തന്നെ പുറത്താക്കിയതല്ല, താന്‍ രാജിവച്ചതാണ് :മോഹന്‍ലാലിന്‍െറ വാദങ്ങള്‍ തള്ളി ദിലീപ്

Posted by BINDU PP , 23 Oct, 2018

 

 

അമ്മ എന്ന സംഘടനയില്‍ നിന്നും തന്നെ പുറത്താക്കിയതല്ല, താന്‍ രാജിവച്ചതാണെന്ന് പറഞ്ഞ് നടന്‍ ദിലീപിന്‍റെ കുറിപ്പ് ഫേസ്ബുക്കില്‍. രാജി വെച്ചത് അമ്മ ആവശ്യപ്പെട്ടതു കൊണ്ടല്ല സ്വയം രാജി വെച്ചതാണ് എന്നാണ് ദിലീപ് വെളിപ്പെടുത്തിയിരിക്കുന്നത്. വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയാണെന്നും തന്‍െറ പേര് പറഞ്ഞ് സംഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും രാജിക്കത്തില്‍ ദിലീപ് ആരോപിക്കുന്നു.അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് താന്‍ രാജികത്ത് നല്‍കിയതെന്ന് നടന്‍ ദിലീപ്. രാജി കത്ത് സ്വീകരിച്ചാല്‍ അത് രാജിയാണെന്നും പുറത്താക്കലല്ലെന്നും ദിലീപ് പറഞ്ഞു.തന്റെ പേര് പറഞ്ഞ് സംഘടനയെ തകര്‍ക്കാനാണ് ശ്രമം. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ രാജിവെച്ചതെന്ന് ദിലീപ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നടൻ വ്യക്തമാക്കിയത്.

 

പോസ്റ്റിന്റെ പൂർണ്ണരൂപം....


അമ്മ എന്നസംഘടനയിൽ നിന്നുള്ള എന്റെ രാജികത്ത്‌ അമ്മയിലെ അംഗങ്ങൾക്കും,പൊതുജനങ്ങൾക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും, എല്ലാവർക്കുമായ്‌ഞാൻ പങ്കുവയ്ക്കുകയാണ്‌,
അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത്‌ പുറത്ത്‌ വിടാത്തതുകൊണ്ടാണു ഇപ്പോൾ കത്ത്‌ പുറത്തുവിടുന്നത്‌. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്‌,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ്‌ വിശദമായ ചർച്ചകൾക്ക്‌ ശേഷമാണു രാജികത്ത്‌ നൽകിയത്‌. രാജികത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌,പുറത്താക്കലല്ല.
കത്തിന്റെ പൂർണ്ണരൂപം ചുവടെ,

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram