ക്രിസ്മസ് പ്രദർശനത്തിനൊരുങ്ങി ഷെയിൻ നിഗം നായകനാകുന്ന വലിയ പെരുന്നാൾ

Posted by BINDU PP, 08 Dec, 2019

 

 

 

മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ക്രിസ്മസ് റിലീസുകളിൽ വലിയപെരുന്നാളും. ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസസ് എന്ന ടാഗ് ലൈനോടെ വന്ന ചിത്രത്തിന്റെ എല്ലാ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒട്ടേറെ പുതുമകളും താരങ്ങളും ആയി പ്രേക്ഷകരിലേക്ക് എത്തുന്ന വലിയ പെരുന്നാൾ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഡിമൽ ഡെന്നിസ് ആണ്. ഡിമൽ ഡെന്നിസും തസ്രീക് അബ്ദുൽ സലാമും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ഫോർട്ട് കൊച്ചി മട്ടാഞ്ചേരിയിൽ ജീവിക്കുന്ന ഒരു പിടി ആളുകളും, അവരുടെ ഇടയിലെ സങ്കീർണമായ ബന്ധങ്ങളും, ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും ആണ് വലിയപെരുന്നാളിന്റെ പ്രധാന പ്രമേയം. മൺമറഞ്ഞു പോയ കലാകാരൻ ശ്രീ ക്യാപ്റ്റൻ രാജുവിന്റെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടി വലിയ പെരുന്നാളിനുണ്ട്.

 

റെക്സ് വിജയൻറെ സംഗീതത്തിൽ വരുന്ന വലിയ പെരുന്നാളിന്റെ ഗാന രചന അൻവർ അലിയും, സജു ശ്രീനിവാസനും, എസ് എ ജലീലും, കെ വി അബൂബക്കറും, ഡിമലും ആണ്. സിജു എസ് ബാവ ക്രീയേറ്റീവ് ഡയറക്ടറായ വലിയപെരുന്നാളിന്റെ എഡിറ്റർ വിവേക് ഹർഷനും, സംഘട്ടനങ്ങൾ മാഫിയ ശശിയുമാണ്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് അന്താരാഷ്ട്രതലത്തിൽ അംഗീകാരങ്ങൾ നേടിയിട്ടുള്ള മുംബൈയിലെ കിങ്‌സ് യുണൈറ്റഡ് ആണ്. ഷൊഹേബ് ഖാൻ ഹനീഫ് റാവുത്തറാണ് വലിയ പെരുന്നാളിന്റെ കോ പ്രൊഡ്യൂസർ. ഒരുപാട് പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുരേഷ് രാജനും, ഓഡിയോഗ്രഫി ശ്രീജേഷ് നായരും, പ്രൊഡക്ഷൻ ഡിസൈനർ ജയകൃഷ്ണനുമാണ്.

 

പുതുമുഖമായ ഹിമിക ബോസ് നായികയാകുന്ന വലിയ പെരുന്നാളിൽ ജോജു ജോർജ്, അലെൻസിയർ, ധർമജൻ ബോൾഗാട്ടി, ക്യാപ്റ്റൻ രാജു, വിനായകൻ, നിഷാന്ത് സാഗർ, സുധീർ കരമന, ബോളിവുഡിലെ അഭിനേതാക്കളായ അതുൽ കുൽക്കർണി, റാസാ മുറാദ് എന്നിങ്ങനെ ഒരു ശക്തമായ താരനിര അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം തന്നെ സുപ്രധാനമായ വേഷങ്ങളിൽ കൊച്ചിയിൽ നിന്ന് തന്നെ തിരഞ്ഞെടുത്ത നിരവധി അഭിനേതാക്കളും വലിയപെരുന്നാളിന്റെ ഭാഗമായെത്തുന്നു. ക്രിസ്മസിന് തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ് നിർമിച്ചിരിക്കുന്ന ചിത്രം അൻവർ റഷീദ് അവതരിപ്പിക്കുന്നു.

loading...

നവ്യയ്‌ക്കൊപ്പം ഒരുത്തീയില്‍ പ്രിയാവാര്യരും

25 Jan, 2020

ആറു വര്‍ഷങ്ങള്‍ക്ക് ശേഷം നവ്യ നായര്‍ നായികയാകുന്ന ഒരുത്തീയില്‍ പ്രിയാവാര്യരും. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി സൂചനകള്‍. ഒമര്‍ ലുലു ഒരുക്കിയ ഒരു ആഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമയിലേക്കെത്തിയത്. ചിത്രം വേണ്ടത്ര വിജയം നേടിയില്ലെങ്കിലും പ്രിയ ഹിറ്റായി. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ചേര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടപ്പോള്‍ മുതല്‍ മാധ്യമങ്ങളിലും നവ്യ തിളങ്ങി നില്‍ക്കുകയാണ്.

ലിറ്റില്‍ ഫ്രണ്ടിനൊപ്പം മോഹന്‍ലാല്‍

25 Jan, 2020

വിത്ത് മൈ ലിറ്റില്‍ ഫ്രണ്ടെന്ന തലക്കെട്ടോടെ മോഹന്‍ലാല്‍ പങ്ക് വച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ഒരു കൊച്ചു കുട്ടിക്കൊപ്പമുള്ള ചിത്രമാണ് താരം പങ്ക് വച്ചിരിക്കുന്നത്. എന്നാല്‍ അത് ആരാണെന്നുള്ള സംശയം ഇപ്പോഴും ആരാധകര്‍ക്ക് ബാക്കി നില്‍ക്കുകയാണ്. താരത്തിനൊപ്പമുള്ള കുട്ടിക്കുറുമ്പനെ ആരാധകര്‍ എവിടെയോ മുന്‍പ് കണ്ടിട്ടുണ്ടല്ലോ എന്ന സംശയവും പങ്കുവെച്ചിട്ടുണ്ട്. കൂടെ നില്‍ക്കുന്നത് നടി മീനയുടെ മകളാണോ എന്ന സംശയവും ആരാധകരുന്നയിക്കുന്നുണ്ട്. സില്‍ക്ക് ഷര്‍ട്ടും കസവ് മുണ്ടും അണിഞ്ഞ

ഈ കോളേജ് എനിക്ക് വേണം അച്ഛന്റെ ഡയലോഗ് പറഞ്ഞ് കൈയ്യടി നേടി ഗോകുല്‍ സുരേഷ്

25 Jan, 2020

സുരേഷ് ഗോപിയുടെ ഇടിവെട്ട് ഡയലോഗുകള്‍ മലയാളികള്‍ക്ക് കാണാപ്പാഠമാണ്. അതുപോലെ തന്നെ ഏറെ ശ്രദ്ധ നേടുകയും ട്രോളുകള്‍ക്ക് ഇടയാക്കുകയും ചെയ്ത ഒരു ഡയലോഗ് ആയിരുന്നു തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായപ്പോഴായിരുന്നു പ്രത്യേക ഈണത്തിലുള്ള ഈ വാക്കുകള്‍. ഇപ്പോള്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് ഈ ഡയലോഗ് പൊതുവേദിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു കോളെജിലെ ചടങ്ങില്‍ അതിഥിയായി എത്തിയപ്പോള്‍ ഗോകുലിനോട് വിദ്യാര്‍ത്ഥികള്‍ അച്ഛന്റെ

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram