അമലയും വിജയും പിരിഞ്ഞതിന് പിന്നില്‍ ധനുഷ് ; തുറന്ന് പറഞ്ഞ് വിജയുടെ പിതാവ്

Posted by Geethu m nair, 01 Feb, 2020


2014 ലായിരുന്നു സംവിധായകന്‍ എ.എല്‍ വിജയുമായുള്ള അമല പോളിന്റെ വിവാഹം. എന്നാല്‍ 2017 ല്‍ മുന്‍പേ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോഴിതാ ഇവര്‍ പിരിഞ്ഞതിന് പിന്നിലെ കാരണം ധനുഷാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിജയുടെ പിതാവും നിര്‍മാതാവുമായ അളകപ്പന്‍. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് തമിഴ് നിര്‍മാതാവ് കൂടിയായ അളകപ്പന്‍ മകന്റെ വിവാഹമോചനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.വിജയ്യുമായുള്ള വിവാഹശേഷം അമല പോള്‍ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മിച്ച അമ്മകണക്ക് എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായി. ഇതായിരുന്നു ഇരുവരും തമ്മില്‍ പൊട്ടിത്തെറിയുണ്ടാകാനുള്ള കാരണം. മുന്‍പ് പല തവണ വിജയും അമലയും വേര്‍പിരിഞ്ഞതിന്റെ കാരണങ്ങള്‍ നിരത്തി പിതാവ് രംഗത്തു വന്നിട്ടുണ്ട്.
അഭിനയം നിര്‍ത്താമെന്ന വാക്ക് പാലിക്കാത്തതില്‍ നിരവധി തവണ അമലയെ കുറ്റപ്പെടുത്തിയിട്ടുമുണ്ട്. അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്നും അളകപ്പന്‍ പറഞ്ഞിരുന്നു. എന്നാല്‍ അമലയെ അഭിനയിക്കാന്‍ താന്‍ ഒരിക്കലും വിലക്കിയിട്ടില്ലെന്ന് വിജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ എടുത്തു പരിശോധിച്ചാല്‍ തന്നെയറിയാം താന്‍ സ്ത്രീകളെ എത്ര ബഹുമാനിക്കുന്നു എന്ന സത്യം. അഭിനയത്തിന്റെ കാര്യത്തില്‍ അമലയെ ഒരിക്കലും വിലക്കിയിട്ടില്ല. കഴിവിന്റെ പരമാവധി പിന്തുണച്ചിട്ടേയുള്ളൂ. ഞാനും എന്റെ കുടുംബവും അമലയെ അഭിനയിക്കാന്‍ വിടുന്നില്ലെന്ന വാര്‍ത്ത തീര്‍ത്തും അസത്യമാണ്. സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാല്‍ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. വിജയ് പറഞ്ഞിരുന്നു.
അജിത്ത് നായകനായി അഭിനയിച്ച കിരീടം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സംവിധായകന്‍ വിജയ് അരങ്ങേറ്റം കുറിച്ചത്. തമിഴില്‍ മദ്രാസിപട്ടണം, ദൈവ തിരുമകള്‍, തലൈവ, ശൈവം, ദേവി തുടങ്ങി നിരവധി ചിത്രങ്ങള്‍ വിജയ് സംവിധാനം ചെയ്തു. തലൈവ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അമല പോളുമായി വിജയ് പ്രണയത്തിലാകുന്നത്. അമല പോളുമായുളള വിവാഹമോചനശേഷം വിജയ് ഡോ ആര്‍ ഐശ്വര്യയെ വിവാഹം ചെയ്തു. അളകപ്പന്റെ പുതിയ വെളിപ്പെടുത്തല്‍ തമിഴ് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കയാണ്.

loading...

അയ്യനെ കണ്ട് വിഘ്‌നേഷ്

17 Feb, 2020

കാതുവാകുള രെണ്ടു കാതല്‍ എന്ന ചിത്രം ആരംഭിക്കുന്നതിന് മുന്‍പ് അയ്യനെ കണ്ട് വിഘ്‌നേഷ് ശിവന്‍. ശബരിമലയില്‍ നിന്നുള്ള ചിത്രം വിഘ്‌നേഷാണ് പങ്ക് വച്ചിരിക്കുന്നത്. നയന്‍താര, സാമന്ത, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതുവാകുള രെണ്ടു കാതല്‍. ദൈവികമായൊരു അഡിക്ഷന്‍ ഈ സ്ഥലത്തിനോട് ഉണ്ടെന്ന അടിക്കുറിപ്പോടെയാണ് ശബരിമല സന്ദര്‍ശനത്തിന്റെ ചിത്രം വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. അയ്യപ്പഭക്തനായ വിഘ്‌നേഷ് ഇതാദ്യമായല്ല ശബരിമലയില്‍ എത്തുന്നത്. കഴിഞ്ഞ മണ്ഡലകാലത്തും

പോയി വേലൈ പാരടാ...വൈറലായി വിജയ് സേതുപതിയുടെ മാസ് മറുപടി

14 Feb, 2020

തമിഴ്‌നാട്ടിലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തിന്റെ കണ്ണികളിലൊരാളാണ് വിജയ് സേതുപതി എന്ന ആരോപണത്തിനാണ് മക്കള്‍ സൈല്‍വന്റെ മാസ് മറുപടി. പോയി വേറെ പണി നോക്കെടോ (പോയി വേറൈ വേലൈ ഇരുന്താ പാര്ങ്കടാ) എന്നാണ് വിജയ് സേതുപതി വിഷയത്തോട് പ്രതികരിച്ച് ട്വിറ്ററില്‍ കുറിച്ചത്. തനിയ്‌ക്കെതിരെ അപവാദം പരത്തുന്നവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് വിജയ് നല്‍കിയത്. വിജയ് സേതുപതി, ആര്യ, രമേഷ് ഖന്ന എന്നിവര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് തരത്തിലുള്ള വ്യാജകുറിപ്പ്

ഫോണ്‍ നമ്പര്‍ എതുക്ക് അമ്മാ..ഉനക്കാകെ ഫോണെ തന്നിടുവേ... : സദസിനെ പൊട്ടിച്ചിരിപ്പിച്ച് പാര്‍ത്ഥിപന്‍

10 Feb, 2020

മഞ്ജുവാര്യയെ വാനോളം പുകഴ്ത്തി തമിഴ് നടന്‍ പാര്‍ത്ഥിപന്‍. ഒരു അവാര്‍ഡ് ഫംഗ്ഷനിടെയായിരുന്നു മഞ്ജുവിനെ കുറിച്ച് പാര്‍ത്ഥിപന്റെ നല്ല വാക്കുകള്‍. പരിപാടിയുടെ അവതാരകനായിരുന്ന പാര്‍ഥിപന്‍ താന്‍ മഞ്ജുവിന്റെ ആരാധകനാണെന്ന് വേദിയില്‍ വെച്ച് തുറന്നുപറഞ്ഞു. ഒരു നല്ല ആസ്വാദകയ്ക്കേ നല്ലൊരു അഭിനേത്രിയാകാന്‍ കഴിയൂ എന്നാണ് പാര്‍ത്ഥിപന്‍ മഞ്ജുവിനെക്കുറിച്ച് പറഞ്ഞത്. പാര്‍ഥിപന്‍ സംവിധാനം ചെയ്ത കഥൈ, തിരക്കഥെയ്, വാസനം, ഇയക്കം എന്ന ചിത്രം കണ്ട ശേഷം മഞ്ജു വാര്യര്‍ ഒരു രാത്രി അദ്ദേഹത്തെ ഫോണില്‍

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram