്വന്തം ഭര്‍ത്താവ് അഭിനയിക്കുന്ന സിനിമയുടെ പേര് പോലും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്നില്ലെയെന്ന് ചോദിച്ചപ്പോഴാണ് സമയുടെ കള്ളത്തരം ആസിഫ് കൈയ്യോടെ പൊക്കിയത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന് ഇക്ക പറയുന്നതു കേള്‍ക്കാന്‍ വേണ്ടിയാണിതെന്നായിരുന്നു സമയുടെ മറുപടി. നവാഗതനായ നിസാം ബഷീര്‍ ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ

അന്ന് പിന്തുണച്ചത് റിന്ന മാത്രം ; നിവിന്‍ പോളി

21 Nov, 2019

സിനിമാമോഹം തലയ്ക്ക് പിടിച്ച് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് റിന്ന മാത്രമാണെന്ന് നിവിന്‍ പോളി. 9 വര്‍ഷം മുന്‍പായിരുന്നു ഈ സംഭവം. അന്ന് ജോലി രാജി വെക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവളിയാക്കിയിരുന്നു. മണ്ടന്‍ തീരുമാനങ്ങള്‍ എന്നൊക്കെയായിരുന്നു വിമര്‍ശനം. എന്നാല്‍ ഭാര്യ റിന്ന മാത്രമാണ് ഇക്കാര്യത്തില്‍ തനിക്കൊപ്പം നിന്നതെന്ന് നിവിന്‍ പോളി ഓര്‍ത്തെടുക്കുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നിവിന്‍ ഭാര്യയെക്കുറിച്ച് വാചാലനായി മാറിയത്. സിനിമയില്‍ നിനക്കാരുമില്ലെന്നും എന്താവും ഭാവിയെന്നുമായിരുന്നു അവരുടെ ചോദ്യം.

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram