നഷ്ടം സംഭവിച്ചാലും, തിയേറ്ററിന്റെ ഇരുട്ടിനുള്ളില്‍ സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം ; ജിസ് ടോംസ്

Posted by geethu nair, 22 May, 2020

കൊറോണ വൈറസ് ലോകത്തെ പിടിച്ച് കുലുക്കുമ്പോള്‍ സിനിമാമേഖലയ്ക്കും കടുത്ത പ്രതിസന്ധിയാണ്. റിലീസുകളും ഷൂട്ടിംഗുമൊക്കെ മാറ്റിവെച്ചതോടെ കനത്ത നഷ്ടമാണ് പലര്‍ക്കും ഉണ്ടായിട്ടുള്ളത്. ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പായാണ് തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. മാളുകളും പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹമുള്‍പ്പടെ നിരവധി സിനിമകളായിരുന്നു തിയേറ്ററുകളിലേക്ക് എത്താനുണ്ടായിരുന്നത്. ഇതോടെയാണ് സിനിമയുടെ റിലീസ് നീട്ടിയത്.
ചിത്രീകരണം നിര്‍ത്തിവെച്ചതിന് പിന്നാലെയായാണ് താരങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങിയത്. ഇതിനിടയിലാണ് സിനിമകള്‍ ഒടിടി വഴി റിലീസ് ചെയ്യാനുള്ള നീക്കം നടത്തിയത്. വിജയ് ബാബുവും ജയസൂര്യയുമായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ജ്യോതികയുടെ സിനിമ ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കി സൂര്യ എത്തിയിരുന്നു ഒരുവിഭാഗം കടുത്ത പ്രതിഷേധവുമായെത്തിയപ്പോള്‍ മറുവിഭാഗം ഈ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയായാണ് മലയാളത്തിലും ഇത്തരത്തിലുള്ള റിലീസിന്റെ സാധ്യതകളെക്കുറിച്ച് പലരും അന്വേഷിച്ചത്.
ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമകള്‍ ഏറെയുണ്ട്. തിയേറ്ററുകളിലല്ലാത്ത റിലീസിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു കൂടുതല്‍ പേരും എത്തിയത്. മഞ്ജു വാര്യരുടെ പുതിയ സിനിമയായ ചതുര്‍മുഖത്തിന്റെ ഷൂട്ടിംഗും പൂര്‍ത്തിയായതാണ്. സണ്ണി വെയ്നും മഞ്ജു വാര്യരും അഭിനയിച്ച ഹൊറര്‍ ചിത്രമായ ചതുര്‍മുഖം നിര്‍മ്മിച്ചത് ജിസ് ടോംസാണ്. സിനിമയുടെ റിലീസിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവും.
ഓരോ പ്രൊഡ്യൂസേഴ്സിന്റെയും പ്രശ്നങ്ങള്‍ മനസ്സിലാക്കി ഉചിതമായ തീരുമാനമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എടുത്തുകൊണ്ടിരിക്കുന്നത്. 600 കോടിയോളം രൂപയുടെ നഷ്ടമുണ്ട്. ചില നിര്‍മ്മാതാക്കള്‍ക്ക് അവരുടെ നഷ്ടം നികത്താനായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ചെയ്യുന്നതിനാണ് താല്‍പര്യം. നഷ്ടമാണെങ്കില്‍ക്കൂടിയും സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് ചിലര്‍ക്ക് താല്‍പര്യം. എല്ലാവര്‍ക്കും അനുകൂലമായ തീരുമാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കൈക്കൊള്ളുമെന്നാണ് തന്റെ വിശ്വാസമെന്നും ജിസ് ടോംസ് പറയുന്നു. നഷ്ടം സംഭവിച്ചാലും, തിയേറ്ററിന്റെ ഇരുട്ടിനുള്ളില്‍ സിനിമ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു. അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
ചതുര്‍മുഖത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ പൂര്‍ത്തിയായതാണ്. ഏപ്രില്‍ അവസാനം സിനിമ റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായെന്നമായിരുന്നു സംവിധായകരിലൊരാളായ സലില്‍ പറഞ്ഞത്. എന്നാണ് റിലീസ് ചെയ്യാന്‍ പറ്റുകയെന്നറിയില്ല. എല്ലാവരേയും പോലെ ശുഭപ്രതീക്ഷകളോടെ തങ്ങളും കാത്തിരിപ്പിലാണെന്നും അദ്ദേഹം പറയുന്നു.

 

മേപ്പടിയാന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

28 Jan, 2021

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ റിലീസിന് തയാറെടുക്കുകയാണ്. നവാഗതനായ വിഷ്ണു മോഹന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനുമാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, അലെന്‍സിയര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. രാഹുല്‍ സുബ്രമണ്യമാണ് സംഗീതം ഒരുക്കുന്നത്. നീല്‍ ഡി കുന്‍ഹ ക്യാമറയും

ആ മുഖമൊന്ന് കാണിക്കൂ...

28 Jan, 2021

പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അല്ലിയുടെ വിശേഷങ്ങളുമായി ഇരുവരും മിക്കപ്പോഴും സോഷ്യല്‍മീഡിയയിലെത്താറുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് പൃഥ്വിരാജും സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളത്. വീട്ടിലെ വളര്‍ത്തുനായ സോറോയ്ക്ക് ഒപ്പം കളിക്കുന്ന അല്ലിയുടെ ഒരു ചിത്രമാണ് സുപ്രിയ ഇന്ന് പങ്കുവച്ചിരിക്കുന്നത്. പുതിയ ചിത്രത്തിലും അല്ലിയുടെ മുഖം വ്യക്തമല്ല. പതിവുപോലെ, അല്ലിമോളുടെ മുഖം കാണുന്ന ചിത്രം പങ്കുവയ്ക്കൂ എന്ന അപേക്ഷയുമായി അല്ലി

കണ്‍മണിയെ കാത്ത് മുത്തുമണി

28 Jan, 2021

മലയാളത്തില്‍ ഏവര്‍ക്കും പ്രിയപ്പെട്ട നായികമാരിലൊരാളാണ് മുത്തുമണി. ഗര്‍ഭകാലം ആസ്വദിക്കുന്ന നടിമാരെ കുറിച്ചുള്ള വാര്‍ത്തകളാണ് ഈ ലോക്ഡൗണ്‍ കാലത്ത് ഏറെയും വൈറലായത്. എങ്കിലിതാ, നമ്മുടെ മുത്തുമണിയും ആദ്യകണ്‍മണിയെ കാത്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മുത്തുമണിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലായിരുന്നു. എന്നാലിപ്പോള്‍ നടിയുടെ ഭര്‍ത്താവും സംവിധായകനുമായ പിആര്‍ അരുണ്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രം വൈറലായതോടെയാണ് താരകുടുംബത്തിലെ പുതിയ വിശേഷത്തെ കുറിച്ച് പുറംലോകം അറിയുന്നത്. ഇതോടെ ഇരുവര്‍ക്കും ആശംസകളുമായി പ്രിയപ്പെട്ടവരെല്ലാം എത്തുകയാണ്. നടി

നഖക്ഷതങ്ങളുടെ ഓര്‍മ്മകള്‍ പങ്ക് വച്ച് വിനീത്

28 Jan, 2021

നര്‍ത്തകനും അഭിനേതാവുമാണ് വിനീത്. പത്മരാജന്‍, ഭരതന്‍, ഹരിഹരന്‍ തുടങ്ങി പ്രഗത്ഭ സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും വിനീതിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ, താനഭിനയിച്ച സിനിമകളായ നഖക്ഷതത്തെക്കുറിച്ചും കാബൂളിവാലയെക്കുറിച്ചും വാചാലനായെത്തിയിരിക്കുകയാണ് വിനീത് ഇപ്പോള്‍. നര്‍ത്തകനായതില്‍ സ്‌ത്രൈണത വരുന്നുവെന്ന വിമര്‍ശനങ്ങളും ഇടക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു, വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി മുന്നേറുകയായിരുന്നു അദ്ദേഹം. വിനീതിന്റെ വാക്കുകള്‍ തമാശ ചെയ്യുന്ന നടന്മാര്‍ അവരുടെ കയ്യില്‍ നിന്ന് ചില സംഗതികളിടും. നഖക്ഷതങ്ങള്‍ എന്ന സിനിമയില്‍ അഭിനയിച്ച നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram