ഭാവനയിലെ അഴക്, വരികളിലെ വൈവിധ്യം, വിടവാങ്ങുന്നത് ഇതിഹാസതുല്യനായ ഗാനരചയിതാവ്

Posted by സൂരജ് സുരേന്ദ്രന്‍, 26 Nov, 2021

 

 

"ട്യൂണിനൊപ്പിച്ച് വാക്കുകള്‍ ചേര്‍ത്തുവെയ്ക്കുന്നതിലല്ല കാര്യം. ഇപ്പോഴത്തെ പാട്ടുകളില്‍ അതു മാത്രമാണ് കാണുന്നത്. പാട്ടെഴുതുമ്പോള്‍ വാക്കുകളുടെ അര്‍ഥവും ആശയവും സിനിമയുടെ കഥാഘടനയും സന്ദര്‍ഭവും അറിഞ്ഞിരിക്കണം" ഒരിക്കൽ ബിച്ചു തന്നെ പറഞ്ഞ വാക്കുകളാണിത്. പരന്ന വായനയും എല്ലാ കാര്യങ്ങളെപ്പറ്റിയുളള സാമാന്യധാരണയും ഒരു പാട്ടെഴുത്തുകാരനുണ്ടായിരിക്കണം.

 

സിനിമകള്‍ക്ക് വേണ്ടി പാട്ടെഴുതുമെന്നോ ജീവിതത്തിന്റെ മുക്കാല്‍ പങ്കും പാട്ടെഴുത്തിനായ ചെലവഴിക്കുമെന്നോ വിചാരിച്ചതല്ലെന്നും എല്ലാം സംഭവിച്ചുപോയതാണെന്നും ബിച്ചു തിരുമല ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഒരു പക്ഷെ അതൊരു നിയോഗമായിരിക്കാം. മൂവായിരത്തിലധികം സിനിമാ ഗാനങ്ങളും മാമാങ്കം പല കുറി കൊണ്ടാടി തുടങ്ങിയ പ്രശസ്തമായ ലളിതഗാനങ്ങളും നിരവധി ഭക്തി ഗാനങ്ങളും എഴുതിയ ബിച്ചു തിരുമല മുഖ്യധാരാ സിനിമാ ഗാനരചനയിൽ ഏത് രീതിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു.

 

ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകള‍െഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. കഠിനപരിശ്രമങ്ങൾക്കൊടുവിൽ സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. "ശബരിമല ശ്രീധർമശാസ്താവ്" എന്ന ചിത്രത്തിൽ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയിൽ എഴുതിയ കവിത "ഭജഗോവിന്ദം" എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും "ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം..." എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്.

 

എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്. "പടകാളി ചണ്ഡി ചങ്കരി പോർക്കലി...", "കുനുകുനെ ചെറു കുറുനിരകൾ...", "മാമ്പൂവേ മഞ്ഞുതിരുന്നോ..." എന്നിങ്ങനെ "യോദ്ധ"യിലെ മൂന്നു പാട്ടുകളും സൂപ്പർഹിറ്റായി.

 

രാഗേന്ദു കിരണങ്ങൾ, ആയിരം കണ്ണുമായ് കാത്തിരുന്നു, മൈനാകം കടലിൽ നിന്നുയരുന്നുവോ, ഒറ്റക്കമ്പി നാദം മാത്രം, ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം, ഹൃദയം ദേവാലയം, ശ്രുതിയിൽ നിന്നുയരും, വാകപൂമരം ചൂടും, പൂങ്കാറ്റിനോടും, പാൽനിലാവിനും, മകളെ പാതിമലരെ, മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ, പടകാളി ചണ്ഡി ചങ്കരി പോർക്കലി, മാധവേട്ടനും, ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, കണ്ണാംതുമ്പീ പോരാമോ, കിലുകിൽ പമ്പരം തിരിയും മാനസം, പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു, ആലിപ്പഴം, ഉന്നം മറന്നു തെന്നിപ്പറന്നു... എന്നിങ്ങനെ നീളുന്നു ബിച്ചു തിരുമലയുടെ സംഗീത വഴിത്താരയിലെ ഹിറ്റ് ഗാനങ്ങളിൽ ചിലത് മാത്രം.

 

1981ലും 1991ലുമായി രണ്ട് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം ബിച്ചു തിരുമലയെ തേടിയെത്തി. സാധാരണ പ്രയോഗത്തിലില്ലാത്ത വാക്കുകള്‍ പോലും ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും പാട്ടുകേള്‍ക്കുന്നവരുടെ മനസ്സിലേക്ക് കൊണ്ടുവരാനും ആരോ ഉണ്ടാക്കി വെച്ച ഈണത്തിന് മേല്‍ എഴുതാനും അദ്ദേഹത്തെ കഴിഞ്ഞേ മറ്റാരുമുള്ളൂവെന്ന് നിസംശയം പറയാം.


ഗാനരചനയിലേക്ക് ചുവടുവയെക്കുന്ന ആർക്കും റോൾ മോഡലാക്കാൻ കഴിയുന്ന വ്യക്തിത്വം. എല്ലാ മാനുഷിക വികാരങ്ങളെയും ഉൾക്കൊള്ളുന്ന വരികൾ. വരികൾക്കുള്ളിൽ തന്നെ താളം. അതായിരുന്നു ബിച്ചു തിരുമലയുടെ പാട്ടുകൾ. പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍. മലയാളികളുടെ പാട്ടുലോകത്തെ സമ്പുഷ്ടമാക്കിയ ബിച്ചു തിരുമല ഇനിയും എത്രയോ തലമുറകൾക്ക് ആസ്വദിക്കാനുള്ള സൃഷ്ടികൾ ബാക്കിയാക്കിയാണ് യാത്രയാകുന്നത്. പ്രിയ്യപ്പെട്ട ബിച്ചു തിരുമലയ്ക്ക് ഞങ്ങളുടെ ബിച്ചുവേട്ടന് കലാകൗമുദിയുടെ ആദരാജ്ഞലികൾ.

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids