മണി രത്നത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബാബു ആന്റണി

Posted by santhisenanhs, 21 Sep, 2022

മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ട ചിത്രം പൊന്നിയിൻ സെൽവത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ചിത്രത്തിൽ മണി രത്നത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ ബാബു ആന്റണി. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ 30 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

 

സംവിധായകൻ ഭരതൻ ആണ് തന്നെ സിനിമയിൽ ഇൻട്രൊഡ്യൂസ് ചെയ്തതെങ്കിലും എന്നും മനസിൽ ഉള്ളത് മണി രത്നവും ഫാസിലും ആണെന്നും,അഞ്ജലിയ്ക്ക് ശേഷം മണി രത്നത്തിനൊപ്പം സിനിമ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു എന്നും ബാബു ആന്റണി പറഞ്ഞു. 1990 ൽ ആയിരുന്നു അഞ്ജലി തിയേറ്ററുകളിൽ എത്തിയത്.

 

ഭരതേട്ടനാണ് എന്നെ സിനിമയിൽ ഇൻഡ്രൊഡ്യൂസ് ചെയ്തത്. പക്ഷെ ഇപ്പോഴും എന്റെ മനസിൽ മണി രത്നം സാറും ഫാസിൽ സാറും ഒക്കെ ഗുരുക്കന്മാരാണ്. അവരുടെ കൂടെ വർക്ക് ചെയ്യാൻ പറ്റിയിട്ടുണ്ട്. മണി സാറിന്റെ കൂടെ 32 വർഷങ്ങൾക്ക് മുമ്പ് അഞ്ജലി എന്ന സിനിമയിൽ വർക്ക് ചെയ്തു. അത് കഴിഞ്ഞ് അദ്ദേഹത്തോടൊപ്പം ഒരു പടം ചെയ്യാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. വലിയ ഒരു എക്സ്പീരിയൻസാണ് ഈ സിനിമ. ഈ കഥയാണെങ്കിലും കഥാപാത്രമാണെങ്കിലും ഇതിൽ അഭിനയിച്ച അഭിനേതാക്കളാണെങ്കിലും, അവരെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. സിനിമയക്കായി ഞാൻ കാത്തിരിക്കുകയാണ്. നിങ്ങൾ ഈ പടം ഉറപ്പായും എൻജോയ് ചെയ്യുമെന്ന് വിശ്വാസമുണ്ട്, ബാബു ആന്റണി പറഞ്ഞു.

 

വൻ താര നിരയാണ് ചോളന്മാരുടെ കഥ പറയുന്ന ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗം ഒമ്പത് മാസത്തിനുള്ളിൽ റിലീസ് ചെയ്യുമെന്ന് മണിരത്നം വ്യക്തമാക്കിയിരുന്നു. 500 കോടി മുതല്‍ മുടക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മാണം.

 

പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

 

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കും.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids