അമർ അക്ബർ അന്തോണിമാരിൽ ഒരാൾ ഞാനായിരുന്നു, അവസാന നിമിഷം ഒഴിവാക്കി: ആസിഫ് അലി

Posted by ബിന്ദു, 14 Mar, 2019

 

 


യുവനടന്മാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. നെഗറ്റീവ് കഥാപാത്രമായി മലയാള സിനിമയിൽ എത്തിയ നടൻ ഇപ്പോൾ ഹീറോയാണ്. നാദിർഷ സംവിധാനം ചെയ്ത അമർ അക്ബര്‍ അന്തോണിയിലെ ഒരു നായകൻ താനായിരുന്നെന്നും അവസാനനിമിഷം ഒഴിവാക്കുകയായിരുന്നുവെന്നും നടൻ ഇപ്പോൾ പറയുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മേരാ നാം ഷാജിയുടെ ഓഡിയോ ലോഞ്ചില്‍ വച്ചാണ് ഈ വിവരം ആസിഫ് തുറന്നുപറഞ്ഞത്. പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നായകന്മാരായി എത്തിയ അമർ അക്ബർ അന്തോണിയിൽ ഫൈസൽ എന്ന അതിഥിവേഷത്തിൽ ആസിഫ് അലി അഭിനയിച്ചിരുന്നു. മൾടിസ്റ്റാർ ചിത്രമായ മേരാ നാം ഷാജിയിൽ ഒരു നായകൻ ആസിഫ് അലിയാണ്.

 

nadhirshah-asif-ali

 


അമർ അക്ബർ അന്തോണിയിൽ ഒരാൾ ഞാനായിരുന്നു, എന്നാൽ അവസാനനിമിഷം എന്നെ ഒഴിവാക്കി. അതിനു പകരമായാകാം ഈ സിനിമയിൽ ഷാജിയായി എന്നെ കൊണ്ടുവന്നത്. പക്ഷേ ആ സിനിമയിൽ നായകന്മാരായ മൂന്നുപേർക്കും കിട്ടിയ കൈയടി അത്രത്തോളം തന്നെ എന്റെ ചെറിയ കഥാപാത്രത്തിനും കിട്ടി. ആ ധൈര്യമാണ് ഷാജിയായി അഭിനയിക്കാൻ എനിക്ക് പ്രചോദനമായത്. ആസിഫ് പറഞ്ഞു.

Image result for amar akbar anthony malayalam

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്കുശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ബിജു മേനോൻ, ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബി. രാകേഷ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നൻ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരാണ് കഥ. ജോൺ കുട്ടി എഡിറ്റിംങ്ങും എമിൽ മുഹമ്മദ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram