ചന്തുവോ ജയകൃഷ്ണനോ; ആരെ വേണമെന്ന് വെളിപ്പെടുത്തി ഫഹദ്

Posted by geethu nair, 23 May, 2020

വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി അനശ്വരമാക്കിയ ചന്തു, തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ജയകൃഷ്ണന്‍ എന്നീ കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ അതില്‍ ഏത് തിരഞ്ഞെടുക്കും. ചോദ്യം ഫഹദിനോടാണ്. ഫഹദ് ഫാസില്‍ ഒട്ടും അമാന്തിക്കാതെ പറയുന്നത് രണ്ടും താന്‍ ചെയ്യില്ല എന്നാണ്. രണ്ടു തരം അഭിനയ ശൈലിയുടെ അപാരമായ മികവില്‍ നില്‍ക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് അവയെന്നും അത് രണ്ടും തനിക്ക് ചെയ്ത് ഫലിപ്പിക്കാന്‍ പറ്റില്ല എന്നും ഫഹദ് പറയുന്നു. എം ടി വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ക്ലാസ്സിക് ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. അതുപോലെ പി പദ്മരാജന്‍ രചിച്ചു സംവിധാനം ചെയ്ത മലയാള സിനിമയിലെ റൊമാന്റിക് ക്ലാസിക്ക് ആയാണ് തൂവാനത്തുമ്പികള്‍ അറിയപ്പെടുന്നത്. ഈ റീമേക് എന്ന പരിപാടിയോട് തന്നെ തനിക്ക് വ്യക്തിപരമായി ഒട്ടും താല്‍പ്പര്യമില്ലെന്നും ഫഹദ് തുറന്നു പറഞ്ഞു.
ഒട്ടേറെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫഹദ് ഫാസിലിനെ കുറിച്ചു പ്രേക്ഷകരും നിരൂപകരും പറയുന്നത്, മോഹന്‍ലാലിന് ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച സ്വാഭാവിക നടന്‍ എന്നാണ്. സദയം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കണ്ടപ്പോള്‍ അതുപോലൊരു കഥാപാത്രം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ട് എന്നു ഫഹദ് നേരത്തെ പറഞ്ഞിട്ടുണ്ട്.

 

loading...

ആന്ധ്രയിലെ 10000 കുടുംബങ്ങളെ സഹായിച്ച് ജഗപതി ബാബു

31 May, 2020

ലോകമെങ്ങും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയില്‍ നിരവധി വ്യക്തികള്‍ ആണ് നമുക്ക് ചുറ്റും ദുരിതമനുഭവിക്കുന്നത്. സിനിമയിലെ തൊഴിലാളികള്‍ക്ക് പുറമെ ആന്ധ്ര പ്രദേശില്‍ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന 10000 കുടുംബങ്ങളെയും എല്ലാ ദിവസവും സഹായിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജഗപതി ബാബു. പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങളാണ് നടന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. താരത്തെ പ്രശംസിച്ച് നിരവധി വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്. 25 വര്‍ഷം നീണ്ട കരിയറില്‍ 120 ലധികം

നിരീശ്വരവാദിയായതിന് കാരണം തുറന്ന് പറഞ്ഞ് ശ്രദ്ധ

31 May, 2020

നേര്‍കൊണ്ട പാര്‍വൈ, വിക്രം വേദ, കാട്ര് വെളിയിടെ എന്നീ സിനിമകളിലൂടെ പ്രേക്ഷകമനസ്സില്‍ താരം ഇടംനേടിയ താരമാണ് ശ്രദ്ധ ശ്രീനാഥ്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് വൈറലാകുന്നത്. തന്റെ ജീവിതാനുഭവങ്ങളെ പറ്റിയാണ് താരം കുറിക്കുന്നത്. പതിനാലാം വയസില്‍ പൂജയ്ക്കിടെ ആര്‍ത്തവം ഉണ്ടായതിനെ തുടര്‍ന്ന് ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയതിനെ കുറിച്ചും ശ്രദ്ധ പറയുന്നു. ശ്രദ്ധ ശ്രീനാഥിന്റെ കുറിപ്പ്: എനിക്ക് പതിനാല് വയസായിരുന്നു. ഞാന്‍ കുടുംബത്തില്‍ നടന്ന പൂജയില്‍ പങ്കെടുക്കുമ്പോഴാണ് എനിക്ക്

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram