പ്രശസ്​ത റാപ് ഗായകൻ മാക്​ മില്ലർ മരിച്ചനിലയിൽ

Posted by BINDU PP, 08 Sep, 2018

 

 


വാഷിങ്ടൺ: അമേരിക്കയിൽ പ്രശസ്ത റാപ് ഗായകൻ മാക് മില്ലർ മരിച്ചനിലയിൽ കണ്ടെത്തി. വിഷാദരോഗത്തിനടിമയായിരുന്ന മില്ലര്‍ ഈയടുത്ത് കാമുകിയും പ്രശസ്ത ഗായികയുമായ അരിയാന ഗ്രാന്‍റെയുമായി പിരിഞ്ഞിരുന്നു. മില്ലര്‍ നിരോധിത ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്. മദ്യപിച്ച്‌ വാഹനമോടിച്ചതിന് മില്ലറെ രണ്ടുതവണ പൊലീസ് പിടികൂടിയിരുന്നു.

 

വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് മില്ലറുടെ സുഹൃത്താണ് പൊലീസിനെ വിവരമറിയിച്ചത്. 26 കാരനായ മില്ലറുടെ അമിതമായി ഡ്രഗ് ഉപയോഗമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. മാൽകോം മക്കോർമിക് എന്നാണ് യഥാർഥ നാമം. മില്ലർക്ക് പ്രശസ്ത ഗായകൻ എഡ് ഷീറാൻ അടക്കമുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു. മില്ലർ എന്നും തന്റെ പ്രിയപ്പെട്ടവനായിരുന്നുവെന്നായിരുന്നു ഷീറാന്റെ പ്രതികരണം.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram