ഷക്കീല തരംഗത്തിൽ വഞ്ചിക്കപ്പെട്ടു, വിതരണക്കാരുടെ ചതി : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മധു മേനോന്‍

Posted by Online desk , 16 Oct, 2019

 

 

തൊണ്ണൂറുകളില്‍ മലയാളികളുടെ പ്രിയതാരമായിരുന്നു മധു മേനോന്‍. ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്നു മധു മേനോന്‍. അപ്രതിക്ഷിതമായ ചെക്കാചില കാരണങ്ങൾ കൊണ്ട് സിനിമ രംഗത്ത് നിന്ന് അദ്ദേഹത്തിന് മാറി നിൽക്കേണ്ടി വന്നു. അതിനുണ്ടായ കാരണങ്ങൾ ഇപ്പോൾ നടൻ തുറന്നു പറയുകയാണ്.സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 2016 ല്‍ തിലോത്തമ എന്ന ചിത്രത്തിലൂടെ അദ്ദേഹം മടങ്ങിവരവ്നടത്തിയിരുന്നെങ്കിലും ചില പ്രതിസന്ധികളിലൂടെ കടന്നു പോയ കാര്യം നടൻ പറയുന്നു.

 

Image result for actor-madhu-menon


അക്കാലത്ത് സിനിമയും സീരിയലും ഒന്നിച്ചു കൊണ്ടു പോകുകയായിരുന്നു. ഇതു ചെയ്യും ഇതു ചെയ്യില്ല എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. 99 ല്‍ ആണ് തിരുവനന്തപുരത്ത് താമസമാക്കിയത്.അതിനു ശേഷവും ദൈവത്തിന്റെ മക്കള്‍ എന്ന സീരിയല്‍, കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ തുടങ്ങിയ സിനിമകള്‍ ഒക്കെ ചെയ്തു. ആ സമയത്താണ് ഞാന്‍ നായകനായ ഗന്ധര്‍വരാത്രി എന്ന സിനിമ വന്നത്. അത് കരിയര്‍ മറ്റൊരു വഴിക്കാക്കി. മലയാളത്തിലെ ഒരു വലിയ സംവിധായകനായിരുന്നു അതിലെ നായകന്‍. ഒരു മുഖ്യധാരാ സിനിമയായി ഷൂട്ട് തുടങ്ങിയ ഗന്ധര്‍വരാത്രി പക്ഷേ തിയേറ്ററിലെത്തിയത് എ പടം എന്ന ലേബലിലാണ്. ഷക്കീല തരംഗം ആഞ്ഞടിച്ച സമയമായിരുന്നു. വിതരണക്കാരുടെ ചതി. അത് എന്നെ സങ്കടപ്പെടുത്തി. മലയാളത്തില്‍ സിനിമ ചെയ്യുന്നതിനോട് മടുപ്പും തോന്നി. അതിലെ നായിക തെലുങ്കില്‍ നിന്നു വന്ന ഒരു കുട്ടിയായിരുന്നു. ചതിക്കപ്പെട്ടതോടെ അവളും കരിയര്‍ തകര്‍ന്നു തിരിച്ചു പോയി.ഞാന്‍ ഉള്‍പ്പെടുന്ന ഒരു മോശം സീന്‍ പോലും ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. സിനിമ മൊത്തത്തിലും അത്ര പ്രശ്‌നമുണ്ടായിരുന്നില്ല. പക്ഷേ, ലേബല്‍ ഇതായിപ്പോയി. ആ കാലഘട്ടത്തില്‍ പലര്‍ക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട്.

 

Image result for actor-madhu-menon

 

സിനിമ റിലീസായപ്പോള്‍ അച്ഛനും അമ്മയും കൂടി എറണാകുളത്തെ ഒരു തിയേറ്ററില്‍ സിനിമ കാണാന്‍ പോയി. പക്ഷേ, ഗെയിറ്റില്‍ സെക്യൂരിറ്റി അമ്മയെ തടഞ്ഞു, സ്ത്രീകളെ കയറ്റി വിടാന്‍ പറ്റില്ല എന്നു പറഞ്ഞു. അവര്‍ സിനിമ കാണണം എന്നു എനിക്കു നിര്‍ബന്ധമായിരുന്നു. ഈ കോലാഹലം ഉണ്ടായത്ര പ്രശ്‌നങ്ങളൊന്നും ആ സിനിമയില്‍ ഇല്ലെന്നും ഞാന്‍ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ക്ക് ബോദ്ധ്യമാകണം എന്നു തോന്നി. അതിനു ശേഷം അത്തരം സിനിമകളിലേക്ക് ധാരാളം ഓഫറുകള്‍ വന്നെങ്കിലും ഒന്നും ചെയ്തില്ല. ആ സമയത്ത് തന്നെ ഷഡ്കാല ഗോവിന്ദ മാരാരുടെ ജീവചരിത്രം പറയുന്ന, ഞാന്‍ നായകനാകുന്ന സ്വരരാഗഗംഗ എന്ന ചിത്രവും ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ സിനിമ റിലീസായില്ല. അത് റിലീസായെങ്കില്‍ കരിയര്‍ മറ്റൊന്നാകുമായിരുന്നു.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram